'രാത്രി മുഴുവൻ കൂട്ടുകാരോടൊപ്പം വെള്ളമടി, കലാഭവൻ മണിയെ ഒരുപാട് ഉപദേശിച്ചിട്ടും നന്നായില്ല'; അളഗപ്പൻ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് കലാഭവൻ മണി.മിമിക്രിയിൽ നിന്നുമാണ് മണി സിനിമയിലേക്ക് എത്തിയത്. ആദ്യഘട്ടത്തിൽ സ്‌റ്റേജ് ഷോകളിലൂടെ പേരെടുത്ത അദ്ദേഹം പതിയെ സിനിമകളിൽ മുഖം കാണിച്ചു തുടങ്ങിയതോടെ തന്റെ മികവ് തെളിയിക്കുകയായിരുന്നു. പിന്നീട് മണിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രണ്ട് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ മണി ചെയ്യാത്ത വേഷങ്ങൾ ഇല്ലെന്ന് തന്നെ പറയാം.
വില്ലനായും നായകനായും സഹതാരമായും കൊമേഡിയനായും ഒക്കെ തിളങ്ങി നിന്നിരുന്ന താരമായിരുന്നു കലാഭവൻ മണി. മലയാളത്തിൽ മാത്രമല്ല ചുരുങ്ങിയ കാലം കൊണ്ട് തന്നെ തമിഴിലും മണി തന്റെ അഭിനയപാടവം പ്രകടമാക്കിയിരുന്നു. എന്നാൽ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്തായിരുന്നു കലാഭവൻ മണിയുടെ അകാലത്തിലെ വിയോഗം.

മദ്യപാനം അടക്കമുള്ള ശീലങ്ങളാണ് താരത്തെ അസുഖത്തിലേക്കും പിന്നീട് മരണത്തിലേക്കും കൊണ്ട് ചെന്നെത്തിച്ചത്. ഇപ്പോഴിതാ കലാഭവൻ മണിയെ കുറിച്ച് മനസ് തുറക്കുകയാണ് പ്രമുഖ ഛായാഗ്രാഹകൻ അളഗപ്പൻ. മണിയുടെ കരിയറിലെ നിർണായക സിനിമയായ വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് അദ്ദേഹമായിരുന്നു. മാസ്‌റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
അളഗപ്പന്റെ വാക്കുകൾ
മണിയുമൊത്ത് ചെയ്‌ത രണ്ട് പടങ്ങളും വ്യത്യസ്‌തമായിരുന്നു. വാസന്തിയും ലക്ഷ്‌മിയും എന്ന സിനിമയുടെ പെർഫോമൻസ് ഒക്കെ ആദ്യം പടം തുടങ്ങുന്നതിന് മുൻപ് എനിക്ക് ഡൗട്ട് ഉണ്ടായിരുന്നു. കണ്ണ് എങ്ങനെ ഹോൾഡ് ചെയ്‌ത് അഭിനയിക്കും എന്നായിരുന്നു എന്റെ ആശങ്ക. ഞാൻ ആങ്കിൾസ് ഒക്കെ മാറ്റി പിടിക്കണോ എന്നൊക്കെ ചിന്തിച്ചിരുന്നു. വിനയനോട് ചോദിച്ചപ്പോൾ പുള്ളി പറഞ്ഞത് മണി അദ്ദേഹത്തിന് ചെയ്‌തു കാണിച്ചുകൊടുത്തു എന്നായിരുന്നു.
കൊച്ചിയിൽ പോയപ്പോൾ മണി അവിടെ ഉണ്ടായിരുന്നു. അപ്പോൾ ഞാൻ ചോദിച്ചു മണി ഇത്ര സമയം കണ്ണ് ഹോൾഡ് ചെയ്യാൻ പറ്റുമോ എന്ന്. എനിക്ക് വേണ്ടി ഒന്നും കോംപ്രമൈസ് ചെയ്യേണ്ട എന്നാണ് മണി പറഞ്ഞത്. പിന്നീട് പത്ത് മിനിറ്റോളം കണ്ണ് അങ്ങനെ പിടിച്ചുനിൽകുകയും ചെയ്‌തു. രണ്ട് മിനിറ്റ് ആയപ്പോൾ ഞാൻ പറഞ്ഞിരുന്നു മതിയെന്ന്, പക്ഷേ പുള്ളി എനിക്കത് തെളിയിച്ചു തന്നു.
ഇപ്പോൾ മണിയെ പോലെ സാഹസികമായി ചെയ്യുന്ന നടൻമാർ ഉണ്ടാവുമോ എന്ന കാര്യം സംശയമാണ്. അത്രയും സ്‌ട്രെയിൻ ചെയുന്ന നടൻമാർ കുറവാണ്. ആടുജീവിതത്തിന് വേണ്ടി സ്വന്തം ശരീരം എന്തുമാവട്ടെ എന്ന് പറഞ്ഞുകൊണ്ട് പൃഥ്വിരാജ് ചെയ്‌തു. അതുപോലെ ഒക്കെ ചെയ്യാൻ കഴിവുള്ള മനസുള്ളനടൻമാർ ഒക്കെ കുറവാണ് ഇപ്പോൾ. എല്ലാവരും ശരീരം നന്നായി ഇരിക്കണം എന്ന് മാത്രമേ ആഗ്രഹിക്കുകയുള്ളൂ.
അന്ന് കലാഭവൻ മണിക്ക് അവാർഡ് കിട്ടാത്തതിൽ വലിയ നിരാശ ഉണ്ടായിരുന്നു. അവാർഡുകൾ പ്രതീക്ഷിച്ചിരുന്നു. പക്ഷേ കിട്ടിയില്ല, അതിൽ മറ്റെന്തെങ്കിലും സ്വാധീനം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ എനിക്ക് അറിവില്ല. ഷൂട്ട് ചെയ്യുന്ന സമയത്ത് ഒക്കെ എന്തായാലും ഒരു അംഗീകാരം മണിക്ക് കിട്ടുമെന്ന് ഞങ്ങൾ എല്ലാവരും കരുതിയിരുന്നു എന്നത് തീർച്ചയാണ്. അസാധാരണമായ അഭിനയമായിരുന്നു അതിൽ.
പുള്ളി ഓപ്പൺ ആയി വന്ന് ചോദിക്കുന്ന ആളായിരുന്നു, നൈറ്റ് ഭക്ഷണം കഴിക്കുമ്പോൾ അന്തിക്കള്ള് വേണോ എന്ന് ചോദിക്കുന്ന ആളായിരുന്നു. ശരിക്കും പുള്ളിയുടെ ഫുഡ് ഹാബിറ്റുകൾ എല്ലാം വളരെ മോശമായിരുന്നു. രാത്രി ഒരു മണിക്കൊക്കെ നോൺ വെജ് കഴിക്കുന്നത്. അച്ചടക്കം ഇല്ലാതായി പോയി, ജീവിതശൈലി മൊത്തം കൈയിൽ നിന്ന് പോയി.
ഒരു നടന് പറ്റിയ ജീവിതം അല്ലായിരുന്നു പുള്ളിയുടേത്. ഞാൻ എപ്പോഴും ഉപദേശിക്കാറുണ്ടായിരുന്നു. രാത്രി മുഴുവൻ മുറിയിൽ പത്ത് ഇരുപത് സുഹൃത്തുക്കൾ ഉണ്ടാവും. വെള്ളമടിയും പുലർച്ചെ വരെ പാട്ടും ഒക്കെയായിരിക്കും. വളരെ വൈകിയുള്ള ഭക്ഷണം കഴിപ്പും ഒക്കെ ഉണ്ടായിരുന്നു. ഞാൻ ഉപദേശിക്കുമ്പോൾ ശരി സാർ, ഓക്കെ സാർ എന്ന് പറയുന്നതല്ലാതെ അതൊന്നും പാലിക്കാറില്ല.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications