Get Updates
Get notified of breaking news, exclusive insights, and must-see stories!

'കലാഭവൻ മണി വരാമെന്ന് സമ്മതിച്ചതാണ്, ദിലീപിന് മിമിക്രിക്കാരെ ഇഷ്‌ടം, ഏറ്റവും വെറുപ്പിച്ചത് രഞ്ജിനി'; ബൈജു

മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ എന്ന നിലയിൽ ഏഷ്യാനെറ്റിന് പ്രേക്ഷകർക്ക് ഇടയിൽ പ്രത്യേകതമായ സ്ഥാനവും സ്നേഹവും ഉണ്ട്. കഴിഞ്ഞ മുപ്പത് വർഷത്തോളമായി മലയാളിയുടെ സ്വീകരണ മുറിയിൽ വിനോദ പരിപാടികൾ എത്തിക്കുന്നതിൽ അവർ വഹിച്ച പങ്ക് ചെറുതല്ല. അതിനിടയിൽ നമ്മുടെ മനം കവർന്ന ഒട്ടേറെ സൂപ്പർഹിറ്റ് ഷോകൾ, പരിപാടികൾ എന്നിവ വന്നുപോയിരുന്നു.

പലർക്കും അറിയില്ലെങ്കിലും അതിന്റെ പിന്നണിയിൽ പ്രവർത്തിച്ച സുപ്രധാന വ്യക്തികളിൽ ഒരാളായിരുന്നു ബൈജു മേലില. സിനിമ സ്വപ്‌നം കണ്ടുവന്ന അദ്ദേഹം ഏഷ്യാനെറ്റിലെ നിരവധി ഷോകളുടെ ഡയറക്‌ടർ ആയി മാറുകയായിരുന്നു. നിരവധി ഹാസ്യ കലാകാരന്മാരുടെയും കഴിവുറ്റ ഗായകരുടെയും ഒക്കെ ജീവിതം മാറ്റിമറിച്ച ഷോകളുടെ പിന്നണിയിൽ പ്രവർത്തിച്ചത് ബൈജു മേലില ആയിരുന്നു.

kalabhavanmaniranjiniharidas

ഇപ്പോഴിതാ ഏഷ്യാനെറ്റിലെ 27 വർഷത്തെ പ്രവർത്തന കാലയളവിൽ തനിക്കുണ്ടായ അനുഭവങ്ങൾ വിവരിക്കുകയാണ് അദ്ദേഹം. കോമഡി സ്‌റ്റാർസ് അടക്കമുള്ള ജനപ്രിയ ഷോകൾ അദ്ദേഹമാണ് ചെയ്‌തിരുന്നത്‌. കലാഭവൻ മണി എന്ന അതുല്യ കലാകാരനെ കുറിച്ചും ബൈജു മേലില മനസ് തുറക്കുകയുണ്ടായി. തന്നെ ഏറ്റവും വെറുപ്പിച്ച അവതാരക രഞ്ജിനി ഹരിദാസ് ആണെന്നും ബൈജു മേലില മൈൽസ്‌റ്റോൺ മേക്കേഴ്‌സിനോട് പറഞ്ഞു.

ബൈജു മേലിലയുടെ വാക്കുകൾ ഇങ്ങനെ

എന്നെ സംബന്ധിച്ച് എന്റെ കാഴ്ച്ചപ്പാട് എപ്പോഴും സിനിമാറ്റിക് ആയിരുന്നു. അതുകൊണ്ട് എനിക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു. സിനിമ ആഗ്രഹിച്ച് അവിടെ നിന്ന് മീഡിയയിലേക്ക് എത്തിയ ആളാണ് ഞാൻ. അതുകൊണ്ട് എന്റെ ഷോസിനൊക്കെ അന്ന് ഒരു പുതുമ ഉണ്ടായിരുന്നു. കോമഡി സ്‌റ്റാർസ് ആണെങ്കിൽ പോലും അതിന് ഒരു തുടക്കവും ഒടുക്കവും ഉണ്ടായിരുന്നു. മ്യൂസിക് പ്ലേസ് ചെയ്‌തിരുന്നു. അല്ലാതെ കിട്ടുന്ന മെറ്റീരിയൽ വച്ചായിരുന്നില്ല ചെയ്‌തത്‌. അതൊക്കെ സിനിമയിൽ നിന്ന് കിട്ടിയ അറിവുകളായിരുന്നു.

ഏതെങ്കിലും ഒരു സീസണിൽ ആ ഫ്ലോറിൽ ജഡ്‌ജ്‌ ആയി കൊണ്ട് വരണമെന്ന് ഞാൻ ആഗ്രഹിച്ച ഒരു വ്യക്തിയുണ്ട്. പക്ഷേ അത് നടന്നില്ല. മെയിൻ ജഡ്‌ജ്‌ ആയി കണ്ടതും സംസാരിച്ചു വച്ചതും ഒക്കെ ആയിരുന്നു. കലാഭവൻ മണി ആയിരുന്നു അത്. മണി പോയത് വലിയൊരു നഷ്‌ടമായിരുന്നു. എല്ലാർക്കും വലിയൊരു നഷ്‌ടമായിരുന്നു, ഞങ്ങൾക്കും അതുപോലെ തന്നെ. കോമഡി സ്‌റ്റാർസിലെ പിള്ളേർക്ക് ഒക്കെ ഭയങ്കര ഇഷ്‌ടമായിരുന്നു.

അതിന് വേണ്ടി കോമഡി എക്‌സ്പ്രസ് ഫിനാലെക്ക് പുള്ളിയെ കൊണ്ട് വന്നിരുന്നു. പുള്ളിയെ കൊണ്ട് വന്ന് കാരവനിൽ വച്ച് ഞങ്ങൾ അതിനെ കുറിച്ചൊക്കെ ഡിസ്‌കസ് ചെയ്‌തിരുന്നു. എനിക്ക് തോന്നുന്നത് മരിക്കുന്നതിന് ഒരു ആറുമാസം മുൻപ് ഒക്കെയായിരുന്നു. ഇക്കാര്യം മൊത്തം സംസാരിച്ചു. പുള്ളി ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്‌തിരുന്നു. പുള്ളി ആ കസേരയിൽ ഇരുന്നെങ്കിൽ അത് വളരെ അനുയോജ്യമായേനെ.

അതുപോലെ മാരക രോഗത്തിന് അടിമയായിരിക്കുമ്പോഴും ജീവിതം ആസ്വദിക്കുന്ന ആളായിരുന്നു ഇന്നസെന്റ് ചേട്ടൻ. അതിനെകുറിച്ച് ഒന്നും പുള്ളി ആലോചിച്ചിട്ടേയില്ല. അതുപോലെ രണ്ട് സീസണുകളിൽ ഫിനാലെയ്ക്ക് വന്നത് ദിലീപ് ആയിരുന്നു. എന്തോ ദിലീപിനെ മിമിക്രിക്കാരെ ഭയങ്കര ഇഷ്‌ടം ആയിരുന്നു. നിങ്ങൾ വന്നാലേ നടക്കൂ എന്നൊക്കെ പറഞ്ഞാൽ പിന്നെ ഒന്നും നോക്കാതെ ഷൂട്ടിന്റെ തിരക്കിലും ദിലീപ് വരുമയായിരുന്നു പങ്കെടുക്കാൻ.

എന്നെ വെറുപ്പിച്ച ആങ്കർ ആരാണെന്ന് ചോദിച്ചാൽ രഞ്ജിനിയുടെ പേര് തന്നെ പറയും. സ്‌റ്റാർ സിം​ഗറിൽ ഒരു ഘട്ടത്തിൽ രഞ്ജിനിയായിരുന്നു ആങ്കർ. അന്ന് ഞങ്ങൾക്ക് ഇടയിൽ ഭയങ്കര അഭിപ്രായ വ്യത്യാസവും ഭിന്നതകളുമായിരുന്നു. എന്നാൽ ഒരുമിച്ച് വർക്ക് ചെയ്‌തതിന് ശേഷം അവർ ഭയങ്കര കംഫർട്ടബിളായി തോന്നി. എന്നെ അവർ മനസിലാക്കിയ ശേഷമായിരുന്നു അത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+