Get Updates
Get notified of breaking news, exclusive insights, and must-see stories!

മൊത്തത്തിൽ ഒരു 'മിഥുനം വൈബ്'; കണ്ണനും തരിണിക്കും ഹണിമൂൺ ഫിൻലൻഡിൽ, കൂടെ ജയറാമും കുടുംബവും

അടുത്തിടെയാണ് മലയാളത്തിന്റെ പ്രിയ നടൻ ജയറാമിന്റെ മകൻ കാളിദാസ് ജയറാമും തരിണിയും തമ്മിലുള്ള വിവാഹം നടന്നത്. മൂന്നു വർഷത്തെ പ്രണയത്തിനൊടുവിലാണ് തരിണിയെ കാളിദാസ് ജയറാം വിവാഹം കഴിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കാളിദാസിന്റെയും തരിണിയുടെയും കുടുംബത്തിനൊപ്പം സിനിമാ മേഖലയിലെ പ്രമുഖരും പങ്കെടുത്തിരുന്നു. കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു വിവാഹം.

എന്നാൽ ആദ്യ ആഴ്‌ചയിൽ തന്നെ കാളിദാസും തരിണിയും ഹണിമൂണിനായി വിദേശത്തേക്ക് പറക്കുമെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഗുരുവായൂരിൽ വച്ച് നടന്ന വിവാഹത്തിന് ശേഷം മൂന്ന് ദിവസങ്ങൾക്ക് ശേഷം ചെന്നൈയിൽ വിവാഹ സൽക്കാരവും ഇവർ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവമിഥുനങ്ങൾ ഇപ്പോൾ വിദേശത്തേക്ക് മധുവിധുവിനായി പറന്നത്.

kalidashoneymoon

Pic Courtesy: Kalidas Jayaram Instagram

കാളിദാസ് തന്നെയാണ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്. എന്നാൽ ചിത്രങ്ങൾ കണ്ടതോടെ ആരാധകരും വളരെയധികം സന്തോഷത്തിലാണ്. ഒരു ;ലക്ഷത്തിലധികം പേരാണ് ചിത്രത്തിന് ലൈക്ക് അടിച്ചിരിക്കുന്നത്. അതിന് കാരണമാവട്ടെ കാളിദാസിനൊപ്പം ഹണിമൂൺ യാത്രയിൽ കുടുംബം ഒന്നാകെ ഉണ്ടായിരുന്നു എന്നതാണ്.

ചിത്രങ്ങളിൽ കാളിദാസും തരിണിയും മാത്രമല്ല ജയറാം, പാർവതി, മാളവിക, ഭർത്താവ് നവനീത് എന്നിവരും ഉണ്ടായിരുന്നു. ഫിൻലൻഡിലാണ് ഹണിമൂൺ എന്നാണ് കാളിദാസിന്റെ പോസ്‌റ്റിൽ പറയുന്നത്. മഞ്ഞുപുതച്ച ചുറ്റുപാടിൽ ഇവർ 6 പേരും പരസ്‌പരം ചേർന്നുനിൽക്കുന്ന ചിത്രമാണ് കാളിദാസ് പങ്കുവച്ചിരിക്കുന്നത്.

ഇതോടെ മിഥുനം വൈബ് എന്നാണ് തമാശരൂപേണ ചില ആരാധകർ പറയുന്നത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ മിഥുനത്തെയാണ് ആരാധകർ ഇതിനോട് ഉപമിക്കുന്നത്. ചിത്രത്തിൽ വിവാഹിതരാവുന്ന ഉർവ്വശിയുടെയും മോഹൻലാലിന്റേയും കഥാപാത്രങ്ങൾ ഹണിമൂണിന് പോവുമ്പോൾ ഒപ്പം മുഴുവൻ കുടുംബത്തെയും കൊണ്ടുപോവുന്നുണ്ട്.

അതേസമയം, നേരത്തെ ഗുരുവായൂരിൽ നടന്ന കാളിദാസിന്റെ വിവാഹത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. തരിണിയെ മരുമകളായിട്ടല്ല, മകളായിട്ടാണ് കുടുംബത്തിലേക്ക് സ്വീകരിക്കുന്നതെന്നായിരുന്നു ജയറാം പറഞ്ഞത്. വിവാഹത്തിന് മുന്നോടിയായി നടന്ന പ്രീവെഡ്ഡിംഗ് ആഘോഷ വേളയിലായിരുന്നു ജയറാം മനസ് തുറന്നത്.

നേരത്തെ കാളിദാസിന്റെ സഹോദരി മാളവികയുടെ വിവാഹം ഗുരുവായൂരിൽ ഈ വർഷം മെയ് മാസത്തിലാണ് നടന്നത്. നവനീത് ഗിരീഷായിരുന്നു ചക്കിയുടെ വരൻ. 1992 സെപ്‌തംബർ ഏഴിന് ജയറാമിന്റെയും പാർവതിയുടെയും വിവാഹം നടന്നതും ഗുരുവായൂരില്‍ വച്ച് തന്നെയായിരുന്നു. ഇപ്പോഴിതാ കുടുംബത്തിലെ മൂന്നാമത്തെ വിവാഹത്തിനും ഗുരുവായൂർ വേദിയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+