കല്‍ക്കിയില്‍ 40 കോടി, ഇന്ത്യന്‍ രണ്ടില്‍ മൂന്നിരട്ടിയോളം അധികം; കമല്‍ഹാസന്റെ പ്രതിഫലം ഇത്ര
ചെന്നൈ: കമല്‍ഹാസന്‍ ഇപ്പോള്‍ റിലീസുകളുടെ ബഹളത്തിലാണ്. വിക്രം റിലീസ് ചെയ്തതോടെ ബോക്‌സോഫീസിലേക്ക് തിരിച്ചുവന്ന കമല്‍ഹാസന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കല്‍ക്കിയിലെ വില്ലന്‍ വേഷത്തില്‍ അടക്കം കമല്‍ തകര്‍ത്താടിയിരുന്നു. കല്‍ക്കിയിലെ രണ്ടാം ഭാഗത്തില്‍ കൂടുതല്‍ നേരം കമലിനെ സ്‌ക്രീനില്‍ കാണാന്‍ കഴിയും.
അതുപോലെ മണിരത്‌നത്തിന്റെ തഗ് ലൈഫിലും കമല്‍ഹാസന്‍ നായകനാവുന്നുണ്ട്. അണിയറയില്‍ വേറെയും ചിത്രങ്ങള്‍ കമല്‍ഹാസനെ നായകനാക്കി ഒരുങ്ങുന്നുണ്ട്. അതേസമയം ഈ ആഴ്ച്ച കമലിന്റെ ബ്രഹ്‌മാണ്ഡ ചിത്രമായ ഇന്ത്യന്‍ 2 റിലീസ് ചെയ്യുകയാണ്. ഷങ്കറിന്റെ ഇന്ത്യന്‍ എന്ന മെഗാഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്.

പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ഇന്ത്യന്‍ 2 റിലീസ് ചെയ്യുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഹിന്ദിയില്‍ ഹിന്ദുസ്ഥാനി 2, തെലുങ്കില്‍ ഭാരതീയുഡു 2 എന്ന പേരിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇന്ത്യന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.
വലിയ ട്രെന്‍ഡിംഗായി മാറിയിരുന്നു ട്രെയിലറിന്റെ ആക്ഷന്‍ രംഗങ്ങള്‍. നൂറ് വയസ്സിന് മുകളിലുള്ള സേനാപതി എന്ന കഥാപാത്രമായിട്ടാണ് കമല്‍ഹാസന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. അത്രയും വയസ്സുള്ളയാള്‍ എങ്ങനെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുമെന്ന് ആരാധകര്‍ ചോദിച്ചിരുന്നു. ഇതിനും സംവിധായകന്‍ ഷങ്കര്‍ ഉത്തരം നല്‍കിയിരുന്നു.
കമല്‍ഹാസനെ കൂടാതെ സിദ്ധാര്‍ത്ഥ്, രാകുല്‍ പ്രീത് സിംഗ്, എസ്‌ജെ സൂര്യ, ബോബി സിംഹ, വിവേക്, പ്രിയ ഭവാനി ശങ്കര്‍, ബ്രഹ്‌മാനന്ദം, കാളിദാസ് ജയറാം, സമുദ്രക്കനി, ജയറാം, നെടുമുടി വേണു, എന്നിവരെല്ലാം ചിത്രത്തിലുണ്ട്. അഴിമതിക്കെതിരായ പോരാട്ടം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം.
ആദ്യ ഭാഗത്തിലും സേനാപതി അഴിമതിക്കെതിരെ പോരാട്ടം നടത്തുന്നത് തന്നെയായിരുന്നു പ്രമേയം. അതേസമയം ചിത്രത്തിലെ താരങ്ങള്‍ക്ക് ലഭിച്ച പ്രതിഫലം അടക്കമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. വമ്പന്‍ ബജറ്റും അതുപോലെ തന്നെ താരങ്ങളുടെ പ്രതിഫലവും ഇതില്‍ വളരെ ഉയര്‍ന്നതാണ്.
ഇന്ത്യന്‍ രണ്ടാം ഭാഗത്തിന് 250 കോടി ബജറ്റാണ് ഉള്ളതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. തമിഴ് സിനിമയില്‍ ഇത് റെക്കോര്‍ഡ് ബജറ്റാണ്. കമല്‍ഹാസന്റെ പ്രതിഫലമാണ് ഏറ്റവും ഉയര്‍ന്നത്. 150 കോടിയാണ് അദ്ദേഹം പ്രതിഫലമായി വാങ്ങിയിരുന്നത്. ഇത് തമിഴ് സിനിമയില്‍ കമലിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ്. ലോകേഷ് കനകരാജിന്റെ വിക്രമിന് 50 കോടിയാണ് കമല്‍ഹാസന്‍ പ്രതിഫലമായി വാങ്ങിയത്.
എന്നാല്‍ പ്രഭാസ് നായകനായ കല്‍ക്കിയില്‍ കമല്‍ 15 മിനുട്ട് മാത്രമുള്ള ചെറിയ വേഷത്തിന് 40 കോടിയാണ് പ്രതിഫലമായി വാങ്ങിയതെന്ന് ഫിലിമിബീറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോബ്‌സ് ഇന്ത്യയുടെ പട്ടികപ്രകാരം ഇന്ത്യയില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഏഴാമനാണ് കമല്‍ഹാസന്‍. 100 മുതല്‍ 150 കോടി വരെയാണ് കമലിന്റെ പ്രതിഫലം.












Click it and Unblock the Notifications