ക്യാൻസർ ബാധിച്ചതോടെ ഗൗതമിയെ കമൽ ഹാസൻ ഉപേക്ഷിച്ചോ? അയാൾ 15 കോടി തട്ടിയെന്നും ആലപ്പി അഷ്‌റഫ്
തെന്നിന്ത്യൻ സിനിമയിലെ താരറാണി ആയിരുന്നു നടി ഗൗതമി. തൊണ്ണൂറുകളിൽ തമിഴ്, തെലുഗു, മലയാളം, കന്നഡ എന്നീ ഭാഷകളിൽ ഒട്ടേറെ മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറിയ ഗൗതമിക്ക് അക്കാലത്ത് ആരാധകർ ഏറെയായിരുന്നു. മുൻനിര നായകന്മാരുടെ എല്ലാം നായികയായി തിളങ്ങിയിട്ടുള്ള ഗൗതമിക്ക് മലയാള സിനിമയിലും അത്തരത്തിൽ മികച്ച വേഷങ്ങളാണ് ലഭിച്ചത്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി. ജയറാം എന്നിങ്ങനെ സൂപ്പർതാരങ്ങളുടെ നായികയായി അവർ അഭിനയിച്ചു.
ഹിസ് ഹൈനസ് അബ്‌ദുള്ള, ധ്രുവം എന്നീ ചിത്രങ്ങളിലെ ഗൗതമിയുടെ വേഷങ്ങൾ അധികമാരും മറക്കാനിടയില്ല. എന്നാൽ സിനിമാ താരമായ ഗൗതമിയുടെ ജീവിതം ഒരു സിനിമാക്കഥയെ വെല്ലുന്ന സംഭവബഹുലമായ കാര്യങ്ങൾ ഉൾപ്പെടുന്നതാണ്. നിനച്ചിരിക്കാത്ത നേരത്തുള്ള ക്യാൻസറും കുടുംബ ജീവിതത്തിലെ പാളിച്ചകളും മാത്രമല്ല കോടികളുടെ സാമ്പത്തിക തട്ടിപ്പിനും ഗൗതമി ഇരയായിരുന്നു.

എൺപതുകളുടെ അവസാനം മുതൽ സിനിമയിലുള്ള ഗൗതമിയുടെ ജീവിതത്തിലെ സംഭവങ്ങൾ ഓർത്തെടുത്തു പറയുകയാണ് ഇപ്പോൾ സംവിധായകനും നടനുമായ ആലപ്പി അഷ്‌റഫ്. തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കമൽ ഹാസനുമായുള്ള ലൈവ് ഇൻ ബന്ധവും അതിന് ശേഷമുള്ള വേർപിരിയലും ഒക്കെ അദ്ദേഹം എടുത്തു പറയുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാം.
ഗൗതമിയുടെ ജീവിതം ഒരു പാഠപുസ്‌തകം തന്നെയാണ്. സിനിമാക്കാർ മാത്രമല്ല എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഇതിലുണ്ട്. ഒരുപാട് സുഖങ്ങളും സന്തോഷങ്ങളും അനുഭവിച്ച അവരുടെ കൗമാരകാലം, പിന്നെ സിനിമയിൽ കാലെടുത്ത് വച്ച യൗവന കാലം. കുടുംബ ജീവിതത്തിലേക്ക് കടക്കുമ്പോൾ അനുഭവിച്ച വേദനകൾ, ഒരു വർഷത്തോളം മാത്രം നീണ്ടുനിന്ന വിവാഹ ജീവിതം.
അതിന്റെ ബാക്കി പാത്രമായി ലഭിച്ച ഒരു പെൺകുഞ്ഞ്. പിന്നീട് കമൽ ഹസനുമായി ഉണ്ടായ പ്രണയവും ലിവ് ഇൻ ടുഗെദർ ജീവിതവും. അവിടേക്ക് ഇടിത്തീ പോലെ വന്നുവീണ ക്യാൻസർ എന്ന മാരകരോഗം. പ്രതീക്ഷയോടെ മുന്നോട്ട് പോയികൊണ്ടിരുന്ന കമൽ ഹാസനുമായുള്ള ബന്ധവും തകർന്നടിയുന്നു. താൻ കഷ്‌ടപെട്ട് സമ്പാദിച്ച 15 കോടിയുടെ സ്വത്തുക്കൾ മറ്റൊരാൾ കൈക്കലാക്കുന്നു.
തല മൊട്ടയടിച്ച് ആശുപത്രിയിൽ നിന്ന് ലഭിച്ച നീല വസ്ത്രവും ധരിച്ച ഗൗതമിയുടെ ചിത്രം കണ്ടപ്പോൾ പലരും വിധിയെഴുതി ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന്. എന്നാൽ ഒരു ഫീനിക്‌സ് പക്ഷിയെ പോലെ എല്ലാത്തിനെയും അതിജീവിച്ച് അവർ പറന്നുയർന്നു. ഇതിൽ നിന്നൊക്കെയാണ് നമുക്ക് ഒരുപാട് പാഠങ്ങൾ പഠിക്കാനുള്ളത്.
ആന്ധ്രാ സ്വദേശികളായ ഡോക്‌ടർ ദമ്പതികളുടെ മകളായിരുന്നു ഗൗതമി. ബന്ധുക്കൾ നിർമ്മിച്ച ചില സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്‌തെങ്കിലും സിനിമയിലേക്ക് ശരിക്കുള്ള കടന്നുവരവായി കണക്കാക്കുന്നത് ഗുരുഷ്യനിലൂടെ ആയിരുന്നു. ആ ചിത്രം വൻ ഹിറ്റായിരുന്നു. അതോടുകൂടി ഗൗതമി ഏറെ ശ്രദ്ധിക്കപ്പെട്ടു.
തുടർന്ന് അഭിനയിച്ച ചിത്രങ്ങൾ എല്ലാം ഹിറ്റായി. അങ്ങനെ അവർ ഒന്നാം നിര നായികയായി മാറി. തമിഴിൽ മാത്രമല്ല ഹിന്ദി, തെലുഗു, കന്നഡ, മലയാളം എന്നിങ്ങനെ എല്ലാ ഭാഷകളിലും അവർ വേഷമിട്ടു. മലയാളത്തിൽ പത്തോളം ചിത്രങ്ങളിൽ അവർ വേഷമിട്ടു. മോഹൻലാൽ നായകനായ ഹിസ് ഹൈനസ് അബ്‌ദുള്ള, മമ്മൂട്ടി നായകനായ ധ്രുവം, സുകൃതം, സുരേഷ് ഗോപിയുടെ ചുക്കാൻ, സാക്ഷ്യം, ജയറാമിന്റെ അയലത്തെ അദ്ദേഹം എന്നിവ ശ്രദ്ധിക്കപ്പെട്ടു.
മലയാളത്തിലെ ദൃശ്യത്തിന്റെ റീമേക്ക് ആയ പാപനാശത്തിൽ അവർ കമൽ ഹാസനൊപ്പം അഭിനയിച്ചു. ഗൗതമി പാട്ട് രംഗത്തിൽ മാത്രം അഭിനയിച്ച് തരംഗമായത് 'ചിക്കുബുക്ക് ലൈലെ' ആയിരുന്നു. അന്ന് പുതുമുഖമായിരുന്ന ശങ്കർ ഗൗതമിക്ക് വീട്ടിലെത്തി പാട്ട് കേൾപ്പിച്ചു കൊടുത്തു. പിന്നീട് സമാനമായ വേഷങ്ങൾ കിട്ടിയെങ്കിലും അവർ അഭിനയിച്ചില്ല.
1998ൽ സന്ദീപ് ഭാട്യ എന്ന ബിസിനസുകാരനെ അവർ വിവാഹം ചെയ്‌തു. എന്നാൽ 1999ൽ തന്നെ ഈ ബന്ധം വേർപിരിഞ്ഞു. അതിൽ ജനിച്ച കുട്ടിയാണ് സുബ്ബലക്ഷ്‌മി. പിന്നീട് 2005 മുതൽ 2016 വരെ വിവാഹമെന്ന കരാർ ഇല്ലാതെ അവർ പരസ്‌പരം ജീവിച്ചു. ആ ജീവിതത്തിന് ഇടയിലാണ് അവർക്ക് ക്യാൻസർ പിടിപെടുന്നത്. കമൽ ഹാസനുമായി വേർപിരിയാൻ ഇടയായ കാരണം ഗൗതമി വെളിപ്പെടുത്തിയിട്ടില്ല.
എന്നാൽ കമൽ ഹാസന്റെ രാഷ്ട്രീയ ജീവിതത്തിൽ അത് വലിയ തിരിച്ചടിയായി. ക്യാൻസർ ബാധിതയായ ഭാര്യയെ നിഷ്‌കരുണം ഉപേക്ഷിച്ച ക്രൂരൻ, അയാൾക്കെന്ത് ധാർമികത എന്നായിരുന്നു എതിർ കക്ഷികളുടെ പ്രചരണം. ഇതോടെ കമലിന്റെ എംഎംകെ എന്ന പാർട്ടി ഒരു സീറ്റ് പോലും നേടാതെ തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെടുകയായിരുന്നു.
ഗൗതമി ക്യാൻസർ രോഗിയാണെന്ന് അവർ തന്നെയാണ് കണ്ടെത്തിയത്. സ്‌തനാർബുദം ആയിരുന്നു ഗൗതമി. അവർക്ക് വേദനയോ മറ്റ് ബുദ്ധിമുട്ടുകളോ ഒന്നും ഉണ്ടായിരുന്നില്ല. നമ്മുടെ എത്രയോ താരങ്ങൾ ഈ മഹാമാരിക്ക് മുൻപിൽ വീണിട്ടുണ്ട്. സത്യനും ശ്രീവിദ്യയും കവിയൂർ പൊന്നമ്മയും പിന്നെ അകാലത്തിൽ പൊലിഞ്ഞ ശരണ്യ ശശിയും ജിഷ്‌ണു രാഘവനും ഒക്കെ.
നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ പൂർണമായും ഭേദമാക്കാൻ കഴിയുന്ന അസുഖമാണ് ഇതെന്ന സന്ദേശമാണ് ഗൗതമിയുടെ ലൈഫ് എഗെയ്ൻ ഫൗണ്ടേഷനിലൂടെ നൽകുന്നത്. അവരുടെ രോഗത്തിന്റെ ചികിത്സയ്ക്ക് ഇടയിൽ 15 കോടിയോളം വിലവരുന്ന വസ്‌തു തന്റെ വിശ്വസ്‌തന്റെ പേരിൽ പവർ ഓഫ് അറ്റോണി കൊടുത്തു. അയാൾ അത് തിരിമറി നടത്തി.
ഒരുപക്ഷേ ഗൗതമി ചികിത്സ കഴിഞ്ഞ് ജീവനോടെ തിരിച്ചുവരില്ലെന്നായിരിക്കും അയാൾ കരുതിയത്. ഈ വസ്‌തു തിരികെ പിടിക്കുന്നതിനായി അവർ ഒരുപാട് ഇടങ്ങളിൽ കയറി ഇറങ്ങിയിരുന്നു. അപകട സമയത്ത് സഹായിച്ചില്ലെന്ന പേരിൽ ബിജെപിയുമായുള്ള രാഷ്ട്രീയ ബന്ധം അവർ ഉപേക്ഷിച്ചു. പിന്നീട് അവർ കോടതിയെ സമീപിക്കുകയും അവിടെ നിന്ന് നീതി കിട്ടുകയും ചെയ്‌തു.
മലയാളിയായ ഒരു കുന്നംകുളത്ത് സ്വദേശിയും ഈ ക്രൈമിൽ ഉൾപ്പെട്ടിരുന്നു. തന്റെ മകളുടെ ഭാവി സുരക്ഷിതമാക്കാനുള്ള കരുതൽ ആയിരുന്നു അതെന്ന് ഗൗതമി പറയുന്നു. മകൾക്ക് പന്ത്രണ്ട് വയസ് മാത്രമുള്ളപ്പോൾ അസുഖത്തിന് ഇടയിലും അവർക്ക് മകൾക്ക് വേണ്ടി പോരാടാൻ തോന്നി. അവരുടെ ദൃഢനിശ്‌ചയവും കരളുറപ്പും അവർക്ക് ശക്തി പകർന്നു. ഗൗതമിയുടെ ഒറ്റയാൾ പോരാട്ടം വലിയ പാഠങ്ങളാണ്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications