Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോളിവുഡ് ഇന്ത്യയെ മോശമായി കാണിക്കുന്നുവെന്ന് റിഷഭ്; നായികയുടെ ഇടുപ്പിൽ നുള്ളിയതാണ് മോശമെന്ന് മറുപടി

ബെംഗളൂരു: ബോളിവുഡിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ പുരസ്‌കാര ജേതാവും പ്രമുഖ കന്നഡ നടനയുമായ റിഷഭ് ഷെട്ടി. പല അന്താരാഷ്‌ട്ര വേദികളിലും ബോളിവുഡ് സിനിമകൾ ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്നുവെന്നും എന്നാൽ താനൊരിക്കലും അങ്ങനെ ചെയ്യാനല്ല ആഗ്രഹിക്കുന്നതെന്നും രാജ്യത്തെ നന്നായി കാണിക്കാനാണ് ശ്രമിക്കുന്നതെന്നും റിഷഭ് ഷെട്ടി പറഞ്ഞു. മെട്രോസാഗ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു റിഷഭ് ഷെട്ടിയുടെ പ്രതികരണം.

പ്രമോദ് ഷെട്ടിയെ നായകനാക്കി വരാനിരിക്കുന്ന കന്നഡ ചിത്രമായ ലാഫിംഗ് ബുദ്ധയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കുകയായിരുന്നു റിഷഭ്. ഇതിനിടയിൽ നടത്തിയ പരാമർശമാണ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. പല അന്താരാഷ്ട്ര വേദികളിലും ഇത്തരം ബോളിവുഡ് സിനിമകളാണ് എത്തുന്നതെന്നും റിഷഭ് പറയുകയുണ്ടായി.

rishabshettybollywood

'ഇന്ത്യൻ സിനിമകൾ, പ്രത്യേകിച്ച് ബോളിവുഡ് ഇന്ത്യയെ മോശമായ രീതിയിലാണ് കാണിക്കുന്നത്. ഈ ആർട്ട് സിനിമകളെ പലപ്പോഴും ആഗോള പരിപാടികളിലേക്ക് ക്ഷണിക്കുകയും അവയ്ക്ക് ചുവന്ന പരവതാനി വിരിക്കുകയും ചെയ്യുന്നു. എന്റെ രാജ്യം, എന്റെ സംസ്ഥാനം, എന്റെ ഭാഷ- അതാണ് എന്റെ അഭിമാനം. എന്തുകൊണ്ടാണ് ആഗോളതലത്തിൽ നല്ല രീതിയിൽ കാണിക്കാത്തത്? അതാണ് ഞാൻ ചെയ്യാൻ ശ്രമിക്കുന്നത്' എന്നായിരുന്നു റിഷബിന്റെ പ്രസ്‌താവന.

എന്നാൽ ഇതിന്റെ വീഡിയോ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ വന്നതോടെ കടുത്ത വിമർശനമാണ് പല മേഖലകളിൽ നിന്നും ഉയരുന്നത്. ചിലർ ബോളിവുഡിനെ അനുകൂലിച്ചു പറയുമ്പോൾ മറ്റ് ചിലരാവട്ടെ റിഷഭ് ഷെട്ടി അഭിനയിച്ച കാന്താര എന്ന ചിത്രത്തിലെ ഉൾപ്പെടെയുള്ള രംഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾക്ക് മറുപടി നൽകുന്നത്.

കാന്താരയിലെ റിഷഭിന്റെ നായക കഥാപാത്രം ചിത്രത്തിലെ നായികയായ സപ്‌തമി ഗൗഡയുടെ ഇടുപ്പിൽ നുള്ളുന്ന രംഗമാണ് എക്‌സിൽ അടക്കം ചിലർ ഇതിനെ പ്രതിരോധിക്കാൻ ഉയർത്തിക്കൊണ്ട് വന്നിരിക്കുന്നത്. 'വിജയം താൽക്കാലികമാണ്. പക്ഷേ ഒരു സ്ത്രീയുടെ ഇടുപ്പിൽ നുള്ളുന്നതും ബോളിവുഡിനെ ചീത്ത വിളിക്കുന്നതും സ്ഥിരമാണ്' എന്നായിരുന്നു ഒരു ഉപഭോക്താവിന്റെ ട്വീറ്റിൽ പറയുന്നത്.

കൂടുതൽ പേർ ഇതിന് പിന്നാലെ റിഷഭ് ഷെട്ടിയെ വിമർശിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. നേരത്തെ തന്നെ സൗത്ത് ഇന്ത്യൻ സിനിമ- ബോളിവുഡ് എന്നീ വിവേചന ആരോപണങ്ങൾ ഉയരുന്നതിനിടെ റിഷഭ് ഷെട്ടി നടത്തിയ പ്രസ്‌താവന അപക്വമായിപ്പോയി എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ഇത് ഇരു സിനിമാ ഇൻഡസ്ട്രികൾക്കും ഇടയിലെ അകലം കൂട്ടുന്ന പ്രവർത്തിയാണെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം, ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ റിഷഭ് ഷെട്ടി സംവിധാനം ചെയ്‌തു നായകനായി അഭിനയിച്ച കാന്താര മികച്ച നേട്ടമാണ് സ്വന്തമാക്കിയത്. റിഷഭിന് മികച്ച നടനുള്ള ദേശീയ അവാർഡ് കിട്ടിയപ്പോൾ കന്നഡയിലെ മികച്ച ചിത്രമായി കാന്താര തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ നേട്ടത്തിന് പിന്നാലെയാണ് നടന്റെ വിവാദ പരാമർശം.

നിലവിൽ കാന്താരയുടെ പ്രീക്വൽ ആയ കാന്താര: ചാപ്റ്റർ 1 എന്ന ചിത്രത്തിന്റെ അണിയറയിലാണ് റിഷഭ് ഷെട്ടി. നടനെന്ന നിലയിലും സംവിധായകൻ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ചിട്ടുള്ള താരം കന്നഡ സിനിമയുടെ സുപ്രധാനമായ ഒരു ഗതിമാറ്റത്തിന് വഴിയൊരുക്കിയവരിൽ മുൻപന്തിയിലാണ്. രക്ഷിത് ഷെട്ടി, രാജ് ബി ഷെട്ടി എന്നിവർക്കൊപ്പം ചേർന്നാണ് റിഷഭ് സാൻഡൽവുഡിന്റെ വലിയൊരു മാറ്റത്തിന് നേതൃത്വം നൽകിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+