Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബാലമോള്‍ അങ്ങ് വളര്‍ന്നല്ലോ, വിശ്വസിക്കാനാകുന്നില്ല'; അക്ഷര കിഷോറിന്റെ ചിത്രങ്ങളേറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന കറുത്ത മുത്ത് എന്ന സീരിയലിനേയും അതിലെ ബാലമോളേയും ആരും മറന്നിട്ടുണ്ടാകില്ല. 2014 ഒക്ടോബര്‍ 20 നാണ് ഏഷ്യാനെറ്റില്‍ കറുത്ത മുത്ത് സംപ്രേഷണം ചെയ്ത് തുടങ്ങിയത്. പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ഈ സീരിയല്‍ മലയാള ടെലിവിഷനില്‍ ഏറ്റവും കൂടുതല്‍ എപ്പിസോഡുകള്‍ പൂര്‍ത്തീകരിച്ച രണ്ടാമത്തെ പരമ്പര എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.

1450 എപ്പിസോഡുകളാണ് കറുത്ത മുത്ത് പൂര്‍ത്തിയാക്കിയത്. ഇത്രയും എപ്പിസോഡിനിടയില്‍ കറുത്ത മുത്തിലെ കഥാപാത്രങ്ങളും പശ്ചാത്തലവും മാറിയെങ്കിലും പ്രേക്ഷകര്‍ ഇരുംകൈയും നീട്ടി സ്വീകരിച്ച ബാലതാരമായിരുന്നു അക്ഷര കിഷോര്‍. ബാലമോള്‍ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ച അക്ഷര കിഷോര്‍ ആര്‍ക്കിടെക്ടായ കിഷോറിന്റെയും ബാങ്ക് ജീവനക്കാരിയായ ഹേമപ്രഭയുടെയും മകളാണ്.

Akshara Kishore

കറുത്തമുത്ത് കൂടാതെ മറ്റ് ചില സീരിയലുകളിലും ഏതാനും സിനിമകളിലും അക്ഷര അഭിനയിച്ചിരുന്നു. എന്നാല്‍ പിന്നീട് പഠനത്തിന്റെ തിരക്കിലേക്ക് പോയി. തനിക്കൊരു ഡോക്ടറാകാനാണ് ആഗ്രഹം എന്ന് അക്കാലത്തെ അഭിമുഖങ്ങളിലെല്ലാം അക്ഷര പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അക്ഷര കിഷോറിന്റെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വലുതായ ശേഷമുള്ള താരത്തിന്റെ ചിത്രങ്ങളാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അമ്പരപ്പോടെയും കൗതുകത്തോടെയുമാണ് അക്ഷര കിഷോറിന്റെ ചിത്രത്തിന് താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ അഭിനയരംഗത്തെത്തിയതിനാല്‍ തന്നെ അക്ഷരയുടെ കുട്ടിക്കാലത്തെ മുഖമാണ് എല്ലാവരുടേയും മനസിലുള്ളത്. വലുതായെങ്കിലും ബാലമോളില്‍ കണ്ട ആ ചിരിയും നിഷ്‌കളങ്കഭാവവും അതുപോലെ തന്നെയുണ്ടെന്നാണ് പലരും ചിത്രത്തിന് താഴെ കമന്റ് ചെയ്യുന്നത്.

ഈ ചിത്രം കാണുമ്പോഴാണ് തങ്ങള്‍ക്കൊക്കെ പ്രായമായി എന്ന തോന്നല്‍ വരുന്നത് എന്ന് പരിഭവിക്കുന്നവരുമുണ്ട്. ബാലമോളെ എന്ന് വിളിച്ചാണ് ഭൂരിഭാഗം പേരും അക്ഷരയോടുള്ള വാത്സല്യവും സ്‌നേഹവും കമന്റായി രേഖപ്പെടുത്തുന്നത്. ''ഇല്ല... ഞാന്‍ ഇത് വിശ്വസിക്കില്ല... അവള്‍ക് കൂടിപ്പോയാല്‍ 10 വയസ്, അത്രയേ ഉള്ളൂ'', എന്നാണ് മറ്റൊരാളുടെ കമന്റ്. അഭിനയത്തിനു പുറമേ പഠനത്തിലും നൃത്തത്തിലും പാട്ടിലും കഴിവ് തെളിയിച്ച താരമാണ് അക്ഷര.

'ടെക്‌നീഷ്യന്‍സിനെ ഡേറ്റ് ചെയ്തിട്ടുണ്ട്, നടന്‍മാരുമായി അടുപ്പമുണ്ടായിട്ടില്ല'; തുറന്ന് പറഞ്ഞ് പാര്‍വതി
അക്കു അക്ബര്‍ സംവിധാനം ചെയ്ത 'മത്തായി കുഴപ്പക്കാരനല്ല' എന്ന ചിത്രത്തിലൂടെയാണ് അക്ഷര ബിഗ് സ്‌ക്രീനിലേക്ക് ആദ്യമെത്തുന്നത്. അതിന് ശേഷം 20 ലേറെ ചിത്രങ്ങളില്‍ വേഷമിട്ടു. കനല്‍, വേട്ട, ഹലോ നമസ്‌തേ, ഡാര്‍വിന്റെ പരിണാമം, ആടുപുലിയാട്ടം, പിന്നേയും, തോപ്പില്‍ ജോപ്പന്‍, അച്ചായന്‍സ്, ക്ലിന്റ്, ലവകുശ, കാമുകി, ഒരു യമണ്ടന്‍ പ്രേമകഥ, ഈശോ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+