ത്രീഡിയില്‍ ഭയപ്പെടുത്താന്‍ കത്തനാര്, മലയാളത്തിലെ ചെലവേറിയ സിനിമ; ജയസൂര്യ ചിത്രത്തിന്റെ ബജറ്റ് ഇത്ര
മലയാള സിനിമയില്‍ ഇത് ബിഗ് ബജറ്റ് ചിത്രങ്ങളുടെ കാലമാണ്. ആടുജീവിതവും ഭ്രമയുഗവുമെല്ലാം ആ കൂട്ടത്തിലേക്ക് വരുന്ന ചിത്രങ്ങളാണ്. പാന്‍ ഇന്ത്യ ചിത്രമായി റിലീസ് ചെയ്യുന്നവയാണിത്. മലയാള സിനിമയ്ക്ക് മാത്രം പാന്‍ ഇന്ത്യ ചിത്രങ്ങള്‍ ഇല്ല എന്ന പരാതിക്കിടെയാണ് വലിയ ചിത്രങ്ങള്‍ റിലീസുമായി എത്തുന്നത്.
നേരത്തെ കുഞ്ഞാലി മരയ്ക്കാറും, മാമാങ്കവും, ഒടിയനുമെല്ലാം പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോയ വലിയ ചിത്രങ്ങളാണ്. എന്നാല്‍ പുതിയ റിലീസുകളില്‍ പല ബിഗ് ബജറ്റ് ചിത്രങ്ങളുടെയെല്ലാം മുകളില്‍ പോകുമെന്ന് കരുതുന്ന ചിത്രമാണ് കത്തനാര്. ജയസൂര്യ നായകനാവുന്ന ഈ ചിത്രം വിഎഫ്എക്സില്‍ അടക്കം മലയാളത്തിലെ നാഴിക കല്ലാവുമെന്നാണ് റിപ്പോര്‍ട്ട്.

ജയസൂര്യയാണ് ചിത്രത്തില്‍ കത്തനാരായി എത്തുന്നത്. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കായി ഏതറ്റം വരെയും പോകുന്ന ജയസൂര്യ ഈ ചിത്രത്തിലും മാജിക്കല്‍ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രഖ്യാപനം മുതല്‍ ജനശ്രദ്ധ നേടിയ ചിത്രമാണ് കത്തനാര്. ചിത്രത്തില്‍ അനുഷ്ക റെട്ടി നായികയായി എത്തുമെന്നാണ് സൂചന. റോജിന്‍ തോമസാണ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഹോം എന്ന ചിത്രത്തിന് ലഭിച്ച വിജയമാണ് റോജിനെ കത്തനാരിലേക്ക് എത്തിച്ചത്. ഒടിടിയിലാണ് ചിത്രം റിലീസ് ചെയ്തതെങ്കിലും വലിയ ജനപ്രീതി ചിത്രം നേടിയിരുന്നു. വിവിധ ഭാഷകളില്‍ നിന്ന് റോജിനെ തേടി അഭിനന്ദനമെത്തിയിരുന്നു. കത്തനാര് റോജിന്‍ ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.
അതേസമയം കത്തനാരുടെ ബജറ്റാണ് ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ചയാവുന്നത്. മലയാളത്തെ എക്കാലത്തെയും ഉയര്‍ന്ന ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 75 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് ഐഎംഡിബി റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ മോഹന്‍ലാല്‍ നായകനായ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാറാണ് ബജറ്റില്‍ മുന്നിലുള്ള ചിത്രം. നൂറ് കോടി രൂപയാണ് മരക്കാറിന്റെ നിര്‍മാണ ചെലവ് എന്ന് നേരത്തെ നിര്‍മാതാക്കള്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ പിന്നീട് പല അഭിപ്രായങ്ങള്‍ കേട്ടിരുന്നു. എന്തായാലും കത്തനാര് ബജറ്റിന്റെ കാര്യത്തില്‍ മരയ്ക്കാറിനടുത്തെത്തിയിട്ടുണ്ട്. മലയാളത്തിലെ രണ്ടാമത്തെ ചെലവേറിയ ചിത്രമായിരിക്കും ഇത്. ഈ വര്‍ഷം ക്രിസ്മസിനായിരിക്കും ചിത്രത്തിന്റെ റിലീസ് എന്ന് റിപ്പോര്‍ട്ടുണ്ട്.
അതേസമയം കത്തനാരുടെ റോളിനായി വലിയ തയ്യാറെടുപ്പുകളാണ് ജയസൂര്യ നടത്തുന്നത്. മൂന്ന് മാസത്തോളം ഇടവേളയെടുത്താണ് ജയസൂര്യ തയ്യാറെടുപ്പുകള്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അഞ്ചിനായി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഇരുന്നൂറ് ദിവസത്തെ ഷൂട്ടാണ് ചിത്രത്തിനുള്ളതെന്നാണ് റിപ്പോര്‍ട്ട്. 36 ഏക്കറില്‍ 45000 അടി ചതുരശ്രയടി വിസ്തീര്‍ണമുള്ള പടുകൂറ്റന്‍ സെറ്റാണ് കത്തനാര്ക്കായി ഒരുക്കിയത്.
ചിത്രത്തിലെ നായികയായ അനുഷ്ക ഷെട്ടിയുടെ റോളിനെ കുറിച്ചുള്ള വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ത്രീഡിയില്‍ രണ്ട് ഭാഗമായിട്ടാണ് ചിത്രം റിലീസ് ചെയ്യുക. ഗോകുലം ഗോപാലനാണ് നിര്‍മാണം. ഇറ്റാലിയന്‍, റഷ്യന്‍, ജാപ്പനീസ്, ജര്‍മന്‍, ഫ്രഞ്ച്, കൊറിയന്‍, ചൈനീസ് പോലുള്ള വിദേശ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications