ദീപികയ്ക്ക് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനം, കത്രീനയുടെ ആസ്തി ചില്ലറയല്ല, പ്രതിഫലം ഇത്ര
ബോളിവുഡില്‍ നടിമാരുടെ പ്രതിഫല കാര്യത്തില്‍ വലിയ മത്സരം തന്നെ നടക്കുന്നുണ്ട്. വിജയചിത്രങ്ങളുണ്ടായാല് പ്രതിഫലം ഇവര്‍ ഉയര്‍ത്താറുണ്ട്. നിലവില്‍ രാജ്യത്തെ തന്നെ ഉയര്‍ന്ന പ്രതിഫലമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. മുപ്പത് കോടി വരെ പ്രതിഫലം വാങ്ങുന്ന ദീപിക പദുക്കോണാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി.
അതേസമയം രണ്ടാം സ്ഥാനം ആര്‍ക്കാണ്. അത് മറ്റാര്‍ക്കുമല്ല കത്രീന കൈഫിനാണ്. കത്രീനയായിരുന്നു നേരത്തെ ഒന്നാം സ്ഥാനത്തുള്ള നടി. ഹിന്ദി സിനിമയിലെ ഒരുവിധപ്പെട്ട സൂപ്പര്‍ താരങ്ങളുടെ എല്ലാം ഒപ്പം അഭിനയിച്ചിട്ടുണ്ട് കത്രീന. അതും വമ്പന്‍ ഹിറ്റുകള്‍ തന്നെ നടി ഖാന് ത്രയങ്ങള്‍ക്കൊപ്പം നേടിയിട്ടുണ്ട്.

അതേസമയം ഇത്ര വലിയ നടിയാണെങ്കിലും കത്രീനയുടെ കരിയറിന്റെ തുടക്കം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. ഫാഷന്‍ മോഡലായിട്ടായിരുന്നു നടി കരിയര്‍ ആരംഭിച്ചത്. 2003ല്‍ ബൂം എന്ന ചിത്രത്തിലാണ് നടി ആദ്യമായി അഭിനയിച്ചത്. മേഘ്ന റെഡ്ഡിക്ക് പകരം അവസാന നിമിഷമാണ് കത്രീന ഈ ചിത്രത്തിലെത്തിയത്.
അമിതാഭ് ബച്ചന്, സീനത്ത് അമന്, ജാക്കി ഷ്റോഫ്, പോലുള്ള പ്രമുഖരും ഈ ചിത്രത്തിന്റെ ഭാഗമായിരുന്നു. ജാക്കി ഷ്റോഫിന്റെ ഭാര്യ അയേഷ ഷ്റോഫായിരുന്നു ഈ ചിത്രം നിര്‍മിച്ചത്. വന്‍ ഡിസാസ്റ്ററായിരുന്നു ഈ ചിത്രം. എട്ട് കോടിയായിരുന്നു നിര്‍മാണ ചെലവ്. വെറും 1.2 കോടി രൂപ മാത്രമാണ് ബോക്സോഫീസില്‍ നിന്ന് ചിത്രം കളക്ട് ചെയ്തത്.
അതേസമയം ചിത്രത്തിന്റെ നിര്‍മാതാവായ അയേഷ് ഷ്റോഫിനും സാമ്പത്തികമായി വലിയ തിരിച്ചടി ചിത്രത്തിലൂടെ ലഭിച്ചിരുന്നു. സ്വന്തം വസ്തുവകകളും, ഭര്‍ത്താവായ ജാക്കിയുടെ ചില വസ്തുക്കളും നഷ്ടം നികത്താനായി ഇവര്‍ക്ക് വില്‍ക്കേണ്ടി വന്നു. തന്റെ ദാമ്പത്യജീവിതത്തില്‍ ഇതിന്റെ പരാജയം വലിയ രീതിയില്‍ ബാധിച്ചതായി പിന്നീട് ജാക്കി ഷ്റോഫ് വെളിപ്പെടുത്തിയിരുന്നു.
ഭാര്യയുമായുള്ള ബന്ധം വഷളായതായും അദ്ദേഹം പറഞ്ഞു. കത്രീനയുടെ കരിയറിനെയും ഇത് ബാധിച്ചിരുന്നു. സായ എന്ന ചിത്രത്തില്‍ നിന്ന് കത്രീനയെ മഹേഷ് ഭട്ട് മാറ്റുകയും ചെയ്തു. ഓഡീഷനില്‍ കണ്ടതുപോലുള്ള പ്രകടനം ഷൂട്ട് ചെയ്യുമ്പോള്‍ നടിയില്‍ നിന്നുണ്ടാവുന്നില്ലെന്നായിരുന്നു മഹേഷ് ഭട്ടിന്റെ പരാതി.
കത്രീന പിന്നീട് ദക്ഷിണേന്ത്യന്‍ സിനിമകളിലാണ് മുഖം കാണിച്ചത്. മല്ലീശ്വരി പോലുള്ള ചിത്രങ്ങള്‍ വന്‍ വിജയമായി. 2005ലാണ് നടി ബോളിവുഡിലേക്ക് തിരിച്ചെത്തിയത്. രാംഗോപാല്‍ വര്‍മയുടെ സര്‍ക്കാരാണ് നടിക്ക് ബ്രേക്ക് നല്‍കിയത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ് നടിക്ക് ലഭിച്ചത്.
അക്ഷയ് കുമാറിന്റെ വിജയ ജോഡിയായും കത്രീന മാറി. ബോളിവുഡിലെ ഏറ്റവും വിജയങ്ങള്‍ സ്വന്തമാക്കിയനായികമാരില് ഒരാളായിട്ടാണ് കത്രീനയെ വിലയിരുത്തുന്നത്. ദീപിക കഴിഞ്ഞാല്‍ ഏറ്റവും പ്രതിഫലവും കത്രീനയ്ക്കാണ്. 15 മുതല്‍ 21 കോടി വരെയാണ് നടിയുടെ പ്രതിഫലം. 224 കോടിയുടെ ആസ്തിയും നടിക്കുണ്ട്. കേ ബ്യൂട്ടി എന്ന കോസ്മെറ്റിക് ബ്രാന്‍ഡും നടിക്കുണ്ട്.
-
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ് -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും












Click it and Unblock the Notifications