കാവ്യയെ വേദിയിൽ ചേർത്തുപിടിച്ച് ദിലീപ്; സംസാരിക്കാൻ ക്ഷണിച്ചപ്പോൾ ഞെട്ടൽ, എന്നിട്ടും താരം പറഞ്ഞത് കേട്ടോ
മലയാള സിനിമയിലെ ഏറ്റവും വലിയ താരജോഡികളിൽ ഒന്നാണ് ദിലീപും കാവ്യ മാധവനും. വിവാഹ ശേഷം കാവ്യ മാധവൻ അഭിനയ രംഗത്തേക്ക് വന്നിട്ടില്ലെങ്കിലും ഇരുവരും പൊതുവേദികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടുക പതിവാണ്. അവാർഡ് നിശകളിലും സിനിമാ ഓഡിയോ ലോഞ്ച് ചടങ്ങുകളിലും ഒക്കെ ദിലീപിനൊപ്പം തന്നെ ഭാര്യ കാവ്യയും ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. എന്നാൽ ഇപ്പോഴിതാ ഇവരുടെ ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
ഒരു പൊതുചടങ്ങിൽ പങ്കെടുക്കാനെത്തിയ ദിലീപിനൊപ്പം കാവ്യ മാധവനും വന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. നേരത്തെ തന്നെ ഇവരുടെ ഓഫ്‌സ്ക്രീൻ കെമിസ്ട്രി വലിയ ചർച്ചാ വിഷയമാണ്. സദസിൽ അടുത്തടുത്തായി ഇരിക്കുന്ന കാവ്യയും ദിലീപും പരസ്‌പരം തമാശകൾ പറയുന്നതും പൊട്ടിച്ചിരിക്കുന്നതും ഒക്കെ വീഡിയോ ദൃശ്യങ്ങളിൽ നിങ്ങൾക്ക് കാണാൻ കഴിയും.

എന്നാൽ ദിലീപ് വേദിയിലെത്തിയതോടെ അപ്രതീക്ഷിത സംഭവങ്ങളാണ് നടന്നത്. സദസിനെ അഭിസംബോധന ചെയ്‌ത ദിലീപ് പൊടുന്നനെ സംസാരിക്കാനായി കാവ്യ മാധവനെ ക്ഷണിക്കുകയായിരുന്നു. ദിലീപിന് മുന്നോടിയായി നടൻ രമേശ് പിഷാരടിയും വേദിയിൽ സംസാരിച്ചിരുന്നു. എന്നാൽ പെട്ടെന്നുള്ള ദിലീപിന്റെ ക്ഷണത്തിൽ പതറുന്ന കാവ്യയുടെ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
ഇത്തവണ താൻ ശരിക്കും പെട്ടു എന്ന് പറഞ്ഞുകൊണ്ടാണ് കാവ്യ തന്റെ പ്രസംഗം ആരംഭിച്ചത്. 'സാധാരണ പൊതു പരിപാടികൾക്ക് ഒന്നും സംസാരിക്കേണ്ടെന്നു പറഞ്ഞാണ് ദിലീപേട്ടൻ എന്നെ കൊണ്ടുപോകുന്നത്. എന്നിട്ട് ഒടുവിൽ സംസാരിക്കാൻ പറയും. എന്നാലും എപ്പോഴും ഞാൻ രക്ഷപ്പെടാറുണ്ട്. പക്ഷേ ഇത്തവണ പെട്ടു' കാവ്യ തമാശരൂപേണ പറഞ്ഞു. നിറഞ്ഞ കൈയ്യടികളോടെയാണ് കാവ്യ മാധവനെ സദസ് മുഴുവൻ എതിരേറ്റത്.
എന്നാൽ വീഡിയോടിക്ക് താഴെ നിരവധി ആരാധകരാണ് തങ്ങളുടെ സന്തോഷം രേഖപ്പെടുത്തിയിരിക്കുന്നത്. ദിലീപിനെയും കാവ്യയെയും ഒരുമിച്ച് ഇത്ര സന്തോഷത്തോടെ വേദിയിൽ കണ്ടതിന്റെ ത്രില്ലിലാണ് ആരാധകർ. ചിലർ കമന്റായി അത് രേഖപ്പെടുത്തുന്നുമുണ്ട്. ഇരുവരേയും ഇത്ര സന്തോഷത്തോടെ കാണുമ്പോൾ മീശ മാധവൻ സിനിമ ഓർമ്മ വരുന്നു എന്നായിരുന്നു ഒരു ആരാധകൻ കമന്റ് ചെയ്‌തത്.
ദിലീപിനൊപ്പം സന്തോഷമുള്ള ജീവിതം കിട്ടിയത് കൊണ്ടാണ് കാവ്യയുടെ സൗന്ദര്യം കൂടിയത് എന്നും മറ്റൊരു പ്രേക്ഷകൻ കമന്റ് ചെയ്‌തിട്ടുണ്ട്. എന്നാൽ പതിവ് പോലെ വീഡിയോക്ക് താഴെ മോശം കമന്റുകളും വരുന്നുണ്ട്. കാവ്യ മാധവന്റെ വിദ്യാഭ്യാസ യോഗ്യതയെ വരെ പരിഹസിച്ചു കൊണ്ടുള്ള കമന്റുകൾ ഇക്കൂട്ടത്തിലുണ്ട്. 'സ്‌കൂളിൽ പോവാത്തതിന്റെ എല്ലാ കുറവും കാണാനുണ്ട്' എന്നായിരുന്നു ഒരു പ്രേക്ഷകന്റെ കമന്റ്.
അതേസമയം, വിവാഹശേഷം ഇതുവരെയും കാവ്യ മാധവൻ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ദിലീപിനാവട്ടെ നടിയെ ആക്രമിച്ച കേസിൽ പ്രതിചേർത്ത് ജയിലിൽ പോയ ശേഷം രാംലീല അല്ലാതെ മറ്റൊരു ഹിറ്റ് ഇതുവരെ ലഭിച്ചിട്ടുമില്ല. ഇതിനിടയിൽ ഒട്ടേറെ ചിത്രങ്ങൾ ദിലീപിന്റേതായി വന്നെങ്കിലും ബോക്‌സ് ഓഫീസിൽ കാര്യമായ ഇമ്പാക്റ്റ് ഉണ്ടാക്കി എടുക്കാൻ സിനിമകൾക്ക് കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications