ആദ്യ പ്രതിഫലം 500 രൂപ, ഇന്ന് രശ്മികയ്ക്ക് മുകളില്‍; കീര്‍ത്തി ഒരു ചിത്രത്തിന് വാങ്ങുന്നത് ഇത്ര
കൊച്ചി: ബോളിവുഡില്‍ വമ്പന്‍ ഹിറ്റുകള്‍ സമ്മാനിക്കുന്ന ധാരാളം നടിമാരുണ്ട്. ദീപിക പദുക്കോണും, ആലിയ ഭട്ടുമെല്ലാം വലിയ വിജയങ്ങള്‍ നേടുന്ന നടിമാരാണ്. ദീപികയ്ക്ക് ഈ വര്‍ഷം തന്നെ ആയിരം കോടി ചിത്രമുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ട് ആയിരം കോടി ദീപികയുടെ പേരിലുണ്ടായിരുന്നു. അതേസമയം ഇത്തരത്തില്‍ മെഗാ ഹിറ്റുകള്‍ നല്‍കുന്ന നടിമാര്‍ ദക്ഷിണേന്ത്യന്‍ സിനിമകളിലുമുണ്ട്.
നയന്‍താര അത്തരമൊരു നടിയാണ്. നേരത്തെ തുടര്‍ച്ചയായ ബ്ലോക്ബസ്റ്ററുകള്‍ നയന്‍താര നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തുടര്‍ പരാജയങ്ങളുടെ നടുവിലാണ് ലേഡി സൂപ്പര്‍ താരം. മറ്റൊരു നടി ദക്ഷിണേന്ത്യയിലെ സ്ത്രീപക്ഷ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രത്തിലെ നായികയാണ്.

നിലവില്‍ തമിഴ്-തെലുങ്ക് സിനിമകളിലെ സൂപ്പര്‍ താരമാണ് ഈ നടി. മലയാളികള്‍ക്ക് പ്രിയങ്കരിയാണ് ഈ നടി. നിലവില്‍ ഈ നടിയുടെ ഒരു ബോളിവുഡ് ചിത്രം പോലും റിലീസ് ചെയ്തിട്ടില്ല. മലയാളികളുടെ സ്വന്തം കീര്‍ത്തി സുരേഷാണ് ഈ നടി. ബോളിവുഡില്‍ ബേബി ജോണിലൂടെ അരങ്ങേറ്റം കുറിക്കാന്‍ പോവുകയാണ് കീര്‍ത്തി.
വരുണ്‍ ധവാനാണ് ഈ ചിത്രത്തിലെ നായകന്‍. വിജയ് നായകനായ തെരിയുടെ റീമേക്കാണ് ചിത്രം. നേരത്തെ അജയ് ദേവ്ഗണിന്റെ ചിത്രത്തിലൂടെ നായികയായി അരങ്ങേറേണ്ടതായിരുന്നു കീര്‍ത്തി. എന്നാല്‍ ഈ ബോളിവുഡ് ചിത്രത്തില്‍ നിന്ന് കീര്‍ത്തിയെ മാറ്റുകയായിരുന്നു. പക്ഷേ ഇന്ന് ദക്ഷിണേന്ത്യയിലെ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ മുന്നിലുണ്ട് കീര്‍ത്തി.
കീര്‍ത്തി സുരേഷ് നിര്‍മാതാവ് സുരേഷ് കുമാറിന്റെ മകളാണെങ്കിലും, ആദ്യ ചിത്രത്തിലെ പ്രതിഫലം വളരെ കുറവായിരുന്നു. 500 രൂപയാണ് ആദ്യ ചിത്രത്തിന് കീര്‍ത്തി സുരേഷിന് പ്രതിഫലമായി ലഭിച്ചത്. ബാലതാരമായിട്ടാണ് കീര്‍ത്തി അഭിനയം ആരംഭിച്ചത്. ദിലീപിനൊപ്പം കുബേരന്‍ അടക്കമുള്ള ചിത്രങ്ങളില്‍ കീര്‍ത്തി ബാലതാരമായി വേഷമിട്ടിരുന്നു.
ഫാഷന്‍ ഡിസൈനിങ്ങില്‍ നടിക്ക് ബിരുദമുണ്ട്. അതേസമയം കോളേജില്‍ പഠിക്കുന്ന സമയത്ത് താന്‍ ആദ്യമായി ഫാഷന്‍ ഷോയില്‍ പങ്കെടുത്തിരുന്നുവെന്ന് കീര്‍ത്തി വെളിപ്പെടുത്തിയിരുന്നു. ആ ഷോയില്‍ തനിക്ക് പ്രതിഫലമായി ലഭിച്ചത് 500 രൂപയായിരുന്നു. അതാണ് ആദ്യത്തെ പ്രതിഫലമെന്നും കീര്‍ത്തി പറഞ്ഞിരുന്നു.
മോഹന്‍ലാലിനൊപ്പമുള്ള ഗീതാഞ്ജലിയായിരുന്നു കീര്‍ത്തി നായികയായി അരങ്ങേറിയ ചിത്രം. എന്നാല്‍ ഈ ചിത്രം വന്‍ പരാജയമായിരുന്നു. റിംഗ് മാസ്റ്ററിലൂടെയാണ് നടി ആദ്യ വിജയം നേടിയത്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച സ്ത്രീപക്ഷ സിനിമയായ മഹാനടിയിലൂടെയാണ് കീര്‍ത്തി സുരേഷ് ദേശീയ ശ്രദ്ധ നേടുന്നത്.
ഈ ചിത്രത്തിലെ പ്രകടനത്തിന് കീര്‍ത്തി സുരേഷിന് മികച്ച നടിക്കുള്ള അവാര്‍ഡും ലഭിച്ചു. ഈ ചിത്രം 25 കോടിയിലാണ് നിര്‍മിച്ചത്. 83 കോടിയാണ് ആഗോള തലത്തില്‍ മഹാനടി നേടിയത്. നിലവില്‍ നാല് കോടിയാണ് നടി പ്രതിഫലമായി വാങ്ങുന്നത്. പ്രതിഫലത്തില്‍ രശ്മികയ്‌ക്കൊപ്പമാണ് കീര്‍ത്തി.












Click it and Unblock the Notifications