Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരിയുടെ ബോളിവുഡ് റീമേക്കില്‍ കസറാന്‍ കീര്‍ത്തി, പ്രതിഫലം ഇരട്ടിയാക്കി? വാങ്ങുന്നത് ഇത്ര

ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ഇന്ന് അവിഭാജ്യ ഘടകമാണ് കീര്‍ത്തി സുരേഷ്. മലയാളത്തില്‍ അടക്കം കീര്‍ത്തിയുടെ ചിത്രങ്ങള്‍ക്ക് ഡിമാന്‍ഡുണ്ട്. തമിഴ് സിനിമയില്‍ വിജയ്, ശിവ കാര്‍ത്തികേയന്‍, ധനുഷ് പോലുള്ള നായകന്‍മാരുടെ ചിത്രത്തില്‍ നടി അഭിനയിച്ചിട്ടുണ്ട്. സൂപ്പര്‍ താര നായികയെന്ന വിശേഷണവും നടിക്കുണ്ട്.

അതുപോലെ തെലുങ്കില്‍ പവന്‍ കല്യാണ്‍, ചിരഞ്ജീവി, മഹേഷ് ബാബു, നാനി പോലുള്ളവരുടെ ഒപ്പവും കീര്‍ത്തി അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വന്‍ ഡിമാന്‍ഡും നടിക്കുണ്ട്. അടുത്തിടെ നാനിക്കൊപ്പം ദസറയെന്ന വന്‍ വിജയവും കീര്‍ത്തി സ്വന്തമാക്കിയിരുന്നു. എന്നാല്‍ ചിരഞ്ജീവിക്കൊപ്പമുള്ള ചിത്രം പരാജയപ്പെട്ടതാണ് ഇതില്‍ ചെറിയൊരു തിരിച്ചടിയായത്.

keerthi-suresh-remuneration-for-bollywood-debut

അതേസമയം കീര്‍ത്തി ഇപ്പോള്‍ തന്റെ ആദ്യ ബോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുകയാണ്. ബേബി ജോണ്‍ എന്ന ചിത്രമാണിത്. വിജയ് നായകനായ തെരി എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണിത്. വന്‍ ഹിറ്റായിരുന്നു തമിഴില്‍ തെരി. ചിത്രത്തിന്റെ സംവിധായകനായിരുന്ന അറ്റ്‌ലി തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഇതിനോടകം പുറത്തുവന്ന ടീസര്‍ ബോളിവുഡില്‍ വലിയ ചര്‍ച്ചയായി കഴിഞ്ഞു.

കീര്‍ത്തി ഏത് വേഷമാണ് ചെയ്യുന്നതെന്നത് സംബന്ധിച്ച് ആരാധകര്‍ക്കിടയില്‍ വലിയ അഭ്യൂഹങ്ങളുണ്ട്. തെരിയില്‍ സാമന്ത ചെയ്ത വേഷമായിരിക്കും ഇതെന്നാണ് സൂചന. വിജയിയുടെ ഭാര്യയുടെ വേഷമായിരുന്നു തമിഴില്‍ സാമന്ത ചെയ്തത്. എന്നാല്‍ നായിക കഥാപാത്രം മരിക്കുന്നതായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

എമി ജാക്‌സണ്‍ ചിത്രത്തില്‍ മറ്റൊരു നായികയായിരുന്നു. എമിയുടെ ക്യാരക്ടറാണ് ചിത്രത്തില്‍ അവസാനം വരെയുള്ളത്. ഇതാണോ കീര്‍ത്തി ചെയ്യുന്നതെന്ന സംശയമാണ് ഇപ്പോള്‍ ആരാധകര്‍ ഉന്നയിക്കുന്നത്. അതേസമയം ചിത്രത്തിനായി കീര്‍ത്തി വാങ്ങുന്ന പ്രതിഫലവും ചര്‍ച്ചയായിരിക്കുകയാണ്. ഹിന്ദി അരങ്ങേറ്റത്തിനായി പ്രതിഫലം ഇരട്ടിയാക്കിയിരിക്കുകയാണ് നടി.

നാല് കോടി രൂപയാണ് കീര്‍ത്തി ബേബി ജോണിന് പ്രതിഫലമായി വാങ്ങുന്നത്. സാധാരണ വമ്പന്‍ പ്രൊജക്ടുകള്‍ക്ക് രണ്ട് കോടി രൂപ വരെയാണ് നടി വാങ്ങാറുള്ളത്. ഒറ്റയടിക്ക് പ്രതിഫലം ഉയര്‍ത്തിയത് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ദക്ഷിണേന്ത്യയിലെ പല നടിമാര്‍ക്കൊപ്പം പ്രതിഫല കാര്യത്തില്‍ ഇതോടെ എത്തിയിരിക്കുകയാണ് കീര്‍ത്തി.

സാധാരണ മലയാള ചിത്രങ്ങള്‍ക്ക് ഒരു കോടി രൂപയാണ് കീര്‍ത്തി പ്രതിഫലമായി വാങ്ങാറുണ്ട്. ഒന്ന് മുതല്‍ മൂന്ന് കോടി വരെയാണ് ചിത്രത്തിന്റെ ബജറ്റ് എല്ലാം പരിഗണിച്ച് കീര്‍ത്തി പ്രതിഫലമായി വാങ്ങാറുള്ളത്. അവിടെ നിന്നാണ് ബോളിവുഡ് അരങ്ങേറ്റത്തിലൂടെ പ്രതിഫലത്തില്‍ വന്‍ കുതിപ്പുണ്ടായിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് തെലുങ്കാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രശ്മിക മന്ദാന തെലുങ്ക് ചിത്രങ്ങള്‍ക്കായി നാല് കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. ശ്രുതി ഹാസന്‍, ശ്രീലീല, പൂജ, എന്നിവരെല്ലാം ഈ കാറ്റഗറിയിലാണ്. ഈ നിരയിലേക്കാണ് കീര്‍ത്തിയും എത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+