ബോക്‌സ് ഓഫീസിൽ മോഹൻലാൽ എന്ന വന്മരം വീണു..! മമ്മൂട്ടി പത്താമത്, ദുൽഖർ അടുത്തെങ്ങുമില്ല, മുൻപിൽ ആര് ?
ഇന്ത്യൻ സിനിമയിലെ മറ്റ് ഇൻഡസ്ട്രികളെ അപേക്ഷിച്ച് മലയാള സിനിമ താരതമ്യേന ചെറുതാണ്. ഇവിടെ ഇറങ്ങുന്ന കണ്ടന്റുകളുടെ സ്വീകാര്യതയോ, അവയുടെ ഗുണമേന്മയോ ഇതിനെ ബാധിക്കാറില്ല എന്നതും വാസ്‌തവമാണ്. എങ്കിലും കോടി കണക്കുകളും, കളക്ഷൻ റിപ്പോർട്ടുകളും കേരളത്തെയും കാര്യമായി സ്വാധീനിച്ചിട്ടുണ്ടെന്ന് സമീപകാലത്തെ മാർക്കറ്റിങ് രീതികൾ കണ്ടാൽ നമുക്ക് മനസിലാവും.
നൂറ് കോടി, ഇരുന്നൂറ് കോടി ക്ലബുകളുടെ ആധിക്യം മലയാള സിനിമയിലും പടർന്നുകഴിഞ്ഞു. ഇത്തരം ഘട്ടത്തിലാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളും അതിലെ നായകന്മാരും ആരൊക്കെയെന്ന ചോദ്യമുയർന്നത്. പൊതുവെ കളക്ഷനിൽ ഒരുപരിധിക്ക് അപ്പുറം സാധ്യതകൾ ഇല്ലാതിരുന്ന മലയാള സിനിമ പുതിയ ഉയരങ്ങൾ താണ്ടിയ വർഷമാണ് 2023.

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും കളക്ഷൻ നേടിയ ചിത്രമാണ് '2018' എന്ന് ഇതുവരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നു. ഒരു മൾട്ടി സ്‌റ്റാർ ചിത്രമെന്ന് പറയാമെങ്കിൽ കൂടി ഈ സിനിമയിൽ നായക വേഷം കൈകാര്യം ചെയ്‌ത ടൊവിനോ ഇതോടെ മലയാളത്തിലെ ഏറ്റവും വലിയ പണംവാരി പടത്തിലെ നായകനുമായി.
ഇക്കുറി ഏറ്റവും പ്രധാന കാര്യമെന്തെന്നാൽ കാലങ്ങളായി ബോക്‌സ് ഓഫീസ് രാജാവ് എന്ന പട്ടം കൈയ്യടക്കി വച്ചിരുന്ന സൂപ്പർ സ്‌റ്റാർ മോഹൻലാലിന്റെ സ്ഥാനചലനമാണ്. 2018 കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചതോടെ മോഹൻലാൽ പറ്റികയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. മോഹൻലാൽ ചിത്രമായ പുലിമുരുഗനാണ് കളക്ഷൻ നേട്ടങ്ങളിൽ രണ്ടാമതുള്ള ചിത്രം.
ആദ്യമായി മലയാളത്തില്‍ നിന്ന് 100 കോടി നേടി എന്ന റെക്കോര്‍ഡുള്ള പുലിമുരുകന് കേരള ബോക്‌സ് ഓഫീസില്‍ മാത്രമായി നേടാനായത് 85.15 കോടി രൂപയാണ്. 150 കോടി ആഗോള കളക്ഷൻ നേടിയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ബാഹുബലി 2ലിലൂടെ പ്രഭാസ് കേരളത്തിലെ കളക്ഷൻ റെക്കോർഡിലും തന്റെ മുദ്ര പതിപ്പിച്ചു.
യാഷും പട്ടികയിൽ ഇടം നേടി. ചരിത്രമായി മാറിയ യാഷിന്റെ കെജിഎഫ് 2 68.50 കോടി രൂപയാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രമായി നേടിയത്. തൊട്ടുപിന്നിലുള്ള ലൂസിഫര്‍ ആകെ 66.10 കോടി രൂപയാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ആറാമതുള്ളദളപതി വിജയുടെ ലിയോ നേടിയത് 60.05 കോടി രൂപയാണ്. രജനീകാന്തിന്റെ ജയിലര്‍ 57.70 കോടി രൂപയും നേടി.
കളക്ഷൻ റെക്കോർഡുകളിൽ മെഗാസ്‌റ്റാർ മമ്മൂട്ടിയാകട്ടെ കേരള ബോക്‌സ് ഓഫീസ് കളക്ഷനില്‍ പത്താമതാണ്. മമ്മൂട്ടിയുടെ ഭീഷ്‍മ പര്‍വം 47.75 കോടി നേടിയപ്പോള്‍ പട്ടികയില്‍ ഇടംനേടാൻ പോലും ദുല്‍ഖറിനായില്ല. എന്നാൽ യുവതാരങ്ങൾ അണിനിരന്ന ആർഡിഎക്‌സ് എട്ടാം സ്ഥാനത്തെത്തി, നേര് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മോഹൻലാൽ ബോക്‌സ് ഓഫീസിലെ തന്റെ അധീശത്വം ഊട്ടിയുറപ്പിക്കുന്ന കാഴ്‌ചയും കഴിഞ്ഞ വർഷം നാം കണ്ടു.












Click it and Unblock the Notifications