കിംഗ് ഓഫ് കൊത്തയില്‍ ദുല്‍ഖറിന്റെ പ്രതിഫലം എത്ര? ഐശ്വര്യ ലക്ഷ്മിക്ക് ലഭിച്ച പ്രതിഫലം ഇങ്ങനെ
മലയാളത്തിലെ യുവസൂപ്പര്‍ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ആരാധകരുടെ എണ്ണത്തില്‍ ഏതൊരു താരത്തേക്കാളും മുകളില്‍ എത്തിയിരിക്കുകയാണ് അദ്ദേഹം. മാത്രമല്ല തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ദുല്‍ഖറിന്റെ സിനിമകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. പാന്‍ ഇന്ത്യന് നായകന്‍ എന്ന യഥാര്‍ഥ പേര് അദ്ദേഹത്തിനാണ് ചേരുന്നത്.
ദുല്‍ഖറിന്റെ അടുത്ത മലയാളം സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അദ്ദേഹം നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്. കിംഗ് ഓഫ് കൊത്തയാണ് ആ ചിത്രം. ഓണത്തിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതിനായി അദ്ദേഹം വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് പരിശോധിക്കാം.

കിംഗ് ഓഫ് കൊത്തയിലെ പ്രതിഫലം
ഓഗസ്റ്റ് 24നാണ് കിംഗ് ഓഫ് കൊത്ത റിലീസാവുന്നത്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണിത്. അതുപോലെ ദുല്‍ഖര്‍ ഇത്രത്തോളം മാസ് സീനുകള്‍ ഒരു സിനിമയില്‍ കാണിക്കുന്നതും ആദ്യമായിട്ടാണ്. ദുല്‍ഖര്‍ മൂന്ന് മുതല്‍ എട്ട് കോടി വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. ഇത് വിവിധ ഭാഷകളെ അടിസ്ഥാനമാക്കിയാണ്.
അതേസമയം കിംഗ് ഓഫ് കൊത്തയ്ക്കായി താരം ലാഭത്തില്‍ നിന്നാണ് പ്രതിഫലം ഈടാക്കുന്നത്. താരത്തിന്റെ നിര്‍മാണ കമ്പനിയായ വേഫേറര്‍ തന്നെയാണ് നിര്‍മാണം എന്നതാണ് കാരണം. അതേസമയം ചിത്രത്തിന് 50 കോടിയാണ് നിര്‍മാണ ചെലവ്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാണിത്. പത്ത് കോടി പരസ്യത്തിനും, 40 കോടി നിര്‍മാണ ചെലവുമാണ്.
ഐശ്വര്യക്ക് ലഭിച്ചിരിക്കുന്നത് എത്ര
കിംഗ് ഓഫ് കൊത്തയില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. വരത്തന്‍, മായാനദി പോലുള്ള സിനിമകളിലൂടെ നടി അറിയപ്പെടുന്ന നായിക നടിയായി മാറുകയായിരുന്നു. അടുത്തിടെ മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ചതോടെ നടിയുടെ മാര്‍ക്കറ്റും ഉയര്‍ന്നിരുന്നു.
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രത്തില്‍ നടി നായികയായതും ഈ താരമൂല്യം വെച്ചാവാന്‍ സാധ്യതയുണ്ട്. കൊത്തയ്ക്കായി ഐശ്വര്യ ലക്ഷ്മി 70 ലക്ഷത്തിനും ഒരു കോടിക്കും ഇടയിലാണ് പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ദുല്‍ഖറിന്റെ ആസ്തി
ദുല്‍ഖറിന്റെ ആസ്തി 7 മില്യണ്‍ യുഎസ് ഡോളറാണ്. ഏകദേശം 57 കോടി രൂപ വരും. മാസ വരുമാനം 80 ലക്ഷം വരും. വാര്‍ഷിക വരുമാനം പത്ത് കോടിയോളം വരും. അന്യഭാഷയില്‍ എട്ട് കോടി വരെ ദുല്‍ഖര്‍ പ്രതിഫലമായും വാങ്ങാറുണ്ട്. പരസ്യങ്ങളില്‍ നിന്നുള്ള വരുമാനമാണ് ദുല്‍ഖറിന്റെ വരുമാന സ്രോതസ്സുകളില്‍ പ്രധാനം.
50 മുതല്‍ 60 ലക്ഷം വരെയാണ് താരത്തിന് പരസ്യത്തിലൂടെ ലഭിക്കുന്നത്. ദുബായിലും, കേരളത്തിലും താരത്തിന് വീടുകളുണ്ട്. ദുബായില്‍ 14 കോടിയുടെ വീടാണ് താരത്തിനുള്ളത്. കൊച്ചിയിലെ വീടിന് 100 കോടിയുടെ മൂല്യമുണ്ട്. കടവന്ത്രയിലാണ് ഈ വീടുള്ളത്.












Click it and Unblock the Notifications