Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌റ്റാർ മാജിക്കിലേക്ക് ഇനി മടങ്ങിവരില്ലേ? തന്റെ ജീവിതത്തിലെ പുതിയ അധ്യായം തുറന്നെന്ന് ലക്ഷ്‌മി നക്ഷത്ര

റിയാലിറ്റി ഷോകളിലൂടെയും മറ്റ് സ്‌റ്റേജ് പ്രോഗ്രാമുകളിലൂടെയും പ്രേക്ഷകർക്ക് ചിരപരിചിതയായ താരമാണ് ലക്ഷ്‌മി നക്ഷത്ര. ഫ്‌ളവേഴ്‌സ് ചാനലിലെ ഏറെ ഹിറ്റായ സ്‌റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് കൂടുതൽ പേർക്കും ലക്ഷ്‌മി നക്ഷത്രയെ ഓർമ്മയുണ്ടാവുക. ഈ പരിപാടിയുടെ നട്ടെല്ല് തന്നെയായിരുന്നു ലക്ഷ്‌മി നക്ഷത്ര. വ്യത്യസ്‌തമായ അവതരണ ശൈലിയിലൂടെ താരം നിരവധി ആരാധകരെ നേടിയെടുത്തിരുന്നു.

എന്നാൽ അടുത്തകാലത്തായി സ്‌റ്റാർ മാജിക്കിന് നേരെ വിമർശനങ്ങളും ശക്തമായിരുന്നു. പരിപാടിയുടെ ഉള്ളക്കടത്തെ ചൂണ്ടിക്കാട്ടി വിമർശനങ്ങളും ഉയർന്നിരുന്നു. ബോഡി ഷെയിമിങ്, വ്യക്തി അധിക്ഷേപം എന്നിങ്ങനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് പരിപാടിക്കെതിരെ രംഗത്ത് വന്നത്. ഇതിനിടെ അപ്രതീക്ഷിതമായി പരിപാടി നിർത്തിയതോടെ ആരാധകർ നിരന്തരം പരിപാടിയെ കുറിച്ച് ലക്ഷ്‌മി നക്ഷത്രയോട് ചോദിക്കുക പതിവായിരുന്നു.

lakshminakshathranewprogramme

Pic Courtesy: Lakshmi Nakshathra Instagram

സ്‌റ്റാർ മാജിക്കിൽ നിന്ന് മാറി നിന്നെങ്കിലും ലക്ഷ്‌മി നക്ഷത്ര തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരെ സന്തോഷിപ്പിക്കുക പതിവായിരുന്നു. ഇപ്പോഴിതാ സ്‌റ്റാർ മാജിക്കിലേക്ക് മടങ്ങി വരില്ലേ? സ്‌റ്റാർ മാജിക് വീണ്ടും ആരംഭിക്കുമോ? എന്നീ ചോദ്യങ്ങൾക്ക് പരോക്ഷമായ മറുപടിയുമായി ലക്ഷ്‌മി നക്ഷത്ര തന്നെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.

തന്റെ ഇൻസ്‌റ്റഗ്രാം പേജിൽ പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോകളിലൂടെയാണ് ലക്ഷ്‌മി തന്റെ ആരാധകർക്ക് മറുപടി നൽകുന്നത്. സീ കേരളം ചാനലിൽ ഡിസംബർ 28 മുതൽ സംപ്രേഷണം തുടങ്ങിയ പുതിയ റിയാലിറ്റി ഷോയുടെ ഭാഗമാവുകയാണ് താനെന്നാണ് ലക്ഷ്‌മി നക്ഷത്ര അറിയിച്ചിരിക്കുന്നത്. ഇതോടെ സ്‌റ്റാർ മാജിക് വീണ്ടും തുടങ്ങുമെന്ന ആരാധകരുടെ പ്രതീക്ഷ വെറുതെയായിരിക്കുകയാണ്.

സീ കേരളത്തിലെ സൂപ്പർ ഷോ എന്ന പരിപാടിയുടെ അവതരികയായാണ് ലക്ഷ്‌മി നക്ഷത്ര വീണ്ടും വേദിയിൽ എത്തുന്നത്. പരിപാടിയിലെ ആദ്യ ദിനത്തിൽ അണിഞ്ഞ വിലകൂടിയ ലഹങ്കയുടെ ഉൾപ്പെടെ ചിത്രങ്ങൾ ലക്ഷ്‍മി നക്ഷത്ര പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിന് ആശംസ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

പത്ത് കിലോയോളം ഭാരമുള്ള ലഹങ്കയാണ് ലക്ഷ്‌മി ധരിച്ചിരിക്കുന്നത്. ഈ പോസ്‌റ്റുകൾക്ക് താഴെയും സ്‌റ്റാർ മാജിക് എന്തുകൊണ്ടാണ് വീണ്ടും ആരംഭിക്കാത്തത് എന്ന ചോദ്യമാണ് നിരവധി ആരാധകർ ഉയർത്തുന്നത്. എന്നാൽ മറ്റ് ചിലരാവട്ടെ ലക്ഷ്‌മിയുടെ പുതിയ ഉദ്യമത്തിന് എല്ലാവിധ ആശംസകളും അറിയിച്ചു രംഗത്ത് വരുന്നുമുണ്ട്. 'ചിന്നു ചേച്ചി, സ്‌റ്റാർ മാജിക് ഇപ്പോൾ എന്താണ് ഇല്ലാത്തത് എന്നാണ് ഒരു ആരാധിക ചോദിക്കുന്നത്.' എന്നാൽ ഇതിനൊക്കെയുമുള്ള മറുപടിയാണ് പുതിയ പരിപാടി എന്നാണ് ചില ആരാധകർ അവകാശപ്പെടുന്നത്.

അടുത്തിടെ സ്‌റ്റാർ മാജിക് അവസാനിപ്പിച്ച കാര്യം ലക്ഷ്‌മി നക്ഷത്ര തന്നെ പങ്കുവച്ചിരുന്നു. എന്നാൽ ഷോ വീണ്ടും തുടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. ഇതിനെയൊക്കെ കാറ്റിൽ പറത്തി കൊണ്ടാണ് പുതിയ പരിപാടിയുടെ വിശേഷങ്ങൾ ലക്ഷ്‌മി നക്ഷത്ര തന്നെ പങ്കുവച്ചിരിക്കുന്നത്. സ്‌റ്റാർ മാജിക് ഷോയുടെ എല്ലാമെല്ലാമായ ആരാധകർക്കും നന്ദി അറിയിച്ചുകൊണ്ട് അടുത്തിടെ താരം ഒരു പോസ്‌റ്റ് പങ്കുവച്ചിരുന്നു. ഏഴ് വർഷത്തെ യാത്രയ്ക്ക് അവസാനമായി എന്നാണ് ഇതിൽ കുറിച്ചിരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+