ലാൻഡ് റോവറും, ഔഡിയും താരങ്ങൾ; ജോജു ജോർജിന്റെ ഗ്യാരേജ് നിങ്ങളെ ഞെട്ടിക്കും, കൂട്ടത്തിൽ ഈ കൊമ്പനും...
മലയാള സിനിമയിൽ കാറുകൾ ഇഷ്‌ടപ്പെടുന്ന നിരവധി താരങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനി മെഗാസ്‌റ്റാർ മമ്മൂട്ടി തന്നെയാണ്. എന്നാൽ ഈ പട്ടികയിൽ മുൻനിരയിൽ തന്നെയുള്ള മറ്റൊരു നടനാണ് ജോജു ജോർജ്. പുതുതലമുറ നടന്മാരിൽ ശ്രദ്ധേയമായ അഭിനയ മുഹൂർത്തങ്ങൾ കാഴ്‌ചവെച്ച് പ്രേക്ഷകരുടെ മനം കവർന്നിട്ടുള്ള ജോജു അസ്സലൊരു വാഹനപ്രേമി കൂടിയാണ് എന്നതിന് അദ്ദേഹത്തിന്റെ ഗ്യാരേജ് തന്നെ ഉദാഹരണം.
അത്രയധികം കാർ കളക്ഷനാണ് താരത്തിന് സ്വന്തമായുള്ളത്. വിപണിയിൽ ഇറങ്ങുന്ന വാഹനങ്ങൾ ഉടൻ സ്വന്തമാക്കുന്നതല്ല താരത്തിന്റെ ശീലം എന്നതാണ് പ്രത്യേകത. നിലവിൽ നിരവധി വിലകൂടിയ വാഹനങ്ങളുടെ ശേഖരം തന്നെയാണ് ജോജു ജോർജിന്റെ കൈവശമുള്ളത്. അതിൽ ലാൻഡ് റോവർ മുതൽ ബെൻസ് വരെയുള്ള മോഡലുകളുണ്ട് എന്നതാണ് പ്രത്യേകത.

ജോജുവിന്റെ വാഹന കളക്ഷൻസിൽ ഏറ്റവും പ്രധാനപ്പെട്ടത് ലാൻഡ് റോവർ ഡിഫൻഡർ തന്നെയാണ്. ഈ ആഡംബര വാഹനത്തിന് ഇപ്പോൾ ഏകദേശം ഒരു കോടിക്ക് മുകളിൽ ആണ് വില വരുന്നത്. ലാൻഡ് റോവറിന്റെ ഐക്കോണിക് മോഡലുകളിലൊന്നായിരുന്നു ഡിഫൻഡർ. പുതിയ മോഡൽ ഡിഫൻഡറാണ് താരത്തിന്റെ കൈവശമുള്ളത്.
291 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുണ്ട് ഈ വാഹനത്തിന്. 900 മില്ലിമീറ്റർ വരെ വെള്ളത്തിലൂടെ സഞ്ചരിക്കാനും ഇതിന് കഴിയും. മൂന്നു ലീറ്റർ പെട്രോൾ എൻജിനാണ് ഈ ഡിഫൻഡറിന്റെ കരുത്ത്. 400 ബിഎച്ച്പി കരുത്തുള്ള ഈ വാഹനം ആരെയും മോഹിപ്പിക്കുന്ന ഡിസൈൻ ഉള്ളതാണ്. എട്ടു സ്‌പീഡ് ഓട്ടമാറ്റിക് ഗിയർബോക്‌സും ഈ വാഹനത്തിനുണ്ട്.
ഔഡി ആര്‍എസ്7 താരത്തിന്റെ മറ്റൊരു വാഹനം. ഒന്നര കോടി രൂപയാണ് ഇതിന്റെ വില. 4 ലിറ്റർ പ്രെട്രോൾ എൻജിൻ ആണ് ഇതിലുള്ളത്. ആഡംബരം പേറുന്ന മറ്റൊരു മുൻനിര വാഹനം കൂടിയാണിത്. ഇത് കൂടാതെ മിനി കൂപ്പറും ജോജുവിന്റെ ഗാരേജിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതിന്റെ വില ഏകദേശം 40 ലക്ഷത്തിനടുത്താണ്. 2 ലിറ്റർ പെട്രോൾ എൻജിനാണ് ഈ വാഹനത്തിലുള്ളത്.
പട്ടികയിലെ മറ്റൊരു ആകർഷണം മെർസിഡീസ് ബെൻസ് എഎംജി എ45 എസും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇതിനും ഏകദേശം ഒരുകോടിക്ക് മുകളിൽ തന്നെയാണ് വില വരുന്നത്. അടുത്തത് ബിഎംഡബ്ലിയു എം6 ആണ്. വിപണിയിലെ മറ്റൊരു ആഡംബര വാഹനമായ ഇതിന് ഏകദേശം ഒന്നര കോടി രൂപയ്ക്ക് മുകളിലാണ് വില വരുന്നത്.
ജീപ്പ് റാങ്ക്‌ളറും താരത്തിന് സ്വന്തമായുണ്ട്. ഏകദേശം 70 ലക്ഷം രൂപയാണ് ഇതിന്റെ വില. 3.6 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിന്റെ കരുത്ത്. അടുത്തത് ഒരു റേഞ്ച്റോവർ സ്പോട്ട് ആണ്. പോര്‍ഷെ കയേന്‍, ബിഎംഡബ്ല്യു എം3, മിസ്‌തുബിഷി പജേറോ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മാരുതി സുസുക്കി ഒംനി തുടങ്ങിയ വാഹനങ്ങളും ജോജുവിന്റെ ഗ്യാരേജിലുണ്ട്.












Click it and Unblock the Notifications