Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിയോയില്‍ ഇളയദളപതിക്ക് കൂടുതല്‍ പ്രതിഫലം, അര്‍ജുനും, സഞ്ജയ് ദത്തിനും, തൃഷയ്ക്കും ലഭിച്ച തുക ഇത്ര

തമിഴിലെ മുന്‍നിര താരമാണ് വിജയ്. ആരാധകര്‍ സ്‌നേഹത്തോടെ ഇളയദളപതി എന്ന് വിളിക്കുന്ന വിജയ്‌യുടെ പുതിയ ചിത്രമായ ലിയോ അടുത്ത മാസം റിലീസിന് ഒരുങ്ങുകയാണ്. ഇത്തവണ ഏറ്റവും വലിയ കളക്ഷനായിരിക്കും ചിത്രം നേടുകയെന്നാണ് ഇന്‍ഡസ്ട്രിയിലെ മൊത്തം സംസാരം. വിക്രം സംവിധാനം ചെയ്ത ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വിക്രം സര്‍വകാല ഹിറ്റായി മാറിയിരുന്നു. അതുകൊണ്ട് ഈ ചിത്രത്തിന് പ്രതീക്ഷ ഏറെയാണ്. നേരത്തെ വിജയിനെ വെച്ച് മാസ്റ്റര്‍ എന്ന ചിത്രം സംവിധാനം ചെയ്ത് വിജയിപ്പിച്ചിരുന്നു ലോകേഷ്. ലിയോയില്‍ വമ്പന്‍ താര നിര തന്നെയുണ്ട്. ഇവരുടെ പ്രതിഫലം എത്രയാണ് എന്ന് പരിശോധിക്കാം.

vijay-trisha-leo-remuneration

ഇളയദളപതി ഒന്നാം സ്ഥാനത്ത്

ലിയോയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്നത് വിജയ് ആണ്. 120 കോടിയാണ് താരത്തിന്റെ പ്രതിഫലം. ഇത് തമിഴ് സിനിമയിലെ തന്നെ ഉയര്‍ന്ന പ്രതിഫലമാണ്. നേരത്തെ ലോകേഷിന്റെ തന്നെ മാസ്റ്ററിനായി 80 കോടി രൂപയാണ് വിജയ് വാങ്ങിയത്. അവിടെ നിന്നാണ് 40 കോടിയുടെ വളര്‍ച്ചയുണ്ടായിരിക്കുന്നത്.

അതേസമയം വെങ്കട്ട് പ്രഭുവിന്റെ അടുത്ത ചിത്രത്തിലും വിജയ് ആണ് നായകന്‍. ഈ ചിത്രത്തിലും താരം റെക്കോര്‍ഡ് പ്രതിഫലം വാങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. 200 കോടി പ്രതിഫലം എജിഎസ് എന്റര്‍ടെയിന്‍മെന്റ് ഈ ചിത്രത്തിനായി വിജയിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ലിയോയ്ക്ക് വേണ്ടിയുള്ള ഹൈപ്പാണ് പ്രതിഫലം വര്‍ധിക്കാനുള്ള കാരണം.

സഞ്ജയ് ദത്ത് വില്ലനോ?

സഞ്ജയ് ദത്താണ് ലിയോയിലെ പ്രതിഫലത്തില്‍ രണ്ടാം സ്ഥാനത്ത്. പത്ത് കോടി രൂപയാണ് താരം വാങ്ങുന്നത്. അതേസമയം ദക്ഷിണേന്ത്യയില്‍ സിനിമകളില്‍ ധാരാളമായി സഞ്ജയ് ദത്ത് ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. നേരത്തെ കെജിഎഫ് രണ്ടാം ഭാഗത്തില്‍ വില്ലനായിട്ടായിരുന്നു സഞ്ജയ് ദത്തിന്റെ വരവ്.

തെലുങ്കില്‍ പുരി ജഗന്നാഥിന്റെ ഡബിള്‍ ഇസ്മാര്‍ട്ടില്‍ വില്ലനാണ് അദ്ദേഹം. ഇതിനായി 15 കോടി രൂപയാണ് സഞ്ജു വാങ്ങുന്നത്. തെലുങ്കില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ബോളിവുഡ് താരങ്ങളിലൊരാളാണ് അദ്ദേഹം.

തൃഷ പ്രതിഫലം കുറച്ചു?

തെന്നിന്ത്യന്‍ താരസുന്ദരി തൃഷയാണ് ലിയോയിലെ നായിക. ഏഴ് കോടി രൂപയാണ് നടി ചിത്രത്തിനായി വാങ്ങുന്നത്. എന്നാല്‍ വിജയ് ചിത്രത്തിന് വേണ്ടി നടി പ്രതിഫലം കുറച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.പൊന്നിയിന്‍ സെല്‍വന്‍ എന്ന വിജയ ചിത്രത്തോടെ തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി തൃഷ മാറിയിരുന്നു.

പത്ത് കോടിയായിരുന്നു നടിയുടെ പ്രതിഫലം. വിജയിക്കൊപ്പം 14 വര്‍ഷത്തിന് ശേഷമാണ് തൃഷ അഭിനയിക്കുന്നത്. വേഷം ചെറുതായത് കൊണ്ടാണ് നടി പ്രതിഫലം കുറച്ചതെന്ന് സൂചനയുണ്ട്.

ആക്ഷന്‍ കിംഗിന്റെ പ്രതിഫലം

സഞ്ജയ് ദത്തിനൊപ്പം ചിത്രത്തിലെ പ്രധാന വില്ലനായി അര്‍ജുന്‍ സര്‍ജയെയും കാണാം. താരത്തിന്റെ ക്യാരക്ടര്‍ ടീസറും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൊടൂര വില്ലനെയാണ് താരം അവതരിപ്പിക്കുന്നത്.

മൂന്ന് കോടി രൂപയാണ് ചിത്രത്തിനായി അര്‍ജുന്‍ വാങ്ങിയത്. അടുത്തിടെയായി വില്ലന്‍ വേഷങ്ങളില്‍ ഗംഭീര പ്രകടനമാണ് അര്‍ജുന്‍ കാഴ്ച്ച വെക്കുന്നത്.

ഇവരുടെ പ്രതിഫലം ഇങ്ങനെ

നടി പ്രിയ ആനന്ദ് 75 ലക്ഷം രൂപ ഒരു നിര്‍ണായ വേഷത്തിനായി ലിയോയില്‍ വാങ്ങുന്നുണ്ട്. സംവിധായകരായ മിഷ്‌കിന്‍, ഗൗതം വാസുദേവ് മേനോന്‍ എന്നിവര്‍ ചിത്രത്തിലുണ്ട്. മിഷ്‌കിന്‍ 25 ലക്ഷവും, ഗൗതം മേനോന്‍ 35 ലക്ഷവുമാണ് പ്രതിഫലം വാങ്ങുന്നത്. മറ്റൊരു പ്രധാന വേഷത്തില്‍ ഉള്ള മന്‍സൂര്‍ അലി ഖാന് 25 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+