'പറ്റില്ലെങ്കിൽ ഇട്ടേച്ച് പോടോ എന്ന് പൃഥ്വി പറഞ്ഞപ്പോൾ കൈയ്യിന്ന് പോയി..'; വെളിപ്പെടുത്തി ലിസ്‌റ്റിൻ സ്‌റ്റീഫൻ
മലയാളത്തിൽ നിലവിൽ ഏറ്റവും പേരുകേട്ട പ്രൊഡക്ഷൻ ഹൗസുകളിൽ ഒന്നാണ് മാജിക് ഫ്രെയിംസ്. അതിന്റെ അമരക്കാരനായ ലിസ്‌റ്റിൻ സ്‌റ്റീഫനെ അറിയാത്തവർ ചുരുക്കമാണ്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച ചിത്രങ്ങൾ നിർമ്മിച്ചാണ് ഈ മാജിക് ഫ്രെയിംസ് ജന മനസുകളിൽ ഇടം നേടിയത്. ഇപ്പോഴിതാ തന്റെ അഭിനയ മോഹത്തെ പറ്റിയും, അതുമായി ബന്ധപ്പെട്ട ചില രസകരമായ ഓർമകളെ പറ്റിയും സംസാരിക്കുകയാണ് ലിസ്‌റ്റിൻ സ്‌റ്റീഫൻ.
നടൻ കലാഭവൻ ഷാജോണിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ബ്രദേഴ്‌സ് ഡേ. ഏറെക്കാലത്തിന് ശേഷം പൃഥ്വിരാജ് ഒരു ഫാമിലി ആക്ഷൻ സിനിമ ചെയ്യുന്നു എന്ന ടാഗോടെയാണ് ഈ ചിത്രം റിലീസിന് എത്തിയത്. മഡോണ സെബാസ്‌റ്റ്യൻ, ഐശ്വര്യ രാജേഷ് തുടങ്ങിയവരും മുഖ്യ വേഷത്തിൽ എത്തിയ ഈ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നടന്ന സംഭവമാണ് ലിസ്‌റ്റിൻ പങ്കുവയ്ക്കുന്നത്.

ചിത്രത്തിൽ ലിസ്‌റ്റിനും ഒരു വേഷം ചെയ്യാൻ ഇരിക്കുകയായിരുന്നു. തനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന് വളരെയധികം ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ടെൻഷൻ കാരണം വേണ്ടെന്ന് വെക്കാറാണ് പതിവെന്നും ലിസ്‌റ്റിൻ പറയുന്നു. ഇത്തരത്തിൽ ബ്രദേഴ്‌സ് സെറ്റിൽ ഉണ്ടായ സംഭവവും അദ്ദേഹം പങ്കുവച്ചു.
'ബ്രദേഴ്‌സ് ഡെയിൽ ചെറിയൊരു സീനിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ഒരുപാട് പേർ ഒന്നിച്ച് നിൽക്കുന്ന ഒരു സീനായിരുന്നു അത്. അത് കണ്ടപ്പോൾ തന്നെ എന്റെ മൈൻഡ് പോയിരുന്നു. ജസ്‌റ്റ് സ്‌മൈൽ പ്ലീസ് എന്ന് പറയാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതൊനൊപ്പം കൈ കൊണ്ട് ഒരു ആക്ഷനും കാണിക്കണം.' ലിസ്‌റ്റിൻ സംഭവം വിവരിച്ചു.
'പക്ഷേ എനിക്ക് ഡയലോഗ് പറയുന്നതും ആക്ഷൻ കാണിക്കുന്നതും രണ്ടും ഒരുമിച്ച് നടക്കുന്നില്ല. ആകെ ടെൻഷനായി. അതിന്റെ ഇടയിൽ അവിടെ നിന്ന് പൃഥ്വിരാജ് വിളിച്ചു പറയുന്നുണ്ടായിരുന്നു, അറിയാൻ മേലെ ഇട്ടിട്ട് പൊടോയെന്ന്, ഇത് കൂടി കേട്ടതോടെ എന്റെ കൈയ്യിന്ന് പോയി' ലിസ്‌റ്റിൻ പറഞ്ഞു. പിന്നെ ആ സീനും ഡയലോഗും എല്ലാം പാട്ടിൽ ഒതുക്കിയെന്നും അദ്ദേഹം പറയുന്നു.
നിവിൻ പോളി നായകനായ ചിത്രം രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന സിനിമയിലും, എന്താടാ സജി എന്ന ചിത്രത്തിലെ വേഷവും ഇതേ ടെൻഷൻ കൊണ്ട് നഷ്‌ടമായെന്നും ലിസ്‌റ്റിൻ ചൂണ്ടിക്കാണിക്കുന്നു. ആത്മവിശ്വാസമില്ലായ്‌മ മൂലമാണ് ഈ വേഷങ്ങൾ എല്ലാം തനിക്ക് നഷ്‌ടമായതെന്നും ലിസ്‌റ്റിൻ സ്‌റ്റീഫൻ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications