Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലോഹിതദാസ് അന്ന് മരിക്കാൻ തീരുമാനിച്ചു, ലാബിലെ വിഷം എടുത്തു, ഒരുപാട് ദുരിതങ്ങൾ നേരിട്ടയാൾ'; കിരീടം ഉണ്ണി

മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത പ്രതിഭകളിൽ ഒരാളായാണ് ലോഹിതദാസിനെ കണക്കാക്കുന്നത്. മൂന്ന് പതിറ്റാണ്ടോളം നീണ്ട കരിയറിൽ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകരിലേക്ക് ഇറങ്ങി ചെന്നിരുന്നു. ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ പലപ്പോഴും നമ്മൾ ജീവിതത്തിൽ കണ്ടുമറന്ന വ്യക്തികളെയാണ് അദ്ദേഹം സ്ക്രീനിലേക്ക് ആവാഹിച്ചതും എഴുത്തിലൂടെ അവതരിപ്പിച്ചതും.

അകാലത്തിൽ വിട്ടുപിരിഞ്ഞ ലോഹിതദാസ് എന്ന പ്രതിഭ ചെയ്‌ത ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു ഭൂതക്കണ്ണാടിയും കന്മദവും ഒക്കെ. ജോക്കർ, കാരുണ്യം, നിവേദ്യം, ചക്രം എന്നിങ്ങനെയുള്ള സിനിമകളും അദ്ദേഹം സംവിധാനം ചെയ്‌തിരുന്നു. എന്നാൽ ഒരു എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ കിരീടം, സല്ലാപം, ചെങ്കോൽ, വാത്സല്യം, കമലദളം, അമരം, ഹിസ് ഹൈനസ് അബ്‌ദുള്ള എന്നീ ചിത്രങ്ങൾ എന്നും ഓർമ്മിക്കപ്പെടുന്നവയാണ്.

lohithadasunnikireedam

ഇപ്പോഴിതാ ലോഹിയെ കുറിച്ച് മനസ് തുറക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തും മലയാളത്തിലെ പ്രമുഖ നിർമ്മാതാവുമായ കിരീടം ഉണ്ണി. ലോഹിയുടെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായിരുന്ന കിരീടം നിർമ്മിച്ചത് അദ്ദേഹമായിരുന്നു. ലോഹിതദാസ് ചെറുപ്പം മുതലേ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ച ആളായിരുന്നു എന്നാണ് കിരീടം ഉണ്ണി പറയുന്നത്. വെള്ളിത്തിരയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കിരീടം ഉണ്ണിയുടെ വാക്കുകൾ

കാര്യങ്ങൾ മനസിലാക്കാനുള്ള പ്രത്യേക കഴിവുള്ള വ്യക്തിയായിരുന്നു ലോഹിതദാസ്. ലോഹി പറഞ്ഞിട്ടുള്ള ഒരു കഥ എന്താണെന്ന് വച്ചാൽ അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. സാമ്പത്തികമായും അല്ലാതെയുള്ള അവഗണനകളും ഒക്കെ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ്. അതുകൊണ്ട് ജീവിതത്തിൽ മുന്നോട്ട് വരണം എന്ന് ഒരുപാട് ഒരുപാട് ആഗ്രഹിച്ചിട്ടും നാടക്കാതെ പോയൊരു മനുഷ്യനായിരുന്നു.

അങ്ങനെ ഒരിക്കൽ ലാബ് ടെക്‌നീഷ്യൻ ആയിട്ട് പുള്ളിക്ക് ജോലി കിട്ടിയിരുന്നു. ജീവിതത്തിൽ ഉണ്ടായിരുന്ന ഓരോ കഷ്‌ടപ്പാടുകളും ഒക്കെ ആയപ്പോഴേക്കും ലോഹി അങ്ങനെ ഇനി ജീവിക്കേണ്ട എന്ന് തീരുമാനം എടുത്തിരുന്നു. മരിക്കാനായി പുള്ളി തീരുമാനിച്ചു. പുള്ളിക്ക് ഭക്ഷണത്തിൽ നല്ല താൽപര്യം ഉള്ള വ്യക്തിയായിരുന്നു. അങ്ങനെ വിഭവ സമൃദ്ധമായി കഴിക്കുക എന്നതല്ല. ഒരു പ്രത്യേക രീതിയായിരുന്നു ലോഹിയുടേത്.

അന്ന് ജീവിതം മതിയായെന്ന് തോന്നിയപ്പോൾ ലോഹി ഒരു കാര്യം ചെയ്‌തു. ലാബിൽ നിന്ന് ടെസ്‌റ്റ് ട്യൂബിൽ കുറച്ച് വിഷം എടുത്ത് അത് അടച്ച് നേരെ കൊണ്ടുപോയി. നേരെ ചെന്ന് ആഹാരം കഴിക്കാനിരുന്നു. ആഹാരം കഴിച്ച ശേഷം വിഷം കുടിച്ച് മരിക്കാൻ തീരുമാനിക്കുകയായിരുന്നു. നേരെ ചെന്ന് വീടിന്റെ ഉത്തരത്തിൽ ഇത് കൊണ്ടുവച്ചു. പോയി കുളിച്ചുവന്ന് ആഹാരം ഒക്കെ നന്നായി കഴിച്ചു. ഇനി അടുത്തത് ഇത് എടുത്തു കഴിക്കുക ജീവിതം അവസാനിപ്പിക്കുക എന്നതായിരുന്നു.

ഉത്തരത്തിൽ നിന്ന് അത് എടുക്കാനായി ശ്രമിച്ചപ്പോൾ അത് താഴെ വീണ് പൊട്ടി. അങ്ങനെ അത് പൊട്ടിയില്ലാരുന്നെങ്കിൽ ലോഹിതദാസ് ഇന്ന് ഇതേപോലെയുള്ള കഥകൾ എഴുതാൻ ഉണ്ടാവുമായിരുന്നില്ല. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ഈ കഥകളും ഉണ്ടാവുമായിരുന്നില്ല, ലോഹിയെന്ന എഴുത്തുകാരനും ഉണ്ടാവുമായിരുന്നില്ല. അതാണ് ദൈവത്തിന്റെ കൈയ്യൊപ്പ് എന്ന് പറയുന്നത്.

ദൈവം അദ്ദേഹത്തിന് ഇതുപോലെ ഉന്നതിയിൽ എത്താൻ വേണ്ടി ഒരു അവസരം കൊടുക്കുകയായിരുന്നു. ഇല്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു, പുള്ളിയെ കുറിച്ച് നമ്മൾ സംസാരിക്കുക പോലുമില്ലായിരുന്നു. അതിന് ശേഷം ലോഹി തീരുമാനിക്കുകയായിരുന്നു, എന്റെ ജീവിതം ദൈവം എനിക്ക് തിരിച്ച് തന്നതാണ്. ഞാൻ അതുകൊണ്ട് നേടും എന്നുള്ള വാശിപ്പുറത്താണ് ലോഹി തിലകൻ ചേട്ടന്റെ അടുത്ത് എത്തുന്നതും അദ്ദേഹം സിബിയോട് പറയുന്നതും ഒക്കെ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+