Get Updates
Get notified of breaking news, exclusive insights, and must-see stories!

'മാധവ് സുരേഷ് ബിഗ് ബോസ് മെറ്റീരിയൽ, രാഹുൽ മാങ്കൂട്ടവും പറ്റും, എന്റെ സ്ട്രാറ്റജി അതായിരുന്നു; അഖിൽ മാരാർ

ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും ശക്തനായ മത്സരാർത്ഥികളിൽ ഒരാളായാണ് അഖിൽ മാരാരെ കണക്കാക്കുന്നത്. കേരളത്തിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ നിറഞ്ഞു നിൽക്കുന്ന അഖിൽ മാരാർ ബിഗ് ബോസിന്റെ അഞ്ചാം സീസണിൽ മത്സരിക്കുകയും നിറഞ്ഞ ജനപിന്തുണയോടെ കപ്പടിക്കുകയും ചെയ്‌തിരുന്നു. ഇപ്പോഴും ബിഗ് ബോസിനെ കുറിച്ച് തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞിട്ടുള്ള ആളാണ് അദ്ദേഹം.

ഇപ്പോഴിതാ ബിഗ് ബോസിലെ കാര്യങ്ങളിൽ വീണ്ടും തന്റെ നിലപാട് വ്യക്തമാക്കുകയാണ് അഖിൽ മാരാർ. ജിഞ്ചർ മീഡിയയുടെ ബിബി ഇന്സൈറ്റ്സ് എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അഖിൽ. ബിഗ് ബോസിന് പറ്റിയ ഒരു വ്യക്തിയാണ് മാധവ് സുരേഷ് എന്ന് പറയുകയാണ് ഇപ്പോൾ അഖിൽ മാരാർ. ബിഗ് ബോസ് വീട്ടിൽ അദ്ദേഹം സർവൈവ് ചെയ്യുമെന്നും അഖിൽ മാരാർ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

madhavakhilbiggboss

ഞാൻ പറയുകയാണെങ്കിൽ രജിത് കുമാർ ഒക്കെ ബിഗ് ബോസ് നല്ല രീതിയിൽ മനസ്സിലാക്കിയിട്ടുള്ള ഒരാളാണ്. പക്ഷേ, നമ്മുടെ സീസണിൽ വരുമ്പോഴേക്കും പുള്ളി രണ്ട് രീതിയിൽ കണ്ടന്റ് ഉണ്ടാക്കാറുണ്ട്. പുള്ളി ആയിട്ട് ഉണ്ടാക്കുന്നതും താനേ ഉണ്ടാവുന്നതും. പുള്ളി എല്ലാവരെയും വെറുപ്പിക്കുകയാണ് ചെയ്യുന്നത്. അപ്പോൾ ഒറ്റപ്പെടുകയും അവസാനം എല്ലാവർക്കും ഒരു സഹാനുഭൂതി ഉണ്ടാവുകയും അത് വോട്ടായി മാറുകയും ഒക്കെ ചെയ്യുക എന്നതാണ് അത്.

അതേസമയം, നമുക്ക് എല്ലാവരെയും ചേർത്ത് പിടിക്കാം. ഞാനൊക്കെ അങ്ങനെയാണ് കളിച്ചത്. എനിക്ക് ആരോട് വഴക്ക് ഉണ്ടാക്കിയാലും അവരോട് പകയില്ല. ഞാൻ പുറത്തും അങ്ങനെയാണ്. ഗെയിം കളിക്കാം, ചർച്ച ചെയ്യാം. അതിന് പറ്റിയ ആളായിരിക്കണം ബിഗ് ബോസിൽ വരേണ്ടത്. എന്നോട് ബിഗ് ബോസിന്റെ അണിയറ പ്രവർത്തകരിൽ ഒരാൾ എന്നോട് പറഞ്ഞിരുന്നു.

അഖിലിനെ പോലെ സമൂഹവുമായി ബന്ധമുള്ള ഒരാൾക്ക് വേണ്ടി ഞങ്ങൾ കൊറേ നോക്കിയതാണ് ഈ സീസണിൽ. അതാണ് ഞാൻ പറഞ്ഞത് കുറഞ്ഞ പക്ഷം സമൂഹം എന്താണെന്നും കുടുംബം എന്താണെന്നും ഒക്കെ അറിയുന്ന ആളായിരിക്കണം. നിങ്ങൾക്ക് ഭക്ഷണം കിട്ടിയില്ലേൽ അത് അവിടെ ഒരു പ്രശ്‌നം അല്ല. സമൂഹത്തിന് വിഷയമാവുന്നത് അവൻ കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ പ്രതികരിക്കുന്ന ആളെയായിരിക്കും.

പ്രേക്ഷകനെയും സമൂഹത്തിനെയും മനസിലാക്കാൻ ബോധമുള്ള ആളാണ് ബിഗ് ബോസിൽ വരേണ്ടത്. ഈ ഒരു ശേഷി ഉള്ള ആളായിരിക്കണം. അറിയുന്ന ആളാണെങ്കിൽ രാഹുൽ ഈശ്വർ ഒക്കെ അതിന് പറ്റിയ ആളാണ്. അയാൾക്ക് അയാളുടേതായ ശരികളും തെറ്റുകളും ഒക്കെ ഉണ്ടെങ്കിലും നല്ലൊരു മനുഷ്യനാണ്. അയാൾക്ക് എല്ലാ കാര്യങ്ങളെ കുറിച്ചും അറിയാം. രാഹുൽ മാങ്കൂട്ടത്തിലിനെ നിങ്ങൾ അതിലേക്ക് കയറ്റി വിട്ടുനോക്കൂ. മനോഹരമായി അദ്ദേഹം കളിക്കും.

സാബു ചേട്ടനെ കയറ്റി വിട്ടുനോക്കൂ, അയാൾ അക്കാര്യത്തിൽ ബെസ്‌റ്റ് ആണ്. സ്ത്രീകളിൽ അങ്ങനെ പൊതുധാരയിൽ നിൽക്കുന്ന ആളുകൾ കുറവാണ്. എന്റെ അമ്മായി അമ്മ തന്നെ പറ്റിയ ആളാണ്. അവർക്ക് അതിന് കഴിയും. നാൽപത്തി രണ്ടാം വയസിൽ എൽഎൽബി പഠിച്ച ശേഷം പാസായി കേസ് സ്വയം വാദിച്ച ആളാണ് അവർ.

സിനിമയിൽ അഭിനയിക്കുന്നവരിൽ ബിബി മെറ്റീരിയൽ ആണെങ്കിൽ മാധവ് സുരേഷ് പറ്റിയ ആളാണ്. പുള്ളിക്ക് വരാനുള്ളത് വരുന്നിടത്ത് വച്ച് കാണാമെന്നുള്ള മൈൻഡ് ആണ്. അതുകൊണ്ട് അവൻ ബിഗ് ബോസിൽ സർവൈവ് ചെയ്യും. രാഷ്ട്രീയക്കാർ ആരായാലും അവർ ബിഗ് ബോസിൽ നിൽക്കും. കാരണം ഞാൻ തന്നെ അതിന് ഉദാഹരണമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+