Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈയില്‍ പുത്തന്‍ ഫ്‌ളാറ്റ് വാങ്ങി മാധവന്‍, വില 17 കോടി; പ്രതിഫലമായി വാങ്ങുന്നത് ഇത്ര

മുംബൈ: ഇന്ത്യയില്‍ പാന്‍ ഇന്ത്യ ചിത്രങ്ങള്‍ എന്ന റിലീസ് ഇപ്പോഴുണ്ട്. പല ഭാഷകളിലായി ചിത്രം റിലീസ് ചെയ്യുന്ന രീതിയാണിത്. എന്നാല്‍ ഇതൊക്കെ വരുന്നതിന് മുമ്പ് വിവിധ ഭാഷകളില്‍ പോയി അഭിനയിച്ച് താരമായ നടനാണ് മാധവന്‍. എല്ലാ ഭാഷകളിലും മാധവന് വലിയ ആരാധകര്‍ തന്നെയുണ്ട്. ഈ വര്‍ഷം ബോളിവുഡിലെ വമ്പന്‍ ഹിറ്റുകളിലൊന്നായി മാറിയ ശെയ്ത്താനില്‍ ഞെട്ടിച്ച വില്ലന്‍ വേഷവും താരം ചെയ്തിരുന്നു.

അടുത്തിടെ താരം മുംബൈയിലെ പ്രശസ്തമായ ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ പുതിയ അപ്പാര്‍ട്‌മെന്റ് വാങ്ങിയിരിക്കുകയാണ്. ഇതിന്റെ വില ആരെയും ഞെട്ടിക്കുന്നതാണ്. രജിസ്‌ട്രേഷന്‍ രേഖകളില്‍ നിന്നാണ് മാധവന്‍ ഈ ആഡംബര അപ്പാര്‍ട്‌മെന്റ് വാങ്ങിയ കാര്യം പുറത്തുവന്നത്.

actor-madhavan

അതേസമയം ബോളിവുഡ് താരങ്ങളെല്ലാം വാങ്ങുന്നതിനേക്കാള്‍ ഉയര്‍ന്ന വിലയ്ക്കാണ് മാധവന്‍ പുതിയ അപ്പാര്‍ട്‌മെന്റ് വാങ്ങിയിരിക്കുന്നത്. 17.5 കോടിയാണ് ഇതിന്റെ വില. സാധാരണ ബോളിവുഡ് നടിമാര്‍ അടക്കം 10 കോടിക്ക് ഉള്ളിലാണ് അപ്പാര്‍ട്‌മെന്റുകള്‍ക്കായി ചെലവിടാറുള്ളത്. 4182 സ്‌ക്വയര്‍ ഫീറ്റിലാണ് ഈ അപ്പാര്‍ട്‌മെന്റ് ഉള്ളത്.

രണ്ട് പാര്‍ക്കിംഗ് സ്‌പേസുകളും ഈ ഫ്‌ളാറ്റിനുണ്ട്. നേരത്തെ തന്നെ വിവിധ ഇടങ്ങളിലായി വീടുകള്‍ മാധവന്‍ സ്വന്തമാക്കിയിരുന്നു. മകന്റെ പഠനവുമായി ബന്ധപ്പെട്ട് ദുബായിലും മാധവന്‍ താമസിച്ചിരുന്നു. നിലവില്‍ താരം മുംബൈയിലാണ് താമസിക്കുന്നത്. ചെന്നൈയിലും താരത്തിന് ബംഗ്ലാവുണ്ട്. 18 കോടിയാണ് ഇതിന്റെ വില.

അതേസമയം മുംബൈയില്‍ നേരത്തെ തന്നെ ഒരു ആഡംബര അപ്പാര്‍ട്‌മെന്റ് മാധവനുണ്ട്. കുടുംബസമേതം ഇവിടെയാണ് മാധവന്‍ താമസിക്കുന്നത്. ഇതില്‍ ഓര്‍ഗാനിക് കൃഷിക്കായി പ്രൈവറ്റ് ഗാര്‍ഡന്‍ ഒരുക്കിയിട്ടുണ്ട്. പൂള്‍ ടേബിളും ഇവിടെയുണ്ട്.ദുബായില്‍ മകന്റെ നീന്തല്‍ പരിശീലനത്തിന് വേണ്ടിയാണ് മാധവനും കുടുംബവും താമസിക്കാനെത്തിയത്. ദുബായില്‍ ഒരു വില്ലയാണ് താരം വാടകയ്ക്ക് എടുത്തത്.

താരത്തിന്റെ ആസ്തിയും ആരെയും ഞെട്ടിക്കുന്നതാണ്. തമിഴ് സിനിമയില്‍ കഴിഞ്ഞ 25 വര്‍ഷത്തിലധികമായി സജീവമാണ് മാധവന്‍. മിന്നലൈ എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറിയത്. 115 കോടിയുടെ ആസ്തിയാണ് താരത്തിനുള്ളത്. കഴിഞ്ഞ നാല് വര്‍ഷമായി തനിക്ക് വരുമാനമില്ലായിരുന്നുവെന്ന് മാധവന്‍ വെളിപ്പെടുത്തിയിരുന്നു.

അതേസമയം മാധവന്‍ വലിയ പ്രതിഫലം തന്നെ ഓരോ പ്രൊജക്ടിനും വാങ്ങാറുണ്ട്. ഓരോന്നിന്റെയും ബജറ്റ് പരിഗണിച്ചാണ് പ്രതിഫലം. 65 ലക്ഷം മുതല്‍ പത്ത് കോടി വരെയാണ് മാധവന്റെ പ്രതിഫലം. രംഗ് ദേ ബസന്തിയിലെ ചെറിയ വേഷത്തിലൂടെയാണ് താരം ഹിന്ദിയില്‍ തിളങ്ങിയത്. പിന്നീട് നിരവധി ഹിറ്റുകള്‍ താരത്തിന് ഹിന്ദിയില്‍ ലഭിച്ചിരുന്നു.

മാധവന് ബൈക്കുകളോടും കാറുകളോടും പ്രിയമുണ്ട്. മേഴ്‌സിഡസ് ബെന്‍സാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. 80 ലക്ഷം രൂപയാണ് ഇതിന്റെ വില. റേഞ്ച് റോവറും താരത്തിന്റെ കാര്‍ ശേഖരത്തിലുണ്ട്. ഒരു കോടിയാണ് വില. ബൈക്കുകളോടാണ് താരത്തിന്റെ കൂടുതല്‍ പ്രിയം. റോഡ്മാസ്റ്റര്‍ ക്രൂയിസര്‍, യമഹ വി മാക്‌സ്, ബിഎംഡബ്ല്യു ക1600 ജിടിഎല്‍, ഡ്യൂക്കാറ്റി ഡിയാവല്‍ എന്നിവ മാധവന്റെ ബൈക്ക് ശേഖരത്തിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+