സല്‍മാന്‍ ഖാനേക്കാള്‍ ശമ്പളം വാങ്ങിയ നടി, ആസ്തി 250 കോടി; മാധുരി ദീക്ഷിതിന്റെ പ്രതിഫലം ഇത്ര
മുംബെെ: ബോളിവുഡിന്റെ എക്കാലത്തെയും വലിയ നായികമാരുടെ പേരെടുത്താല്‍ അതില്‍ ഉറപ്പായും മാധുരി ദീക്ഷിതും കാണും. അഭിനയ മികവിന്റെയും ഡാന്‍സിന്റെയും കാര്യത്തില്‍ മാധുരി വളരെ മുന്നിലാണ്. 1980കള്‍ മുതല്‍ തന്നെ അവര്‍ ബോളിവുഡില്‍ സജീവമായിരുന്നു. അത്രത്തോളം ആരാധകരും അവര്‍ക്കുണ്ടായിരുന്നു.
മാധുരിയുടെ നൃത്തച്ചുവടുകള്‍ കാണാന്‍ തന്നെ ഇന്ത്യയില്‍ നിരവധി ആരാധകരുണ്ടായിരുന്നു. ഇന്ത്യയില്‍ ഒരു ദശാബ്ദത്തിലേറെ കൂടുതല്‍ പ്രതിഫലം വാങ്ങിയ നടിയും മാധുരിയായിരുന്നു. വിവാഹ ശേഷം നടി സിനിമകളില്‍ നിന്നെല്ലാം അകന്നിരുന്നു. എന്നാല്‍ പിന്നീട് തിരിച്ചുവരികയും ചെയ്തിരുന്നു. ഇപ്പോഴും റിയാലിറ്റി ഷോകളില്‍ അടക്കം മാധുരി സജീവമാണ്.

ഇപ്പോഴുള്ള പല നടിമാരേക്കാളും ആസ്തി മാധുരിക്കുണ്ട്. ഇരുപതോ മുപ്പതോ കോടി പ്രതിഫലം ഇല്ലാതിരുന്ന കാലത്താണ് മാധുരി അഭിനയം തുടങ്ങിയത്. ഇത്ര വലിയ ആസ്തി അവര്‍ സ്വന്തമാക്കണമെങ്കില്‍ തീര്‍ച്ചയായും അവരുടെ താരമൂല്യം വളരെ ഉയര്‍ന്നതായിരിക്കും. 1980കളില്‍ ബോളിവുഡില്‍ അരങ്ങേറിയ മാധുരി 1990കളില്‍ മുന്‍നിര നായികയായിരുന്നു.
മാധുരിയില്ലാത്ത ചിത്രങ്ങളില്ല എന്ന സാഹചര്യമായിരുന്നു. ഷാരൂഖ് ഖാന്‍, സഞ്ജയ് ദത്ത്, സല്‍മാന്‍ ഖാന്‍, പോലുള്ള വമ്പന്‍ താരങ്ങള്‍ക്കൊപ്പം നിരവധി ഹിറ്റുകള്‍ നടിക്കുണ്ടായിരുന്നു. ഷാരൂഖിനൊപ്പം ദില്‍ തോ പാഗല്‍ ഹേയും, സഞ്ജയ് ദത്തിനൊപ്പം സാജനും, സല്‍മാന്‍ ഖാനൊപ്പം ഹം ആപ്‌കെ ഹെ കോന്‍ എന്ന ചിത്രവും മാധുരി ചെയ്തിരുന്നു.
ഇതില്‍ ഹം ആപ്‌കെ ഹെ കോന്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. മാധുരിയെ സൂപ്പര്‍ താരമായി മാറ്റിയ ചിത്രമാണിത്. അതേസമയം മാധുരിക്ക് 250 കോടിയുടെ ആസ്തിയാണ് ഉള്ളത്.
ഹം ആപ്‌കെ ഹെ കോനില്‍ സല്‍മാന്‍ ഖാനേക്കാളും പ്രതിഫലം മാധുരി വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു ചിത്രത്തിനായി മാധുരി വാങ്ങുന്നത് നാല് മുതല്‍ 5 കോടി രൂപയാണ്. ഇത് അമ്പരപ്പിക്കുന്ന തുകയാണ്. റിയാലിറ്റി ഷോയില്‍ നിന്ന് അതിലും വലിയ പ്രതിഫലമാണ് നടിക്ക് ഇപ്പോഴും ലഭിക്കുന്നത്. ഒരു സീസണ്‍ മുഴുവന്‍ ജഡ്ജായിരുന്നാല്‍ പത്ത് മുതല്‍ 20 കോടി വരെയാണ് ലഭിക്കുക.
മാധുരി പരസ്യചിത്രങ്ങളിലും സജീവമാണ്. എട്ട് കോടി രൂപയാണ് അത്തരത്തില്‍ നടിക്ക് ലഭിക്കുന്നത്. അതേസമയം ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും മാധുരി സജീവമാണ്. മഹാരാഷ്ട്രയിലെ ഒരു ഗ്രാമം നടി ദത്തെടുത്തിരുന്നു. അന്ധേരി വെസ്റ്റിലെ ലോഖണ്ഡ്‌വാലയില്‍ കൂറ്റനൊരു ബംഗ്ലാവും മാധുരി ദീക്ഷിതിനുണ്ട്. അത്യാഡംബര വീടാണിത്.
വര്‍ളിയില്‍ ഒരു ആഡംബര അപ്പാര്‍ട്‌മെന്റും നടിക്കുണ്ട്. മാധുരിയുടെ കാര്‍ ശേഖരവും അമ്പരപ്പിക്കുന്നതാണ്. മേഴ്‌സിഡസ്-മേയ്ബാച്ച് എസ്560യാണ് ഇതില്‍ പ്രധാനം. റേഞ്ച് റോവര്‍ വോഗും അതിലുണ്ട്. ഏറ്റവും പുതിയതായി നടി വാങ്ങിയ കാര്‍ പോര്‍ഷെ 911 ടര്‍ബോ എസ് ആണ്. 3.08 കോടി രൂപയാണ് ഈ കാറിന്റെ വില.












Click it and Unblock the Notifications