11ാം വയസ്സില്‍ പ്രതിഫലം 1 കോടി, സമ്പാദ്യം ദാനം ചെയ്തു; സൂപ്പര്‍ താരത്തിന്റെ മകള്‍ ചില്ലറക്കാരിയല്ല
ഹൈദരാബാദ്: 15 വര്‍ഷം മുമ്പ് ഒരു കോടി പ്രതിഫലമെന്നത് പല ഇന്‍ഡസ്ട്രിയിലും നടിമാര്‍ക്ക് സ്വപ്‌നം പോലും കാണാന്‍ സാധിക്കില്ലായിരുന്നു. ഇന്ന് തന്നെ മലയാള സിനിമയിലെ പല നടിമാര്‍ക്കും ഇത്ര പ്രതിഫലം ലഭിക്കുന്നില്ല. എന്നാല്‍ തെലുങ്ക് സിനിമയ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. പക്ഷേ അപ്പോഴും ഒരു കോടി പ്രതിഫലം നടിമാരില്‍ പലര്‍ക്കും ലഭിക്കാറില്ല.
എന്നാല്‍ പതിനൊന്നാം വയസ്സില്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന നടിമാരുണ്ടാവുമോ? ഒരു ഇന്‍ഡസ്ട്രിയിലും ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണിത്. ചിലര്‍ക്ക് ലക്ഷങ്ങള്‍ ബ്രാന്‍ഡ് അംബാസിഡര്‍ ആവുന്നതിലൂടെ ലഭിക്കാറുണ്ട്. എന്നാല്‍ ഒരു സൂപ്പര്‍ താരത്തിന്റെ മകള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.

ആരാണ് ഈ ബാലതാരം എന്ന് കേട്ടാല്‍ ആരും അമ്പരന്ന് പോകും. തെലുങ്ക് സിനിമയിലെ ഇപ്പോഴത്തെ ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ മഹേഷ് ബാബുവിന്റെ മകള്‍ സിതാര ഗട്ടമാനേനിയാണ് ഈ താരം. സിതാരയ്ക്ക് ആദ്യമായി കിട്ടിയ പ്രതിഫലം ഒരു കോടി രൂപയാണ്. സിനിമയില്‍ അരങ്ങേറുന്ന ഏതൊരു നടിക്കും ചിന്തിക്കാന്‍ പോലും പറ്റാത്ത തുകയാണിത്.
എന്നാല്‍ അതിലും അമ്പരപ്പിക്കുന്ന കാര്യമാണ് സിതാരയില്‍ നിന്നുണ്ടായിരുന്നത്. തന്റെ സമ്പാദ്യമായ ഈ തുകയെല്ലാം ഇവര്‍ സംഭാവന ചെയ്തിരിക്കുകയാണ്. സിനിമ മേഖലയെ ഒന്നടങ്കം ഞെട്ടിച്ച തീരുമാനമാണിത്. തെലുങ്ക് സിനിമയിലെ സിതാര ഈ തീരുമാനത്തിലൂടെ വലിയ താരമായി മാറിയിരിക്കുകയാണ്.
മഹേഷ് ബാബു സൂപ്പര്‍ ഹിറ്റുകള്‍ ഉണ്ടാക്കി കൊണ്ടിരിക്കുന്ന സമയത്താണ് സിതാര അഭിനയ മേഖലയിലേക്ക് എത്തുന്നത്. സിനിമാ കുടുംബത്തില്‍ നിന്നാണ് മഹേഷും ഇപ്പോള്‍ സിതാരയും എത്തിയത്. സൂപ്പര്‍ താരം കൃഷ്ണയുടെ മകനാണ് മഹേഷ് ബാബു. പോക്കിരി, ഒക്കഡു, ബിസിനസ്മാന്‍, ദൂക്കുഡു, ഭരത് അനേ നേനു, പോലുള്ള വമ്പന്‍ ഹിറ്റുകളിലൂടെയാണ് താരം സൂപ്പര്‍ താരമായത്.
മഹേഷിന്റെ ഭാര്യ നമ്രത ശിരോദ്കറും മുമ്പ് നടിയായിരുന്നു. മലയാളത്തില്‍ മമ്മൂട്ടിയുടെ നായികയായി എഴുപുന്നതരകനില്‍ അടക്കം നമ്രത അഭിനയിച്ചിട്ടുണ്ട്. അതേസമയം സിതാര ആദ്യം സിനിമയിലേക്ക് അല്ല എത്തിയത്. പരസ്യ മേഖലയിലാണ് സിതാര അരങ്ങേറ്റം നടത്തിയത്.
പിഎംജെ ജുവല്‍സിന്റെ പരസ്യ ചിത്രത്തിലാണ് സിതാര ആദ്യമായി അഭിനയിച്ചത്. ടൈംസ് സ്‌ക്വയറിലെ ബില്‍ ബോര്‍ഡില്‍ സിതാരയുടെ പരസ്യ പ്രദര്‍ശിപ്പിച്ചിരുന്നു. ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ കൊമേഴ്ഷ്യല്‍ സ്‌പേസാണിത്. ഈ പരസ്യ ചിത്രത്തിനായി സിതാരയ്ക്ക് ലഭിച്ചതാണ് ഒരു കോടി രൂപ പ്രതിഫലം.
എന്നാല്‍ ഈ തുകയെല്ലാം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി സിതാര സംഭാവന ചെയ്യുകയായിരുന്നു. ആരാധകര്‍ അടക്കം മഹേഷ് ബാബുവിന്റെ മകളെ പ്രശംസിച്ചിരുന്നു. നേരത്തെ മഹേഷ് ബാബുവിനൊപ്പം ഒരു മ്യൂസിക് വീഡിയോയില്‍ സിതാര അഭിനയിച്ചിരുന്നു. ഡിസ്‌നിയുടെ ഫ്രോസണ്‍ രണ്ടിലെ ബേബി എല്‍സ ക്യാരക്ടറിന് തെലുങ്കില്‍ ശബ്ദം നല്‍കിയതും സിതാരയാണ്.












Click it and Unblock the Notifications