ഗുണ്ടൂര്‍ കാരത്തില്‍ ഫയറായി മഹേഷ് ബാബു, ജൂബിലി ഹില്‍സിലെ ബംഗ്ലാവും കിടിലന്‍; ആസ്തി വേറെ ലെവല്‍
ഗുണ്ടൂര്‍ കാരം ബോക്‌സോഫീസില്‍ തീപ്പൊരിയായിരിക്കുകയാണ്. മഹേഷ് ബാബുവിന്റെ മാസ് റോളിനെയാണ് എല്ലാവരും പ്രശംസിക്കുന്നത്. ദീര്‍ഘകാലത്തിന് ശേഷമാണ് മഹേഷിനെ പൂര്‍ണമായും ഒരു മാസ് റോളില്‍ കാണാന്‍ സാധിക്കുന്നത്. അതേസമയം തന്നെ ചിത്രത്തില്‍ താരം പ്രതിഫലം കുറച്ചാണ് വാങ്ങിയതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിക്കുകയാണ്.
ഗുണ്ടൂര്‍ കാരത്തിന്റെ വിജയം മഹേഷിന്റെ ആസ്തിയിലും പ്രതിഫലിച്ചിട്ടുണ്ട്. സൂപ്പര്‍ താരം കൃഷ്ണയുടെ മകന്‍ എന്ന ലേബലില്‍ വളരെ മുന്‍പ് തന്നെ പുറത്തുകടന്ന താരമാണ് മഹേഷ് ബാബു. ഇന്ന് പിതാവിനേക്കാളും ഉയരത്തിലെത്തിയ താരം കൂടിയാണ് അദ്ദേഹം. താരത്തിന്റെ ആസ്തിയും മറ്റ് ആഡംബരങ്ങളും ഒന്ന് പരിശോധിക്കാം.

മഹേഷ് ബാബു 1999ല്‍ രാജാ കാമരുഡു എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. ആ ചിത്രത്തിലൂടെയാണ് താരം അറിയപ്പെടാന്‍ തുടങ്ങിയത്. ഇന്ന് തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ താരമാണ് മഹേഷ് ബാബു. താരത്തിന്റെ ഇപ്പോഴത്തെ ആസ്തി മുന്നൂറ് കോടിയാണ്. ഗുണ്ടൂര്‍ കാരത്തിന്റെ വിജയവും പ്രതിഫലവുമെല്ലാം താരത്തിന്റെ ആസ്തി വര്‍ധിപ്പിച്ചിട്ടുണ്ട്.
മഹേഷിന്റെ അടുത്ത ചിത്രം എസ്എസ് രാജമൗലിക്കൊപ്പമാണ്. ഈ ചിത്രത്തില്‍ മഹേഷ് 125 കോടി പ്രതിഫലമാണ് വാങ്ങുന്നത്. ഇത് തെലുങ്ക് സിനിമയിലെ തന്നെ ഉയര്‍ന്ന പ്രതിഫലങ്ങളിലൊന്നാണ്. കൂടുതല്‍ ദിവസങ്ങള്‍ മഹേഷ് ബാബു രാജമൗലി ചിത്രത്തിനായി നല്‍കേണ്ടി വരും. അതുകൊണ്ടാണ് കൂടിയ പ്രതിഫലം വാങ്ങുന്നത്.
ആദ്യ ചിത്രത്തിന് വെറും 75 ലക്ഷം രൂപയാണ് മഹേഷിന് പ്രതിഫലമായി ലഭിച്ചത്. അതേസമയം മഹേഷിന് 48 കോടി രൂപ കുടുംബത്തില്‍ നിന്ന് സ്വത്തുക്കളുടെ രൂപത്തിലും ലഭിക്കും. 2005ല്‍ മഹേഷ് ത്രിവിക്രമിന്റെ അതഡു എന്ന ചിത്രത്തിലൂടെയാണ് സൂപ്പര്‍ താരമായത്. അഞ്ച് കോടിയാണ് ഈ ചിത്രത്തിന് മഹേഷിന് ലഭിച്ച പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്.
ആ സമയം വെറും 8 കോടിയായിരുന്നു താരത്തിന്റെ ആസ്തി. 18 വര്‍ഷം കൊണ്ട് ആസ്തിയില്‍ 4900 ശതമാനത്തിന്റെ കുതിപ്പാണ് താരം ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോള്‍ മുന്നൂറ് കോടിയാണ് താരത്തിന്റെ പ്രതിഫലം. ഹൈദരാബാദിലെ ജൂബിലി ഹില്‍ഡില്‍ ആഡംബര ബംഗ്ലാവ് തന്നെ മഹേഷിനുണ്ട്. മുപ്പത് കോടിയാണ് ഇതിന്റെ വില.
മഹേഷിന് ബെംഗളൂരുവിലും ഒരു ബംഗ്ലാവ് സ്വന്തമായിട്ടുണ്ട്. ടോളിവുഡില്‍ സ്വന്തമായി ഒരു ലക്ഷ്വറി പ്രൈവറ്റ് ജെറ്റും ആഡംബര വാനിറ്റി വാനും മഹേഷിന്റെ കൈവശമുണ്ട്. എഎന്‍ റെസ്റ്റോറന്റ് എന്ന ശൃംഖലയും താരത്തിന് സ്വന്തമായിട്ടുണ്ട്. ഭാര്യ നമത്ര ശിരോദ്ക്കറിന്റെ പേരിലാണ് ഈ റെസ്റ്റോറന്റ്. വര്‍ഷത്തില്‍ 120 മുതല്‍ 150 കോടി വരെയാണ് സൂപ്പര്‍ സ്റ്റാറായ മഹേഷ് സമ്പാദിക്കുന്നത്. 2020ല്‍ താരത്തിന്റെ ആസ്തി 220 കോടിയായിരുന്നു.
2015ല്‍ 90 കോടി മാത്രമായിരുന്നു ഇത്. അതേസമയം ഗുണ്ടൂര്‍ കാരത്തിനായി മഹേഷ് പ്രതിഫലവും കുറച്ചിരുന്നു. 75 കോടി പ്രതിഫലം മഹേഷ് വാങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ നിര്‍മാണ കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ 45 മുതല്‍ 50 കോടി വരെയാണ് നേടിയതെന്നാണ് അറിയിച്ചിരിക്കുന്നത്. ത്രിവിക്രം ചിത്രത്തിനായി താരം പ്രതിഫലം കുറയ്ക്കുകയായിരുന്നു.












Click it and Unblock the Notifications