Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയിരം കോടിയല്ല, രാജമൗലി ബജറ്റില്‍ റെക്കോര്‍ഡിടും; മഹേഷ് ബാബു ചിത്രത്തില്‍ ബോളിവുഡിലെ ഈ നടിയും?

ഗുണ്ടൂര്‍ കാരത്തിന് ശേഷം മഹേഷ് ബാബു നായകനാവുന്ന രാജമൗലി ചിത്രത്തില്‍ പ്രമുഖ ബോളിവുഡ് നടി നായികയായേക്കും. നേരത്തെ പറഞ്ഞു കേട്ട എല്ലാ കാര്യങ്ങളും അഭ്യൂഹങ്ങള്‍ മാത്രമാണ് ചിത്രവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ആര്‍ആര്‍ആറിന് മുകളില്‍ ചിത്രത്തിന്റെ ബജറ്റ് പോകുമെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ആയിരം കോടിയില്‍ അധികമാണ് ബജറ്റ് എന്ന വാദത്തെ ഇവര്‍ തള്ളുന്നു.

ചിത്രത്തിന്റെ ബജറ്റ് ഇത്രയും കൂടുതലായി കാണിക്കുന്നത് ഹൈപ്പ് വര്‍ധിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ വെച്ചാണ് ചിത്രം ഷൂട്ട് ചെയ്യുക. 1500 കോടി ബജറ്റ് വരെ ചിത്രത്തിനായി വേണ്ടി വരുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. ജെയിംസ് ബോണ്ട് സ്‌റ്റൈലിലുള്ള ചിത്രമായിരിക്കും ഇതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

ss-rajamouli-mahesh-babu

ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത ബജറ്റില്‍ തന്നെയാണ് ചിത്രം പുറത്തിറങ്ങുക. ബാക്കി എല്ലാ കാര്യങ്ങളും അഭ്യൂഹങ്ങള്‍ മാത്രമാണ്. ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ നിന്നുള്ള അഡ്വഞ്ചര്‍ ചിത്രമാണെന്ന അഭ്യൂഹങ്ങള്‍ ശരിയായിരിക്കുകയാണ്. രാജമൗലിയുടെ പിതാവും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ വി വിജയേന്ദ്ര പ്രസാദ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ആഫ്രിക്കയില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് എന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ആര്‍ആര്‍ആറില്‍ നിന്ന് നിരവധി കാര്യങ്ങള്‍ രാജമൗലി പഠിച്ചിട്ടുണ്ട്. അതെല്ലാം മഹേഷ് ബാബു ചിത്രത്തിനായി രാജമൗലി ഉപയോഗപ്പെടുത്തും. ഹോളിവുഡില്‍ നിന്ന് സാങ്കേതിക വിദഗ്ധരെ കൊണ്ടുവരുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

അതേസമയം ഒരേ ലൊക്കേഷനില്‍ നിന്നാണ് ഈ ചിത്രം ഷൂട്ട് ചെയ്യുക. ഒരേ സമയം ഒന്നിലധികം സെറ്റുകളും ഈ ചിത്രത്തിനുണ്ടാവും. മഹേഷ് ബാബുവിന് ചിലപ്പോള്‍ രണ്ട് വര്‍ഷം മറ്റ് സിനിമകളൊന്നും ചെയ്യാനാവില്ല. ചെലവധികമായതിനാല്‍ സമയം അധികം പാഴാക്കാതിരിക്കാനാണ് ഒരേ സ്ഥലം തിരഞ്ഞെടുക്കുന്നത്.

ആര്‍ആര്‍ആറില്‍ ആലിയ ഭട്ട് വന്നത് പോലെ ബോളിവുഡില്‍ നിന്ന് തന്നെയാണ് നായിക ഈ ചിത്രത്തിലേക്കും വരിക. ദീപിക പദുക്കോണായിരിക്കും നായികയെന്നാണ് റിപ്പോര്‍ട്ട്. ഇന്തോനേഷ്യന്‍ നടി ചെല്‍സി ഇസ്ലാനും ചിത്രത്തില്‍ നിര്‍ണായക റോളുണ്ടാവും. ആര്‍ആര്‍ആറില്‍ ബ്രിട്ടീഷ് നടി ഒലീവിയ മോറിസിനെയും, അലിസന്‍ ഡൂഡിയെയും രാജമൗലി അഭിനയിപ്പിച്ചിരുന്നു.

അതേസമയം 700 കോടിയെങ്കിലും ചിത്രത്തിന്റെ ബജറ്റ് വരുമെന്നാണ് സൂചന. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാക്കി മഹേഷ് ബാബു ചിത്രത്തെ മാറ്റും. 150 കോടിയോളം മഹേഷ് ബാബുവിന് പ്രതിഫലമായി ലഭിച്ചേക്കും. രാജമൗലിക്ക് 200 കോടിയും ലാഭവിഹിതവുമാണ് പ്രതിഫലം. ദീപിക പദുക്കോണിന്റെ നായികാ വേഷം ഉറപ്പിച്ചിട്ടില്ല.

പക്ഷേ നടിയാണ് നായികയാവുന്നതെങ്കില്‍ മുപ്പത് കോടിയായിരിക്കും പ്രതിഫലം. വലിയ റോള്‍ തന്നെ ദീപികയ്ക്കുണ്ടാവും. അതേസമയം ഹോളിവുഡിലെ നിന്ന് കോ പ്രൊഡ്യൂസറെ കൊണ്ടുവരുമെന്ന വാദങ്ങളെയും അണിയറപ്രവര്‍ത്തകര്‍ തള്ളുന്നു. നിലവില്‍ മഹേഷ് ബാബുവിനെ മാത്രമാണ് നായക കഥാപാത്രമായി ഉറപ്പിച്ചിട്ടുള്ളത്. കാസ്റ്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+