ചിലവ് 200 കോടി, കളക്ഷൻ ഏഴയലത്ത് എത്തിയില്ല; മഹേഷ് ബാബുവിന്റെ 'ഗുണ്ടൂർ കാരം' എട്ടുനിലയിൽ പൊട്ടിയോ?
തെലുഗു സിനിമയിൽ അസാധ്യ ആരാധക പിന്തുണയുള്ള താരങ്ങളിൽ ഒരാളാണ് മഹേഷ് ബാബു. പാരമ്പര്യമായി സിനിമാ കുടുംബമായതിനാലും, ചെറുപ്രായത്തിൽ തന്നെ അഭിനയത്തിൽ സജീവമായതിനാലും താരത്തെ കൊണ്ടാടുന്ന ഒട്ടേറെ ആരാധകരുണ്ട് അവിടെ. എങ്കിലും അടുത്തിടെ തിയേറ്ററുകളിൽ എത്തിയ മഹേഷ് ബാബുവിന്റെ വമ്പൻ ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ടോളിവുഡിലെ ഏറ്റവും പുതിയ പ്രവണത വിളിച്ചോതുന്ന റിപ്പോർട്ടുകളാണ് ഗുണ്ടൂർ കാരവുമായി ബന്ധപ്പെട്ട് വരുന്നത്. അതായത് താരതമ്യേന ഭേദപ്പെട്ട, മികച്ച കളക്ഷൻ നേടിയ ചിത്രങ്ങൾ പോലും പരാജയപ്പെട്ടവയുടെ കൂട്ടത്തിൽ വയ്‌ക്കേണ്ട ഗതികേടാണ് തെലുഗു സിനിമാ വ്യവസായം നേരിട്ട് കൊണ്ടിരിക്കുന്നത്. ഭീമമായ നിർമ്മാണ ചെലവ് തന്നെയാണ് ഇതിന്റെ കാരണം.

മഹേഷ് ബാബുവിന്റെ ഗുണ്ടൂർ കാരവും അതിന് അപവാദമല്ല. .ഏകദേശം 200 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണ് ഇതെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്രയും വലിയ ബിഗ് ബജറ്റ് ചിത്രമായിരുന്നിട്ട് കൂടി പാൻ ഇന്ത്യൻ നിലയിൽ അതിന് വേണ്ടത്ര സ്വീകാര്യത കിട്ടിയില്ലെന്ന് വേണം പറയാൻ. അതിന്റെ തെളിവാണ് ചിത്രത്തിന്റെ ഫൈനൽ ബോക്‌സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട്.
വമ്പന്‍ പ്രീ റിലീസ് ബുക്കിംഗ് ലഭിച്ചിരുന്നുവെങ്കിലും ആദ്യദിനം തന്നെ മോശം, സമ്മിശ്ര അഭിപ്രായം വന്നതോടെ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ കുതിക്കാനായില്ല. പ്രമുഖ എന്റർടെയ്ന്‍മെന്റ് വെബ്‍സൈറ്റ് ആയ പിങ്ക് വില്ലയുടെ കണക്കുകൾ പ്രകാരം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം ചിത്രം നേടിയത് 142 കോടിയോളമാണ്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മറ്റൊരു 30 കോടി കൂടി ചിത്രം സ്വന്തമാക്കി. അങ്ങനെ ആകെ ലൈഫ് ടൈം കളക്ഷന്‍ 172 കോടി.
എന്നാൽ 200 കോടി ബജറ്റിൽ എത്തിയ ചിത്രത്തിന് ഈ കളക്ഷൻ യാതൊരു വിധത്തിലും പര്യാപ്‌തമല്ല. ഗ്രോസ് കളക്ഷനിൽ വരുന്ന തുകയുടെ 60 ശതമാനം പോലും നിർമാതാവിന് ലഭിക്കില്ലെന്നിരിക്കെ ചിത്രത്തിന്റെ അവസാന വിധി പരാജയമാണെന്നാണ് സൂചന. ചെറിയ ബജറ്റില്‍ എത്തുന്ന ഒരു ചിത്രത്തെ സംബന്ധിച്ച് വളരെ മികച്ച കളക്ഷനാണ് ഇതെങ്കിലും ഗുണ്ടൂർ കാരം വിതരണക്കാർക്ക് ഇതുവരെ ഉണ്ടായ നഷ്‌ടം 40 കോടിയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തെലുങ്കിലെ പ്രമുഖ സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഏറെ പ്രതീക്ഷയോടെയായിരുന്നു ആരാധകർ നോക്കികണ്ടത്. ചിത്രത്തില്‍ മലയാളത്തിൽ നിന്ന് ജയറാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ശ്രീലീലയാണ് നായിക വേഷത്തിൽ എത്തിയത്. മീനാക്ഷി ചൗധരി, ജഗപതി ബാബു, രമ്യ കൃഷ്‌ണന്‍, ഈശ്വരി റാവു, പ്രകാശ് രാജ്, റാവു രമേശ്, മുരളി ശര്‍മ്മ, സുനില്‍, ബ്രഹ്‍മാനന്ദം, വെണ്ണല കിഷോര്‍ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications