വാലിബനില്‍ മോഹന്‍ലാലിന് പകരം വേറെ നടനായിരുന്നെങ്കില്‍ ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നു: ഹരീഷ് പേരടി
മോഹന്‍ലാല്‍ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടെ വാലിബനെതിരെ കൃത്യമായ രീതിയിലുള്ള ഡീഗ്രേഡിങ് നടന്നിട്ടുണ്ടെന്ന് നടന്‍ ഹരീഷ് പേരടി. എന്താണ് കാരണം എന്ന് ചോദിച്ചാല്‍ അതിന് പല കാരണങ്ങളുണ്ട്. നമുക്ക് ഇടയില്‍ നിന്നും ലോക നിലവാരമുള്ള ഒരു പ്രോഡക്ട് ഉണ്ടായി വരുന്നു എന്ന് പറയുന്നത് തന്നെയാണ് മറ്റുള്ളവരുടെ ഏറ്റവും വലിയ പ്രശ്നം. എന്നാല്‍ അതിനെയൊന്ന് തകർത്തെ പറ്റൂ എന്നുള്ളതാണ് ഇവിടുത്തെ രീതിയെന്നും അദ്ദേഹം പറയുന്നും.
റിവ്യൂവേഴ്സ് എന്ന് പറയുന്നവർ, അവർ റിവ്യൂവേഴ്സ് ഒന്നും അല്ല. എങ്കിലും ഒരോ വേഷങ്ങള്‍ കെട്ടി ഡീഗ്രേഡ് ചെയ്യുകയാണ്. അതില്‍ നിന്നും അവർക്ക് വരുമാനം ലഭിക്കുന്നുണ്ടാകാം. മലൈക്കോട്ടെ വാലിബനില്‍ മോഹന്‍ലാലിന് പകരം വേറെ ആരെങ്കിലുമായിരുന്നെങ്കില്‍ ഒരു പ്രശ്നവും ഉണ്ടാകില്ല. ആ സാഹചര്യത്തില്‍ ഈ സിനിമ വലിയ രീതിയില്‍ വാഴ്ത്തപ്പെടും.

ചിത്രത്തിന്റെ ഹൈപ്പിനേയല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. അതിന് പിന്നില്‍ നിഗൂഡമായ പല കാരണങ്ങളുമുണ്ട്. ചില നിഗൂഡമായ രാഷ്ട്രീയ ലക്ഷ്യങ്ങളും അതിന് പിന്നിലുണ്ടെന്നാണ് ഞാന്‍ കരുതുന്നതെന്നും ഹരേഷ് പേരടി വ്യക്തമാക്കുന്നു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു താരം.
മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അതിന്റെ ആദ്യ ഷോ 12.30 ന് ആരംഭിക്കുന്നതിന് മുമ്പ് തന്നെ റിവ്യൂവും തുടങ്ങിയിരുന്നു. വാഴക്കാലയില്‍ ഒരു വീട് വാടകയ്ക്ക് എടുത്ത് ചാനല്‍ സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഒരു സംഘത്തെ പിടിച്ചതിനെക്കുറിച്ച് മരയ്ക്കാറിന്റെ നിർമ്മാതാക്കളില്‍ ഒരാളായ സന്തോഷ് ടി കുരുവിള തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ആരാണ് ഇത് ചെയ്യുന്നതെന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. നിയമപരമായി കണ്ടെത്തേണ്ട കാര്യമാണ് അത്. അങ്ങനെ കണ്ടെത്തുന്നത് മൊത്തം മലയാള സിനിമയ്ക്ക് ഗുണം ചെയ്യും. യഥാർത്ഥ വിമർശകർ വരട്ടെ. കോഴിക്കോടനേയും കൃഷ്ണന്‍ നായരേയും പോലേയുള്ളവർ ഉണ്ടാകട്ടെ. മോഹന്‍ലാലിനെതിരെ പ്രവർത്തിക്കുന്ന ഒരു സംഘമുണ്ടെന്ന തോന്നല്‍ എനിക്കുണ്ടെന്നും അദ്ദേഹം പറയുന്നു.
ആരാണ് മോഹന്‍ലാലിനെതിരെ പ്രവർത്തിക്കുന്നതെന്ന് പറയാന്‍ എനിക്ക് അറിയില്ല. എങ്കിലും അങ്ങനെ ഒരു സംഘം ഉണ്ടെന്ന് തോന്നുന്നു. അതിന് പിന്നില്‍ പല കാരണങ്ങളും ഉണ്ടാകം. എല്ലാം അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്. നേര് ഇത്ര വലിയ വിജയമാകുമെന്ന് ഈ ഹേറ്റേഴ്സ് കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ രക്ഷപ്പെട്ട് പോയ സിനിമയാണ്. വാലിബന്‍ അതല്ല. ഇങ്ങനെ ഒരു ചിത്രം വരുന്നുണ്ട്, എങ്കില്‍ നമ്മളും ശരിയാണ് എന്ന നിലപാടുമായിരുന്നു.
രണ്ടാം ദിവസം മുതല്‍ യഥാർത്ഥ പ്രേക്ഷകന്‍ സിനിമയില്‍ എത്തുകയും വാലിബന്‍ നല്ല സിനിമയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. എങ്കില്‍ പോലും ആദ്യത്തെ ദിവസത്തെ പ്രതികരണങ്ങള്‍ ടിക്കറ്റായി മാറുക എന്നതിനെ സ്വാധീനിച്ചു. സിനിമയ്ക്കെതിരെ ബോധപൂർവ്വമായ ഒരു നീക്കമുണ്ടായി. മോഹന്‍ലാലായിരുന്നു അവരുടെ ലക്ഷ്യമെന്നാണ് എന്റെ വിശ്വാസമെന്നും ഹരീഷ് പേരടി പറയുന്നു.












Click it and Unblock the Notifications