Kanakalatha Death:നടി കനകലത അന്തരിച്ചു, അന്ത്യം തിരുവനന്തപുരത്തെ വസതിയില്‍
തിരുവനന്തപുരം: നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. പ്രിയം, ആദ്യത്തെ കണ്മണി അടക്കം നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും ജനപ്രിയയായിരുന്നു അവര്‍. 350ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് കനകലത. മറവിരോഗവും പാര്ക്കിന്സന്സും ബാധിച്ച് കുറച്ചുകാലമായി അവര്‍ ചികിത്സയിലായിരുന്നു.
പൂക്കാലമായിരുന്നു നടിയുടെ അവസാന ചിത്രം. തമിഴിലും അവര്‍ അഭിനയത്തില്‍ സജീവമായിരുന്നു. 1990കളിലും 2000ത്തിന്റെ തുടക്കത്തിലും കനകലത അവതരിപ്പിച്ച കോമഡി സ്പര്‍ശമുള്ള കഥാപാത്രങ്ങള്‍ പലതും ജനങ്ങള്‍ ഏറ്റെടുത്തിരുന്നു. പ്രിയത്തിലെ കോമഡി രംഗങ്ങളായിരുന്നു ഏറ്റവും പ്രേക്ഷകരെ ചിരിപ്പിച്ചത്.

അഭിനയരംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ നിറഞ്ഞുനിന്ന കനകലത മലയാളത്തിലും തമിഴിലും ഒരുപോലെ സജീവമായിരുന്നു. നാടകത്തിലൂടെയാണ് അവര്‍ സിനിമയിലെത്തിയത്. തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ അവര്‍ ചെയ്തിട്ടുണ്ട്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ കനകലത നാടകരംഗത്ത് സജീവമായിരുന്നു.
കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകന്, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവര്‍, അമ്മയാണെ സത്യം, തച്ചോളി വര്‍ഗീസ് ചേകവര്‍, സ്ഫടികം, മാട്ടുപ്പെട്ടി മച്ചാന്, പഞ്ചവര്‍ണതത്ത, തുടങ്ങി ചിത്രങ്ങളില്‍ അവര്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
കനകലതയുടെ സഹോദരി വിജയമ്മയാണ് നടിയുടെ അസുഖ വിവരം കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയത്. 2021 ഓഗസ്റ്റിലായിരുന്നു രോഗ ലക്ഷണങ്ങല്‍ കണ്ടെത്തിയത്. ഉറക്കകുറവായിരുന്നു ആദ്യം. വിശദപരിശോധന നടത്തിയതോടെ ഡിമന്‍ഷ്യയുടെ തുടക്കമാണെന്നും തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തിയിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications