ആദിലയും നൂറയും കളി തുടങ്ങിയിട്ടുണ്ട്, ആര്യനെ അനു ചവുട്ടിയോ? അക്ബറും ഷാനവാസും പൊരിഞ്ഞ അടി!
അനുദിനം ഉദ്വേഗഭരിതമായ സാഹചര്യങ്ങളിലൂടെയാണ് ഇപ്പോൾ ബിഗ് ബോസ് കടന്നുപോവുന്നത്. പലപ്പോഴും ബിഗ് ബോസിന് പോലും മത്സരാർത്ഥികളെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് വരെ കാര്യങ്ങൾ എത്തി നിൽക്കുന്നു എന്നതാണ് പ്രത്യേകത. ചിലരൊക്കെ ചുറ്റും ക്യാമറയുള്ള കാര്യം വരെ മറന്നുപോയ മട്ടാണ്. പരസ്‌പരം അടിയും തെറിവിളിയും മുട്ടൻ വഴക്കുകളുമായി ബിഗ് ബോസിൽ പോരാട്ടം ചൂടേറുകയാണ്.
അതിനിടെ ബിഗ് ബോസ് തന്നെ പല പല സർപ്രൈസുകളും മത്സരാർത്ഥികൾക്ക് മുന്നിലേക്ക് ഇട്ടു കൊടുക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഇന്നലത്തെ എപ്പിസോഡ്. പല വിധത്തിലുള്ള പ്രചാരണങ്ങളാണ് ഇന്നലെ വരെ ഉണ്ടായിരുന്നത്, അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു മോഹൻലാൽ ഈ വീക്കെൻഡിൽ ഉണ്ടാവില്ലെന്നത്. വിദേശ യാത്രയിൽ ആയതിനാൽ മോഹൻലാൽ ഷൂട്ടിന് എത്തില്ലെന്നാണ് കരുതിയത്.

എന്നാൽ എല്ലാം മാറ്റിവച്ച് ഇപ്പോൾ മോഹൻലാൽ വന്നതോടെ പലരും ഒന്ന് ഭയന്നു എന്നാണ് കരുതിയത്. യുഎസിൽ നിന്ന് വീഡിയോ കോളിലൂടെയാണ് ലാലേട്ടൻ പരിപാടിയിൽ പങ്കെടുത്തത്. പക്ഷേ, ബിഗ് ബോസിൽ പ്രതീക്ഷിച്ചത് പോലെ ആയിരുന്നില്ല കാര്യങ്ങൾ. മോഹൻലാലിന് മുൻപിലും പരാതിയുടെ കെട്ടഴിക്കുകയും പരസ്‌പരം പോരടിക്കുകയുമാണ് മത്സരാർത്ഥികൾ ചെയ്‌തത്.
ഈ വാരത്തിലെ നോമിനേഷന്‍ ലിസ്‌റ്റില്‍ നേരിട്ട് ഉൾപ്പെടുത്തിയ ആര്യന്‍ പുറത്താവുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ മത്സരാര്‍ഥികള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് ഈ ആഴ്‌ച എവിക്ഷന്‍ ഉണ്ടാവില്ലെന്ന് മോഹന്‍ലാല്‍ തന്നെ അറിയിക്കുകയായിരുന്നു. കൂടാതെ ഇന്ന് കൂടുതൽ സർപ്രൈസ് മത്സരാർത്ഥികളെ കാത്തിരിക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. അതിൽ പ്രധാനമാണ് പുതിയ വൈൽഡ് കാർഡുകൾ.
അഞ്ച് വൈൽഡ് കാർഡുകൾ ഒരുമിച്ച് കയറുകയാണ് ഇക്കുറി ബിഗ് ബോസിലേക്ക് എന്നാണ് ലഭ്യമായ വിവരം. ഇത് ബിഗ് ബോസ് ഹൗസിലെ മത്സരത്തിന്റെ സ്വഭാവം തന്നെ മാറ്റിമറിക്കുമെന്നാണ് വിവരം. അതിനിടെ ഇന്നലെ ബിഗ് ബോസ് പ്ലസിൽ നടന്ന കാര്യങ്ങളെ കുറിച്ച് പറയുകയാണ് രേവതി. അനുമോൾ-ആര്യൻ ഫൈറ്റ് തുടരുന്നതും ഷാനവാസ്-അക്ബർ അടിയിൽ കലാശിച്ചതും ഒപ്പം ആദില-നൂറ കളി തുടങ്ങിയെന്നും രേവതി പറഞ്ഞു.
രേവതിയുടെ വാക്കുകൾ ഇങ്ങനെ
പാതിരാത്രിയുള്ള പ്രശ്‌നങ്ങളാണ് ഇന്നലെ. അനു ആര്യനെ ചവുട്ടിയോ ഇല്ലയോ എന്നുള്ളിടത്ത് തുടങ്ങിയ പ്രശ്‌നമാണ് ഷാനവാസും അക്ബറും തമ്മിൽ അടിയായി കൺഫെഷൻ റൂമിൽ പോയിരിക്കുകയാണ്. ശരത് ആദിലയെ ചീത്തവിളിക്കുകയാണ് പിന്നെ മാപ്പ് പറഞ്ഞു, എന്നിട്ട് നൂറയും റെനയും തമ്മിൽ ഭയങ്കരമായ വഴക്ക് നടന്നു. ആദിലയും നൂറയും കളിയ്ക്കാൻ തുടങ്ങിയിരിക്കുന്നു. നൂറയുടെ ഗെയിം ഓൺ ആയിരിക്കുകയാണ്.
ഷാനവാസ് ഇപ്പോൾ അനുവിന്റെ കൂടെ കൂടിയിട്ടുണ്ട്. ആദിലയും നൂറയും കളി തുടങ്ങിയിട്ടുണ്ടെന്ന് പറഞ്ഞത് വെറുതെയല്ല. ഫുഡ് കഴിക്കുന്നതിന് ഇടയിൽ അനീഷും ആര്യനും തമ്മിൽ വഴക്കായി. ആര്യൻ ബൗളിൽ എടുത്ത് ജിസേലിനു കൊടുക്കുന്നു. അത് തെറ്റാണെന്ന് അനീഷ് പറയുന്നു. കൊടുക്കുന്നെങ്കിൽ എല്ലാർക്കും ഒരുപോലെ കൊടുക്കണം. ബൗളിൽ കുറച്ച് പേർക്ക് പറ്റില്ലെന്ന് അനീഷ് പറയുന്നു. അനീഷ് ഇതുപോലെ വരണം.
രാത്രി ഡ്രസ് അടുക്കി വയ്ക്കുകയാണ്. അവിടെയാണ് അടിക്കുന്നതും ചവിട്ടുന്നതും ഒക്കെ കാണാത്ത ആംഗിളിൽ ക്യാമറ വച്ചിരിക്കുകയാണ്. ബിഗ് ബോസിന്റെ ബ്രില്യൻസ് ആണത്. മാക്‌സിമം വിവാദം ഉണ്ടാക്കണമല്ലോ. അനുവും ആര്യനും തമ്മിൽ പ്രശ്‌നം ഉണ്ടാവുന്നു. ആര്യൻ ഒട്ടും ചിന്തിക്കാത്ത മത്സരാർത്ഥി ആണ്, ആര്യൻ എടുത്തുചാടുന്ന ആളാണ്. അങ്ങോട്ടും ഇങ്ങോട്ടും പോവുമ്പോൾ അനുവിനെ അനാവശ്യമായി ആര്യൻ തട്ടുകയാണ്.
അനു ആര്യനെ ചവുട്ടി എന്നൊക്കെയാണ് പറയുന്നത്. അപ്പോഴാണ് ഷാനവാസ് എത്തുന്നത്. ഇതോടെ പ്രശ്‌നമായി. അനു ക്യാമറയിൽ നോക്കി പറയുകയാണ്. കൊച്ചു കുട്ടികൾ കളിക്കുന്നത് പോലെയാണ് നടക്കുന്നത്. ആര്യൻ, അനു, റെന എന്നീ മൂന്ന് പേരെയും പിടിച്ചു കഴിഞ്ഞാൽ ആർക്കും പോസിറ്റീവ് ആവാം. കാരണം ഇവർ മൂന്ന് പേരും ബോധമില്ലാതെ കളിക്കുന്ന ആളുകളാണ്.












Click it and Unblock the Notifications