Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിസേലിന്റെ കൈക്ക് ഗുരുതര പരിക്ക്? 'അവർ ക്വാളിറ്റിയുള്ള ഒരു മത്സരാർത്ഥി, അനുമോളെ പോലെ അല്ല ഒരിക്കലും!'

ബിഗ് ബോസ് മലയാളം ഏഴാം സീസൺ ശക്തമായ മത്സരത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. എന്തെന്നാൽ കൂടുതൽ കൊഴുപ്പേകാൻ വൈൽഡ് കാർഡ് ആയി ചിലർ കൂടി എത്തിയതോടെ എല്ലാം മാറി മറിയുകയാണ്.
ഇപ്പോഴിതാ കൂടുതൽ കടുത്ത പോരാട്ടമാണ് ബിഗ് ബോസിൽ നടക്കുന്നത്. മത്സരങ്ങൾ എല്ലാം തന്നെ കൂടുതൽ ഫിസിക്കലായി പോവുകയാണ്. പല വ്യക്തികളും തമ്മിലുള്ള വ്യക്തി വിരോധം തീർക്കുകയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്.

എന്തായാലും ബിഗ് ബോസിൽ ജിസേൽ-അനുമോൾ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരിക്കുന്നത്. ഇരുവർക്കും പിന്നിൽ അണിനിരക്കാനും ആളുകളുണ്ട് എന്നതാണ് മറ്റൊരു പ്രധാന കാര്യം. ബിഗ് ബോസിൽ ഇക്കുറി ബിഗ് ബോസ് തന്നെ നിസഹായമായി പോയ അവസ്ഥയാണ് ശരിക്കും പറഞ്ഞാൽ ജിസേൽ-അനുമോൾ പോരാട്ടം. ഒരു മാസം പിന്നിടുമ്പോഴും ഇരുവരുടെയും വഴക്കിന് ഒരു ശമനവും ഉണ്ടായിട്ടില്ലെന്ന് കാണാം.

gizeleandanumol

പറഞ്ഞുവന്നത് ഇരുവരുടെയും മത്സരത്തെ കുറിച്ചാണ്. കഴിഞ്ഞ ദിവസം ജയിലിൽ നിന്ന് സംസാരിച്ച ഇരുവരുടെയും വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. കാരണം ആര്യനുമായി ബന്ധപ്പെടുത്തി ജിസേലിനെ കുറിച്ച് അനുമോൾ പറഞ്ഞ പലതും വലിയ വിവാദമായിരുന്നു. ഇരുവരും ബെഡിൽ കിടന്നുകൊണ്ട് രാത്രി പല കാര്യങ്ങളും കാണിച്ചുകൂട്ടുന്നു എന്നായിരുന്നു അനുമോളുടെ ആരോപണം. അത് വിമർശനത്തിനും ഇടയാക്കിയിരുന്നു.

എന്നാൽ അതിനെ കുറിച്ച് ജിസേൽ അനുമോളോട് ജയിലിൽ വച്ച് എണ്ണിയെണ്ണി ചോദ്യങ്ങൾ ഉന്നയിക്കുന്നത് കാണാമായിരുന്നു. പ്രധാനമായും അതിൽ ഈ വിഷയം തന്നെയാണ് ചോദിച്ചത്. പക്ഷേ അനുമോൾ കാര്യമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയാണ് എന്ന പലരുടെയും പരാതി. ഇതോടെ ജിസേലിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

ഇപ്പോഴിതാ ഈ വിഷയത്തിലും ഏറ്റവും പുതിയ ടാസ്‌കിലും ജിസേലിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്‌സിലൂടെ രേവതി. ജിസേലിന്റെ കൈയ്ക്ക് ഗുരുതര പരിക്കേറ്റെന്നാണ് രേവതി പറയുന്നത്. ഒരു ടാസ്‌ക് ചെയ്യുന്നതിനിടെ ജിസേലിന്റെ കൈ മുറിയുകയാണ് എന്നാണ് വിവരം.

ഭയങ്കര സംഭവങ്ങളാണ് നടന്നത്. ഫിസിക്കൽ ആയിട്ടുള്ള അഗ്രഷൻ ഒന്നും പോവേണ്ട എന്നാണ് ബിഗ് ബോസ് പറഞ്ഞത്. എന്നാൽ അതൊക്കെ മറന്ന് എല്ലാവരും ഫിസിക്കലിലേക്ക് മാറി. ബുദ്ധി ഉപയോഗിച്ച ചിലരുണ്ട്. അതിനിടെ ജിസേലിന് പരിക്ക് പറ്റിയിട്ടുണ്ട്. ആ കുട്ടിയുടെ കൈക്ക് നല്ല മുറിവ് ഉണ്ടായിട്ടുണ്ട്. സ്‍റ്റിച്ച് ചെയ്യണം എന്നൊക്കെയാണ് പറയുന്നത്. പക്ഷേ ജിസേൽ അതൊന്നും വേണ്ടെന്നാണ് പറയുന്നത്. പക്ഷേ കേസ് കൊടുത്താൽ പ്രശ്‌നമാവും.

കംപ്ലയിന്റ് കൊടുക്കുക ആണെങ്കിൽ അത് എടുക്കും. കാരണം അഞ്ച് പേർ ഒരുമിച്ചാണ് ആക്രമിച്ചത് എന്നൊക്കെയാണ് പറയുന്നത്. ടാസ്‌കിൽ ഇതിന്റെ ഒന്നും ആവശ്യമേ ഇല്ലെന്ന് അനു പറഞ്ഞിരുന്നു. അത് ശരിയായി, ടാസ്‌കിൽ ആർക്കും ജയിക്കാൻ കഴിഞ്ഞില്ല. അവരുടെ അധ്വാനത്തിന് ഒരു വിലയും ഉണ്ടായില്ല. കഴിവതും സേഫ് ആയി നിൽക്കാൻ മാത്രമേ നോക്കേണ്ടതുള്ളൂ.

അതിനിടെ ജിസേൽ ഡൈനിംഗ് ടേബിളിന്റെ മുകളിൽ ഒക്കെ കയറിയത് കാണാമായിരുന്നു. അത് എനിക്കെന്തോ ഇഷ്‌ടമായില്ല. അപ്പോൾ മൂന്നാം സീസണിലെ ഡിംബലിനെ ആണ് എനിക്ക് ഓർമ്മ വന്നത്. ഷൂ ഒക്കെ ഇട്ടിട്ടല്ലേ കയറുന്നത്. നമ്മൾ ഭക്ഷണം കഴിക്കുന്ന സ്ഥലമല്ലേ; രേവതി പറയുന്നു.

അതിനിടെ കൂടുതൽ പേരും ജിസേലിനെ പുകഴ്ത്തിയാണ് രംഗത്ത് വരുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. എന്തെന്നാൽ ഈ ടാസ്‌കിൽ ഉൾപ്പെടെ ജിസേൽ നല്ല രീതിയിൽ പ്രകടനം കാഴ്‌ച വച്ചുവെന്നാണ് പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ജിസേൽ ഒരു ക്വാളിറ്റിയുള്ള മത്സരാർത്ഥി ആണെന്നും പക്കാ ബിഗ് ബോസ് മെറ്റിരിയൽ ആണെന്നും ഒരിക്കലും അനുമോളെ പോലെ അല്ലെന്നുമൊക്കെയാണ് കമന്റ് ബോക്‌സിൽ കൂടുതൽ പേരും ചൂണ്ടിക്കാണിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+