'ലക്ഷ്‌മിയുടേത് വെറും ചീപ്പ് ഗെയിം, മസ്‍താനിയെ ഒനിയൽ മോശമായി ടച്ച് ചെയ്‌തിരുന്നോ? സത്യാവസ്ഥ ഇതാണ്'; രേവതി
ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ പ്രേക്ഷകർ പലരും ഏറ്റവും കൂടുതൽ ഉന്നയിച്ച അഭിപ്രായങ്ങളിൽ ഒന്നാണ് ഇത്തവണത്തെ സദാചാര സ്വഭാവം. ചെറിയ കാര്യങ്ങൾ പോലും ഊതിവീർപ്പിക്കുകയും സദാചാര കാർഡ് ഇറക്കുകയും ഒക്കെ ചെയ്യുന്നത് ഇത്തവണത്തെ ബിഗ് ബോസിൽ കുറച്ച് അധികമാണ് എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. അതിന് തുടക്കമിട്ടത് ശരിക്കും അനുമോൾ ആയിരുന്നു. ജിസേൽ-ആര്യൻ വിഷയത്തിന് മുൻപ് തന്നെ അത് ബിഗ് ബോസിൽ തുടങ്ങിയിരുന്നു.
അക്ബറിന്റെ നോട്ടം ശരിയല്ലെന്ന് അനുമോൾ പറഞ്ഞിടത്താണ് അതിന്റെ ആദ്യ സൂചന വന്നത്. എന്നാൽ പിന്നീട് മോഹൻലാൽ വന്ന വീക്കെൻഡ് എപ്പിസോഡിൽ അനുമോൾ അത് തിരുത്തുകയും ചെയ്‌തു. അതിന് ശേഷമാണ് ഏറ്റവും വലിയ വിവാദങ്ങൾ സൃഷ്‌ടിച്ച ആര്യൻ-ജിസേൽ ബന്ധത്തെ കുറിച്ചുള്ള അനുമോളുടെ ആരോപണം വന്നത്. ഇതോടെ പ്രേക്ഷകർ സദാചാര കാർഡുകളെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു.

ഇപ്പോഴിതാ സമാനമായ മറ്റൊരു സംഭവം കൂടി ബിഗ് ബോസിൽ ഉണ്ടായിരിക്കുകയാണ്. അതിന് വഴിമരുന്നിട്ടത് ആവട്ടെ വൈൽഡ് കാർഡ് ആയി വന്ന ലക്ഷ്‌മിയാണ്. കഴിഞ്ഞ ദിവസം ആദില-നൂറ എന്നിവരെ മോശമായ ഭാഷയിൽ അധിക്ഷേപിച്ച ലക്ഷ്‌മി വിമർശനം ഏറ്റുവാങ്ങിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും മറ്റൊരു വിഷയത്തിൽ അവർക്ക് നേരെ ചോദ്യമുന ഉയരുന്നത്.
ഒനിയൽ സാബു മസ്‍താനിയെ മോശമായി തൊട്ടു എന്നാണ് ലക്ഷ്‍മിയുടെ ആരോപണം. ഇത് ബിഗ് ബോസിൽ വലിയ രീതിയിൽ ചർച്ചയാവുന്നുണ്ട്. പ്രേക്ഷകരും ഇത്തരം കണ്ടന്റുകൾ കൂടുന്നതിനെ കാര്യമായി ചോദ്യം ചെയ്യുന്നുമുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് മല്ലു ടോക്‌സ് പരിപാടിയിലൂടെ സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തുകയാണ് റിവ്യൂവറായ രേവതി. എന്താണ് ശരിക്കും സംഭവിച്ചതെന്നും ഒനിയൽ തെറ്റ് ചെയ്‌തിട്ടില്ലെന്നും അവർ പറയുന്നു.
രേവതിയുടെ വാക്കുകൾ
ഒനിയൽ മസ്‍താനിയെ വളരെ മോശമായി കയറിപ്പിടിച്ചു. ഇത് മസ്‍താനിയുടെ ആരോപണമല്ല. ലക്ഷ്‌മിയാണ് വളരെ അധികം മോശമായിട്ടുള്ള രീതിയിൽ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. നിങ്ങൾ മസ്‍താനിയെ മോശമായി ടച്ച് ചെയ്‌തു എന്നാണ് പറയുന്നത്. ലക്ഷ്‍മി കളിക്കുന്നത് എന്തായാലും വെറുമൊരു ചീപ്പ് ഗെയിം ആണെന്ന് തന്നെ പറയണം. എന്താണ് ഇതിന്റെ ഉദ്ദേശമെന്ന് അറിയണം. കഴിഞ്ഞ ആഴ്‌ചത്തെ സംഭവത്തിന് ശേഷം വീട്ടുകാർ എങ്ങനെ ഇത് എടുത്തുവെന്നത് അറിയേണ്ട കാര്യമാണ്.
ഇവിടെ മസ്‍താനിക്ക് യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല ഇത് പബ്ലിക്കിൽ കൊണ്ട് വരാൻ വേണ്ടിയിട്ട്. അവർ മൈക്ക് ഊരി ലക്ഷ്‌മിയോട് ഇത് പറയുന്നുണ്ടായിരുന്നു. എന്നാൽ ലക്ഷ്‌മി ഇത് കരുതിക്കൂട്ടി തന്നെയാണ് കൊണ്ട് വന്നത്. കഴിഞ്ഞ ആഴ്‌ച ഇതേ പോലെയൊരു സംഭവമാണ് അനു എടുത്തിട്ടത്. അതുകൊണ്ട് ആ എപ്പിസോഡ് മുഴുവൻ അവരെ കുറിച്ചാണ് ചർച്ച ചെയ്‌തത്.
പുറത്ത് പോസിറ്റീവ് ആവാം എന്ന് കരുതിയാവണം ലക്ഷ്‌മി ഇങ്ങനെ ചെയ്യുന്നത്. അനുമോളുടെ സെയിം ഗെയിം ആണ് എടുത്ത് കളിച്ചിരിക്കുന്നത്. ഒനിയൽ ഇതിൽ നിരപരാധി ആണോ അല്ലയോ എന്നാണ് ഇനി പറയാനുള്ളത്. ഇന്നലത്തെ എപ്പിസോഡ് എടുത്തുനോക്കിയാൽ നിങ്ങൾക്ക് അറിയാം സ്‌പോൺസേർഡ് ടാസ്‌കിൽ ഒനിയലിന്റെ ടീം ആണ് ജയിച്ചത്.
ഒരു കാൽ തെറ്റി അറിയാതെ വീണപ്പോൾ കേറി പിടിച്ചതാണ്. അറിയാണ്ട് നമ്മൾ പിടിച്ചുപോവും. ഇടുപ്പിന്റെ ഭാഗത്താണ് പിടിച്ചത്. അല്ലാതെ ഇന്റൻഷണലി ചെയ്‌തതല്ല എന്നാണ് എനിക്ക് തോന്നിയത്. മസ്‍താനിക്ക് അത് അങ്ങനെ തന്നെയാണ് ഫീൽ ചെയ്‌തത്. ലക്ഷ്‌മിയോട് പറഞ്ഞു. ലക്ഷ്‌മി അത് വളരെ മോശമായി ചിത്രീകരിക്കുന്നതിനായി ഏറ്റെടുത്തു. അവരുടേത് വേറൊരു ഗെയിം ആണ്.












Click it and Unblock the Notifications