നാണമുണ്ടോ അനുമോളേ..! ലാലേട്ടൻ ഇങ്ങനെ പ്രതികരിക്കുന്നത് ആദ്യമായി, അപ്പാനി തന്നെ തല്ലണമെന്ന് മസ്‍താനി
ബിഗ് ബോസിന്റെ ടിആർപി കാര്യമായി രീതിയിൽ ഇടിയുകയാണ് കഴിഞ്ഞ ദിവസങ്ങളിൽ എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലയാളം ബിഗ് ബോസിനെ സംബന്ധിച്ച് ഇക്കുറി ഓണാഘോഷം പോലും അതിന് തുണയായില്ല എന്ന് വേണം പറയാൻ. സാധാരണഗതിയിൽ ബിഗ് ബോസ് പ്രേക്ഷകർ ഇത്തരം വിശേഷ ദിവസങ്ങളിൽ എന്തൊക്കെയാണെങ്കിലും കാണാൻ ഉണ്ടാവുമെങ്കിലും ഇത്തവണ അത് രക്ഷക്കെത്തിയില്ല എന്നാണ് വിവരം.
ബിഗ് ബോസ് വീട്ടിലേക്ക് വിരുന്നെത്തിയ വൈൽഡ് കാർഡ് എൻട്രികളായ വ്യക്തികളാണ് ഇപ്പോൾ മത്സരം മുന്നോട്ട് കൊണ്ട് പോവുന്നത്. അടുത്തിടെ വലിയ രീതിയിൽ ചർച്ചയായിരുന്നു ആര്യൻ-ജിസേൽ ബന്ധത്തെ മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള അനുമോളുടെ ആരോപണം ബിഗ് ബോസിൽ വലിയ കാട്ടുതീ ആയി പടർന്നിരുന്നു. ഇതോടെ അനുമോൾക്ക് എതിരെ ബിഗ് ബോസിലെ വലിയ ഒരു പട തന്നെ ഒരുമിച്ച് രംഗത്ത് ഇറങ്ങിയിരുന്നു.

അനുമോൾ സദാചാര അമ്മായി ആവുകയാണെന്നും ഒരു കാരണവശാലും അവരെ ഇനിയും ബിഗ് ബോസിൽ തുടരാൻ അനുവദിക്കരുതെന്നും പ്രേക്ഷകരിൽ ഒരു വിഭാഗം ചൂണ്ടിക്കാണിച്ചിരുന്നു. മറുവശത്ത് അനുമോളെ പിന്തുണച്ചും മറ്റൊരു വിഭാഗം രംഗത്ത് വന്നിരുന്നു. ജിസേലും ആര്യനും എന്താണ് ഷോയിൽ കാണിച്ചുകൂട്ടുന്നതെന്നും ഇതൊക്കെ കുടുംബ പ്രേക്ഷകർ പോലും കാണുന്നതല്ലേ എന്നുമായിരുന്നു ചിലരുടെ ചോദ്യം.
എന്നാൽ തന്റെ നിലപാടിൽ നിന്ന് ഒരു പടി പോലും പിന്നോട്ട് പോവാൻ അനുമോൾ ഇതുവരെയും തയ്യാറായിട്ടില്ല എന്നതാണ് പ്രധാന കാര്യം. ഇപ്പോഴും താൻ അത് കണ്ടെന്ന് ഉറപ്പിച്ചു പറയുകയാണ് അനുമോൾ. ആകെ മസ്‍താനി മാത്രമാണ് ഇപ്പോൾ അനുമോൾക്ക് പിന്തുണയുമായി ഒപ്പമുള്ളത്. ആദില നൂറ അടക്കമുള്ളവർ അനുമോളെ കൈവിട്ട മട്ടാണ്.
ഇപ്പോഴിതാ വീക്കെൻഡ് എപ്പിസോഡ് വരാനിരിക്കെ മോഹൻലാൽ വരുന്ന ദിവസത്തെ പ്രമോയെ കുറിച്ച് സംസാരിക്കുകയാണ് പ്രമുഖ റിവ്യൂവറും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ സീക്രട്ട് എജെന്റ് എന്ന സായി കൃഷ്‌ണ. ആദ്യമായാണ് ലാലേട്ടൻ ഒക്കെ ഇത്രയും ചൂടായി ആരോടെങ്കിലും സംസാരിക്കുന്നത് താൻ കാണുന്നതെന്ന് സായി പറയുന്നു. മസ്‍താനി കഴിഞ്ഞ ദിവസം നടത്തിയ ചില പരാമർശങ്ങളും സായി എടുത്തുപറഞ്ഞു. സായിയുടെ വാക്കുകൾ.
വൈൽഡ് കാർഡ് എൻട്രിയായാണ് മസ്‍താനി എത്തിയിരിക്കുന്നത്. ഇന്നലെ രാത്രി ആടുമ്പോൾ ഊഞ്ഞാലിൽ ഇരുന്ന് പറയുന്നൊരു കാര്യമുണ്ട്. അപ്പാനിയുടെ കൈയിൽ നിന്ന് ഞാൻ തല്ല് വാങ്ങും, അപ്പാനി എന്നെ തല്ലണം, ഇതാണ് മസ്‌താനിയുടെ വാക്കുകൾ. ആളുകളെ പ്രവോക്ക് ചെയ്യുക എന്നതാണ് മസ്‍താനിയുടെ രീതി. വന്ന വൈൽഡ് കാർഡുകളിൽ ഏറ്റവും അധികം സംസാരിക്കാൻ കഴിയുന്ന ആളാണ് മസ്‍താനി.
അതുകൊണ്ട് തന്നെ മസ്‍താനിയുടെ ചൊറിച്ചിൽ നല്ല രീതിയിൽ കൊള്ളുന്നുണ്ട്. കുറിക്ക് കൊള്ളുന്നുണ്ട് അതൊക്കെ. നല്ല കണ്ടന്റാണോ എന്ന് ചോദിച്ചാൽ നല്ലതല്ല, പക്ഷേ ആയ കണ്ടസ്റ്റന്റിന്റെ പൊട്ടൻഷ്യൽ നോക്കണം. എന്നാൽ പറയുന്ന കാര്യങ്ങളും ചെയ്യുന്ന രീതികളും ഒക്കെ വളരെ റോംഗ് ആയിട്ടാണ് പോവുന്നത്. ഭീകരമായിട്ടുള്ള സംഗതിയാണ് പുറത്തേക്ക് പോവുന്നതെന്ന് എന്നാണ് എനിക്ക് ഇതുവരെ തോന്നിയിട്ടുള്ളത്.
ഇനി വീക്കെൻഡ് എപ്പിസോഡിന്റെ പ്രമോയെ കുറിച്ച് പറഞ്ഞാൽ, അത് ഭയങ്കര പ്രതീക്ഷ നൽകുന്നതാണ് ഈ വീക്ക്. കാരണം ലാലേട്ടൻ സദാചാര ആൾക്കൂട്ട വിചാരണയ്ക്ക് എതിരെ ശക്തമായ പ്രതികരണം നടത്തും. ബിഗ് ബോസ് ചരിത്രത്തിൽ ലാലേട്ടൻ ഇങ്ങനെ ചൂടായി കണ്ടിട്ടില്ല. അനുമോൾക്ക് ഒക്കെ ബിഗ് ബോസ് വാതിൽ തുറന്ന് പുറത്തേക്ക് ഓടി എവിടേലും ഇരുന്ന് പൊട്ടിക്കരയുന്നതാണ് നല്ലത്.












Click it and Unblock the Notifications