ബിഗ് ബോസിൽ നോമിനേഷൻ സർപ്രൈസ്; നീക്കം വെറുതെ ഇരിക്കുന്നവരെ പുറത്താക്കാനോ? രേണുവിന് പണി ഉറപ്പ്
ബിഗ് ബോസ് ഏഴാം സീസണിലെ മത്സരങ്ങൾ ഒന്നുകൂടി കടുപ്പിക്കാൻ ലക്ഷ്യമിട്ട് ഇപ്പോഴിതാ പുതിയ തീരുമാനങ്ങൾ ഒക്കെ എടുത്തിരിക്കുകയാണ്. മുൻ സീസണുകളിൽ ഒന്നും തന്നെ കാണാത്ത തരത്തിൽ ഒറ്റയടിക്ക് വൈൽഡ് കാർഡുകൾ ഒരുമിച്ച് കയറിയ സാഹചര്യമാണ് കഴിഞ്ഞ ദിവസമുണ്ടായത്. അഞ്ച് പേരാണ് ഒരുമിച്ച് കയറിയത്. ഇതോടെ ബിഗ് ബോസ് ഹൗസ് ഒന്നുകൂടി ഒച്ചപ്പാടും ബഹളവും ഒക്കെയായി ആക്റ്റീവായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ആഴ്‌ചകളിൽ എല്ലാം തന്നെ കുറച്ച് പേരെ മാത്രമാണ് ബിഗ് ബോസ് നോമിനേഷനിൽ ഇട്ടിരുന്നത്. അതിന്റെ പ്രധാന കാരണം പ്രകടനത്തിൽ മോശം നിൽക്കുന്നവർ എന്ന് മത്സരാർത്ഥികൾക്ക് പരസ്‌പരം തോന്നുന്ന ആളുകളെ മാത്രം നോമിനേഷനിൽ കൊണ്ട് വന്നാൽ മതിയെന്ന ധാരണയിലാണ്. എന്നാൽ ഈ ആഴ്‌ച്ച കാര്യങ്ങൾ എല്ലാം തന്നെ മാറിമറിഞ്ഞിരിക്കുകയാണ്. എന്തെന്നാൽ ഇക്കുറി എവിക്ഷൻ ഉണ്ടായിരുന്നില്ല എന്നതാണ് പ്രധാന കാര്യം.

മോഹൻലാൽ നേരിട്ട് ബിഗ് ബോസിൽ എത്തിയിരുന്നില്ല എന്നതാണ് അതിന് കാരണമായി പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസ് വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വീഡിയോ കോൺഫറൻസ് മുഖേന യുഎസിൽ നിന്ന് ഇവർക്കൊപ്പം ചേർന്നിരുന്നു. ആ എപ്പിസോഡിൽ പല മത്സരാർത്ഥികളെയും മോഹൻലാൽ കൃത്യമായി കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും തിരുത്തിക്കുകയും ആവശ്യമുള്ളിടത്ത് ഇത്തിരി കയർക്കുകയും ഒക്കെ ചെയ്‌തിരുന്നു.
എന്നാൽ ഒടുവിൽ കഴിഞ്ഞ നോമിനേഷൻ ലിസ്‌റ്റിൽ ഉൾപ്പെടെ ആളുകൾ എല്ലാവരെയും അടുത്ത ആഴ്‌ചയിലേക്ക് നിലനിർത്തി എന്നാണ് മോഹൻലാൽ പറഞ്ഞത്. ഇതോടെ ഇവർക്ക് നേരിയ ആശ്വാസവും അതിലേറെ ആശങ്കയും കൂടി എന്നതാണ് യാഥാർഥ്യം. ഇപ്പോഴിതാ അതിലും വലിയ സർപ്രൈസ് പൊട്ടിരിച്ചിരിക്കുകയാണ് ബിഗ് ബോസ്.
നോമിനേഷൻ ലിസ്‌റ്റിലാണ് വമ്പൻ സർപ്രൈസ് കൊണ്ട് വന്നിരിക്കുന്നത്. കഴിഞ്ഞ ആഴ്‌ച ലിസ്‌റ്റിൽ വന്നവർക്ക് പുറമേ കൂടുതൽ പേരെ നോമിനേറ്റ് ചെയ്യാൻ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. അതിലാവട്ടെ വൈൽഡ് കാർഡ് എൻട്രിയായി എത്തിയവരെ ഈ വീക്ക് ഒഴിവാക്കണമെന്നും ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. ആദ്യം അവരെ കൂടി ഉൾപ്പെടുത്താമെന്ന പഴയ മത്സരാർത്ഥികൾ കരുതിയിരുന്നു.
ഇപ്പോഴിതാ നോമിനേഷൻ ലിസ്‌റ്റ് വന്നപ്പോൾ ക്യാപ്റ്റനായ നെവിനും ശേഷിക്കുന്ന അഞ്ച് വൈൽഡ് കാർഡ് എൻട്രികളും ഒഴികെ ബാക്കി എല്ലാവരും അടുത്ത ആഴ്‌ചത്തെ നോമിനേഷൻ ലിസ്‌റ്റിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് പ്രത്യേകത. നന്നായി കളിക്കുന്നവരും സേഫ് ഗെയിം കളിക്കുന്ന ആളുകളും ഒരുപോലെ ലിസ്‌റ്റിൽ ഇടം നേടിയിട്ടുണ്ട്.
അഭിലാഷ്, ഒനീല്‍ സാബു, രേണു സുധി, ആദില, നൂറ, ബിന്നി, ആര്യന്‍ എന്നിവരായിരുന്നു കഴിഞ്ഞ നോമിനേഷൻ പട്ടികയിൽ ഉണ്ടായിരുന്നത്. അവർക്കൊപ്പം പുതിയ നോമിനേഷനിൽ അനീഷ്, ശൈത്യ, അക്ബര്‍, ഷാനവാസ്, റെന ഫാത്തിമ, അപ്പാനി ശരത് എന്നിവരും കൂടി എത്തിയിട്ടുണ്ട്. ക്യാപ്റ്റനായ നെവിൻ മാത്രമാണ് വൈൽഡ് കാർഡ് അല്ലാതെ നോമിനേഷനിൽ ഇല്ലാത്ത ഒരേയൊരു മത്സരാർത്ഥി.
ഇതോടെ ഒരുപാട് ചോദ്യങ്ങളാണ് ഉയരുന്നത്. പ്രധാനമായും എല്ലാവരെയും ബിഗ് ബോസ് നോമിനേഷനിൽ കൊണ്ട് വരാനുള്ള തന്ത്രം എന്നാണ് ഇതിനെ കൂടുതൽ പേരും വിശേഷിപ്പിക്കുന്നത്. പുറത്ത് നിന്ന് കളി കണ്ട ആളുകൾ എന്ന നിലയിൽ വൈൽഡ് കാർഡുകളുടെ നോമിനേഷൻ കൂടി എല്ലാവരും നോക്കി കാണുന്നുണ്ട്. എന്തായാലും പുതിയ തീരുമാനത്തിൽ ചിലർക്ക് പണി കിട്ടിയേക്കുമെന്നാണ് വിലയിരുത്തൽ.
അതിൽ പ്രധാനമായും രേണു സുധിയാണ് ഭയക്കേണ്ടത് എന്ന് പ്രേക്ഷകർ പറയുന്നത്. കഴിഞ്ഞ രണ്ട് ആഴ്‌ചകളായി ബിഗ് ബോസ് ഹൗസിൽ രേണു ഒട്ടും ആക്റ്റീവ് അല്ലെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം. പുതിയ വീക്കിലെ എവിക്ഷനിൽ ഒന്നുകിൽ രേണു സുധി അല്ലെങ്കിൽ ആര്യൻ എന്നിവരിൽ ഒരാളായിരിക്കും പുറത്താവുകയെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications