മലയാള സിനിമ ഡാ, 1000 കോടി ക്ലബിലെത്തി മക്കളേ; തമിഴും തെലുങ്കും ബോളിവുഡും പിടിച്ചാല്‍ നില്‍ക്കില്ല
കൊച്ചി: 2024 അഞ്ച് മാസം പിന്നിടുന്നതേയുള്ളൂ. മലയാള സിനിമ കണ്ടന്റിലും ബോക്സോഫീസിലും ഇന്ന് ലോകത്തെ തന്നെ ഞെട്ടിക്കുകയാണ്. ബോളിവുഡും, ടോളിവുഡും കോളിവുഡുമെല്ലാം വിജയ ചിത്രങ്ങള്‍ നേടുന്നതില്‍ പിന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്. വമ്പന്‍ ബജറ്റുകള്‍ ഉണ്ടെങ്കിലും വിചാരിച്ച രീതിയില്‍ ഈ വര്‍ഷം നേട്ടങ്ങളുണ്ടാക്കാന്‍ ഈ മൂന്ന് ഇന്‍ഡസ്ട്രിക്കും സാധിച്ചിട്ടില്ല.
അതേസമയം ചെറിയ ബജറ്റും വമ്പന്‍ കളക്ഷനുമായി കുതിക്കുകയാണ് മലയാളം സിനിമ. ആഗോള ബോക്സോഫീസില്‍ അഞ്ച് മാസങ്ങള്‍ കൊണ്ട് ആയിരം കോടി കളക്ഷനാണ് മൊത്തം സിനിമകള്‍ മലയാളത്തില്‍ നിന്ന് നേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗുരുവായൂര്‍ അമ്പലനടയിലും മികച്ച അഭിപ്രായവുമായി കുതിക്കുകയാണ്.

മൊത്തം കളക്ഷന്റെ 55 ശതമാനവും 3 ചിത്രങ്ങള്‍ ചേര്‍ന്നാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സ്, ആടുജീവിതം, ആവേശം എന്നിവയാണ് നേട്ടങ്ങളില്‍ വരുന്നത്. മഞ്ഞുമ്മല്‍ ബോയ്സ് 240.94 കോടിയാണ് ആഗോള തലത്തില്‍ കളക്ട് ചെയ്തത്. ആടുജീവിതം 157.44 കോടിയം ആവേശം 153.52 കോടിയുമാണ് കളക്ഷനായി നേടിയതെന്ന് ഇന്‍ഡസ്ട്രി ട്രാക്കറായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗുരുവായൂര്‍ അമ്പലനടയില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് 985 കോടിയായിരുന്നു ജനുവരി മുതല്‍ ഏപ്രില്‍ 2024 വരെ മലയാളം സിനിമ നേടിയത്. പൃഥ്വിരാജ് ചിത്രം വീക്കെന്‍ഡില്‍ തന്നെ മുപ്പത് കോടി പിന്നിട്ടതോടെ ആയിരം കോടി പിന്നിട്ടിരിക്കുകയാണ് മലയാളം സിനിമ.
2024 അതുകൊണ്ട് ബോക്സോഫീസ് കളക്ഷന്റെ കാര്യത്തില്‍ മലയാളം സിനിമയ്ക്ക് വളരെയധികം പ്രത്യേകതകള്‍ ഉള്ളതാക്കി മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ആഗോള തലത്തില്‍ 500 കോടിയെന്ന മാജിക്കല്‍ നമ്പര്‍ കടന്നിരുന്നു മോളിവുഡ്. 2018, കണ്ണൂര്‍ സ്ക്വാഡ്, ആര്‍ഡിഎക്സ്, നേര്, രോമാഞ്ചം എന്നീ വമ്പന്‍ ഹിറ്റുകളായിരുന്നു ഇതിന് സഹായിച്ചത്.
2024ല്‍ ഇതുവരെ ഇന്ത്യയിലെ മൊത്തം ഗ്രോസ് കളക്ഷന്റെ 20 ശതമാനമാണ് സമ്മാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഡസ്ട്രിയായ ബോളിവുഡിന് ഇത് ആകെ 38 ശതമാനം മാത്രമാണ്. ടോപ് ടെന്‍ ചിത്രങ്ങളില്‍ അഞ്ചെണ്ണം മലയാളത്തില്‍ നിന്നാണ്. മഞ്ഞുമ്മല്‍ ബോയ്സ്, ആടുജീവിതം, ആവേശം, പ്രേമലു, ഭ്രമയുഗം എന്നിവയാണ് ആ ചിത്രങ്ങള്‍.
ഇന്ത്യയില്‍ നിന്ന് മാത്രമുള്ള കളക്ഷന്‍ 500 കോടി പിന്നിട്ടിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്സ് ഇതില്‍ കളക്ട് ചെയ്തത് 141.99 കോടിയാണ്. ആടുജീവിതം 85.08 കോടി, ആവേശം 84.73 കോടി, പ്രേമലു 75.64 കോടി, ഭ്രമയുഗം 27.03 കോടി എന്നിങ്ങനെയാണ് കണക്കുകള്‍. 2023ല്‍ ബോളിവുഡിന് രണ്ട് ആയിരം കോടി ഗ്രോസറുകള്‍ ലഭിച്ചിരുന്നു.
അതുപോലെ 500 കോടി ഗ്രോസര്‍ ചിത്രങ്ങളുമുണ്ടായിരുന്നു. ഷാരൂഖ് ഖാന്റെ തിരിച്ചുവരവായിരുന്നു പ്രധാന കാരണം. ഈ വര്‍ഷം ഇതുവരെ വലിയ വിജയങ്ങളൊന്നും ബോളിവുഡിനില്ല. ഹൃതിക് റോഷന്റെ ഫൈറ്റര്‍ 358.89 കോടി ആഗോള തലത്തില്‍ നേടി. എന്നാല്‍ ചിത്രത്തിന് വന്‍ ബജറ്റുണ്ട്. ശെയ്ത്താന് 213.64 കോടി, ക്രൂ 151.35 കോടി, തേരി ബാത്തോം ഏസാ ഉല്‍ജാ ജിയോ 146.26 കോടി, ആര്‍ട്ടിക്കിള്‍ 370 105.15 കോടി എന്നിങ്ങനെയാണ് ഈ വര്‍ഷം 100 കോടി നേടിയ ചിത്രങ്ങളുടെ കളക്ഷന്‍.
തെലുങ്ക് സിനിമയില്‍ ഹനുമാന്, ടില്ലു സ്ക്വയര്‍ എന്നിങ്ങനെയാണ് രണ്ട് വമ്പന്‍ ഹിറ്റുകള്‍. മഹേഷ് ബാബുവിന്റെ ഗുണ്ടൂര്‍ കാരം, നാഗാര്‍ജുനയുടെ നാ സാമി രംഗ, രവി തേജയുടെ ഈഗിള്‍, വെങ്കടേഷിന്റെ സൈന്ധവ്, വിജയ് ദേവരകൊണ്ടയുടെ ദ ഫാമിലി സ്റ്റാര്‍ എന്നിവയെല്ലാം പരാജയപ്പെട്ടു.
തമിഴ് സിനിമയാണ് ഏറ്റവും അവസ്ഥയില്‍ ഉള്ളത്. ക്യാപ്റ്റന്‍ മില്ലര്‍ മാത്രമാണ് ഈ വര്‍ഷം 100 കോടി നേടിയത്. ഈ വര്‍ഷത്തെ വമ്പന്‍ ഹിറ്റായി അരണ്‍മനൈ 4 മാറിയിട്ടുണ്ട്. അയാലനാണ് ഇതിന് പുറമേ പ്രേക്ഷകരെ കുറച്ചെങ്കിലും തിയേറ്ററില്‍ എത്തിച്ചത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications