മോളിവുഡിന്റെ കളി തെന്നിന്ത്യ കാണാൻ പോവുന്നതേ ഉള്ളൂ; നാല് മാസം കൊണ്ട് 670 കോടി, ഇനി വരാനുള്ളത്?
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരന്തരം വിമർശനങ്ങൾ നേരിട്ട് കൊണ്ടിരുന്ന സിനിമ ഇൻഡസ്ട്രികളിൽ ഒന്നായിരുന്നു മോളിവുഡ്. അതിന് കൃത്യമായ കാരണവും ഉണ്ടായിരുന്നു താനും. അതിൽ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നായിരുന്നു തിയേറ്ററുകളിൽ എത്തുന്ന ചിത്രങ്ങളിൽ ഭൂരിഭാഗവും ദയനീയമായി പരാജയപ്പെടുന്ന പ്രവണത. എന്തിനേറെ പറയുന്നു കഴിഞ്ഞ വർഷം വരെ ഏതാണ്ട് 200ലധികം സിനിമകൾ റിലീസ് ചെയ്‌തപ്പോൾ ഹിറ്റ് ആയവ എന്ന് പറയാൻ കഴിയുന്നത് പത്തോളം ചിത്രങ്ങൾ മാത്രമായിരുന്നു.
എന്നാൽ മുള്ളിട്ട വഴിയിലൂടെയുള്ള മലയാള സിനിമയുടെ നടത്തം അവസാനിപ്പിച്ച കാലഘട്ടമായിരുന്നു ഈ വർഷം. എന്തെന്നാൽ ആരും പ്രതീക്ഷിക്കാത്ത ഉയരത്തിലേക്ക് മലയാള സിനിമയുടെ വാണിജ്യ താൽപര്യങ്ങൾ കുത്തനെ ഉയരുന്നതിനാണ് നാട് സാക്ഷ്യം വഹിച്ചത്. കാന്താരയിലൂടെ കന്നഡ സിനിമ സഞ്ചരിച്ച അതേ പാതയിലൂടെ നടന്നാണ് മലയാളവും ഇന്ന് നേട്ടമുണ്ടാക്കുന്നത്.

ഇന്നിപ്പോൾ നാലാം മാസം പകുതി പിന്നിടുമ്പോഴേക്ക് താരതമ്യേന ഒരു ചെറിയ ഇൻഡസ്ട്രിയായ (കണ്ടന്റ് അല്ല ബജറ്റ്) മലയാളത്തിന്റെ ഇതുവരെയുള്ള കളക്ഷൻ 670 കോടിയോളം വരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ കാലയളവിൽ മറ്റൊരു സിനിമാ ഇൻഡസ്ട്രിക്കും അവകാശപ്പെടാനില്ലാത്ത അഭൂതപൂർവമായ നേട്ടമാണ് മലയാളം സ്വന്തമാക്കിയത്.
അതിൽ തന്നെ ഇൻഡസ്ട്രി ഹിറ്റുകളും ഓൾടൈം ബ്ലോക്ക് ബസ്‌റ്ററുകളും ഒക്കെ പിറന്നുവീണു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഒരു സിനിമയിലൂടെ ഇട്ട കളക്ഷൻ ഒരു മാസം പോലും ആയുസില്ലാതെ തകർന്നു വീഴുന്നതിനും ഇൻഡസ്ട്രി സാക്ഷ്യം വഹിച്ചു. സൂപ്പർതാര ചിത്രങ്ങൾ മാത്രമല്ല, ചെറിയ താരങ്ങളുടെ സിനിമകളാണ് ഇത്തരം കളക്ഷൻ റെക്കോർഡുകളിൽ മുൻപന്തിയിൽ നിൽക്കുന്നത് എന്ന കാര്യവും പ്രത്യേകത ഉള്ളതാണ്.
ഈ വർഷം ആദ്യം ഇറങ്ങിയ പ്രേമലു, മഞ്ഞുമ്മൽ ബോയ്‌സ്, ഭ്രമയുഗം എന്നിവ കട്ടയ്ക്ക് നിന്നപ്പോൾ പിന്നാലെ എത്തിയ ആടുജീവിതം ഗോഡ് ലെവൽ ഹൈപ്പോടെ വന്നിട്ടും കാണികളെ നിരാശരാക്കിയില്ല എന്നതാണ് പ്രത്യേകത. ഇതിൽ മഞ്ഞുമ്മൽ ബോയ്‌സ് കളക്ഷനിൽ സർവകാല റെക്കോർഡിട്ടു. തമിഴിലും സിനിമ കത്തിപടർന്നു എന്നതും ഓർക്കണം.
മഞ്ഞുമ്മൽ ബോയ്‌സ്- 234.55 കോടി, ആടുജീവിതം- 142.65 കോടി, പ്രേമലു - 131.3 കോടി, ഭ്രമയുഗം - 85 കോടി, എബ്രഹാം ഓസ്‌ലർ - 40.7 കോടി, അന്വേഷിപ്പിൻ കണ്ടെത്തും എന്നിങ്ങനെയായിരുന്നു ആദ്യ ഘട്ടത്തിൽ മലയാള സിനിമ നേടിയ കളക്ഷനുകൾ. ഇതിൽ മഞ്ഞുമ്മൽ മലയാളത്തിൽ നിന്നുള്ള ഏറ്റവും പണംവാരിയ പടമായി മാറി.
എന്നാൽ ഇതിന് പിന്നാലെ എത്തിയ വിഷു റിലീസുകളും മികച്ചു നിന്നതോടെ മലയാളത്തിന്റെ രാശി തെളിഞ്ഞു. ഫഹദ് നായകനായി എത്തിയ ആവേശം, വിനീത് ശ്രീനിവാസൻ ഒരുക്കിയ വർഷങ്ങൾക്ക് ശേഷം എന്നീ ചിത്രങ്ങളാണ് നിലവിൽ ബോക്‌സ് ഓഫീസിൽ നല്ല പ്രകടനം കാഴ്‌ച വയ്ക്കുന്നത്. ഒപ്പം ആടുജീവിതം നിറഞ്ഞ സദസുകളിൽ ഇപ്പോഴും പ്രദർശിപ്പിക്കുന്നുണ്ട്.
നിലവിൽ ഫഹദ് ഫാസിൽ ചിത്രം ആവേശം 50 കോടി കടന്നിട്ടുണ്ട്. കൂടാതെ വർഷങ്ങൾക്ക് ശേഷവും ഈ നേട്ടം കൈവരിച്ചു. തമിഴ് സിനിമകൾ വേണ്ടത്ര വിജയമാവാതെ പോയതും വമ്പൻ റിലീസുകൾ ഇല്ലാത്തതുമാണ് വീണ്ടും മലയാളത്തിന് തുണയാവുന്നത്. ഈ പോക്ക് പോവുകയാണെങ്കിൽ ഈ വർഷത്തിന്റെ ആദ്യ പകുതി തന്നെ 1000 കോടി എന്ന സ്വപ്‌ന നേട്ടം മോളിവുഡിന് സ്വന്തമാവും എന്നുറപ്പാണ്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications