Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രേമലുവില്‍ പ്രതിഫലം 30 ലക്ഷം, വിജയ് ചിത്രത്തിന് മമിതയ്ക്ക് റെക്കോര്‍ഡ് പ്രതിഫലം; വാങ്ങുന്നത് ഇത്ര

കൊച്ചി: മലയാളത്തില്‍ താരമൂല്യമുള്ള നടിമാര്‍ ഒരുപാടുണ്ട്. എന്നാല്‍ ഒറ്റ ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ താരമായ നടിയാണ് മമിത ബൈജു. പ്രേമലു എന്ന ചിത്രത്തിലൂടെയായിരുന്നു മമിതയുടെ ആ നേട്ടം. മലയാളത്തില്‍ ഒരു സാധാരണ ചിത്രമായിട്ടാണ് പ്രേമലു റിലീസ് ചെയ്തത്. എന്നാല്‍ വമ്പന്‍ കളക്ഷനാണ് പിന്നീട് ചിത്രം നേടിയത്.

മാസങ്ങള്‍ പിന്നിട്ടിട്ടും ചിത്രത്തിന്റെ കളക്ഷന്‍ കുറഞ്ഞിരുന്നില്ല. ആന്ധ്രപ്രദേശിലും തെലങ്കാനയിലും തമിഴ്‌നാട്ടിലും ചിത്രം വലിയ ഹിറ്റായി മാറി. 135 കോടിയില്‍ അധികമാണ് പ്രേമലു കളക്ഷനായി നേടിയത്. 9 കോടി ബജറ്റിലാണ് ചിത്രമൊരുക്കിയത്. അതേസമയം ഈ ഒരൊറ്റ ചിത്രത്തിലൂടെ താരമായി മാറിയത് മമിത ബൈജുവാണ്.

mamitha-baiju-remuneration-for-vijay-movie

മമിതയ്ക്ക് മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും ഒരുപാട് ആരാധകരെയാണ് പ്രേമലുവിന് ശേഷം ലഭിച്ചത്. തെലുങ്കിലും തമിഴിലും നടിയെ തേടി വലിയ ചിത്രങ്ങള്‍ എത്തിയിരുന്നു. ഏറ്റവുമൊടുവില്‍ ഇളയദളപതിയുടെ അവസാന ചിത്രത്തിലും മമിതയ്ക്ക് നിര്‍ണായക വേഷമാണ് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പൂജയിലും മമിത പങ്കെടുത്തിരുന്നു. വിജയിക്കൊപ്പമുള്ള മമിതയുടെ ചിത്രങ്ങളും വൈറലായിരുന്നു. മമിതയുടെ തമിഴിലെ ആദ്യത്തെ സൂപ്പര്‍ താര ചിത്രമാണ്. നേരത്തെ സൂര്യക്കൊപ്പം ചിത്രമുണ്ടായിരുന്നെങ്കിലും അത് ഉപേക്ഷിച്ചിരുന്നു. വിജയ് ചിത്രത്തില്‍ അഭിനയിക്കുന്നതിനായി മമിത പ്രതിഫലം ഇരട്ടിയാക്കി ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്.

ദളപതി 69 എന്നാണ് വിജയിയുടെ അവസാന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പ്രേമലുവിനായി മുപ്പത് ലക്ഷം രൂപയായിരുന്നു മമിത പ്രതിഫലമായി വാങ്ങിയിരുന്നു. ഈ ചിത്രത്തിന് മുമ്പുള്ളവയിലെല്ലാം മമിതയ്ക്ക് വളരെ ചെറിയ പ്രതിഫലം മാത്രമായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ പ്രേമലു മമിതയുടെ താരമൂല്യം കുത്തനെ വര്‍ധിപ്പിക്കുകയായിരുന്നു.

പാന്‍ ഇന്ത്യന്‍ താരമായി മമിത മാറിയതോടെ പ്രതിഫലവും നടി ഉയര്‍ത്തിയിരുന്നു. 50 ലക്ഷമായിരുന്നു മമിത പ്രേമലുവിന് ശേഷം പ്രതിഫലമായി വാങ്ങിയത്. എന്നാല്‍ വിജയിയുടെ അവസാന ചിത്രം വന്‍ ബജറ്റിലാണ് ഒരുങ്ങുന്നത്. അതുകൊണ്ട് മമിത പ്രതിഫലം വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. ഇപ്പോള്‍ വാങ്ങുന്നതിന്റെ ഇരട്ടിയോളം ഉയര്‍ത്തിയെന്ന് ഫിലിമിബീറ്റ് തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിജയ് ചിത്രത്തിനായി മമിത ഒരു കോടി രൂപയാണ് പ്രതിഫലമായി വാങ്ങുന്നത്. വളരെ വേഗത്തിലാണ് മമിത ഒരു കോടി പ്രതിഫലം വാങ്ങുന്നവരുടെ ക്ലബില്‍ ഇടംപിടിച്ചിരിക്കുന്നത്. ബാലകൃഷ്ണയുടെ മെഗാ ഹിറ്റായ ഭഗവന്ത് കേസരിയുടെ റീമേക്കാണ് ചിത്രമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ശ്രീലീല തെലുങ്കില്‍ ചെയ്ത വേഷമാണ് മമിത തമിഴില്‍ ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അത് ചലഞ്ചിംഗായ റോളാണ്. ഒരുപാട് ഫൈറ്റ് സീനുകളും, ഡാന്‍സ് സ്റ്റെപ്പുകളുമെല്ലാം ചിത്രത്തില്‍ മമിതയ്ക്കുണ്ടാവും.

ശ്രീലീല നേരത്തെ ഈ വേഷത്തില്‍ തിളങ്ങിയിരുന്നു. നടിയുടെ ഫൈറ്റ് സീനുകള്‍ അടക്കം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ നൃത്തരംഗങ്ങളും വൈറലായിരുന്നു. എന്നാല്‍ റീമേക്കല്ല മറിച്ച് പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായിരിക്കും വിജയിയുടെ അവസാന ചിത്രമെന്നും അഭ്യൂഹങ്ങളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+