വാലിബനെ വീഴ്ത്തി ഓസ്ലര്, മമ്മൂട്ടി ജനുവരിയിലെ താരം; വിജയിച്ചത് ഈ ചിത്രങ്ങള്‍
ബോക്സോഫീസില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും മോഹന്‍ലാലിനെതിരെ ആധിപത്യം പുലര്‍ത്തി മമ്മൂട്ടി. ജനുവരിയില്‍ മലയാള സിനിമയ്ക്ക് കാര്യമായ നേട്ടങ്ങളില്ലെങ്കില്‍ മമ്മൂട്ടി-ജയറാം കോമ്പോയിലെത്തിയ ഓസ്ലര് വമ്പന്‍ ഹിറ്റാവുകയും ചെയ്തു. ജയറാമിന്റെ തിരിച്ചുവരവായിട്ടാണ് ചിത്രത്തെ വിശേഷിപ്പിക്കപ്പെട്ടത്.
എന്നാല്‍ ചിത്രത്തില്‍ അരമണിക്കൂറോളം നീണ്ട അതിഥി വേഷത്തില്‍ മമ്മൂട്ടി പ്രകടനത്തിലൂടെ നായകതുല്യമായോ അതിന് മുകളിലേക്കോ വളരുകയായിരുന്നു. ഓസ്ലറിന്റെ വിജയത്തില്‍ ഏറ്റവും നിര്‍ണായകമായതും മമ്മൂട്ടിയുടെ പ്രകടനമായിരുന്നു. എന്നാല്‍ ഏറെ പ്രതീക്ഷകളുമായി എത്തിയ മലൈക്കോട്ടൈ വാലിബന് ബോക്സോഫീസില്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാനായിട്ടില്ല.

തുടക്കത്തിലെ നെഗറ്റീവ് റിവ്യൂകളും പ്രതികരണങ്ങളുമാണ് ചിത്രത്തിന് തിരിച്ചടിയായത്. പിന്നീട് നല്ല പ്രതികരണം കിട്ടി തുടങ്ങിയെങ്കിലും തിയേറ്ററിലേക്ക് ആളൊഴുകി തുടങ്ങിയില്ല. അതേസമയം രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ജനുവരിയില്‍ വിജയിച്ചത്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലും അത്ര നല്ല നേട്ടമല്ല കേരള ബോക്സോഫീസിന് സംഭവിക്കുന്നത്. ഈ വര്‍ഷം ജനുവരി ഹൈപ്പുള്ള ചിത്രങ്ങളുടെ കൂട്ടത്തിലായിരുന്നു എബ്രഹാം ഓസ്ലര്.
വേള്‍ഡ് വൈഡ് ചിത്രം ഇതിനോടകം 40 കോടിയോളമാണ് കളക്ട് ചെയ്തത്. ജനുവരിയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എബ്രഹാം ഓസ്ലറാണെന്ന് ഐഎംഡിബി റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ നിന്ന് 22.20 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ഓവര്‍സീസില്‍ നിന്നായി 15.5 കോടിയും ചിത്രം നേടി. ചിത്രം സൂപ്പര്‍ഹിറ്റാണ്. ആദ്യ ദിനം മൂന്ന് കോടി പത്ത്ലക്ഷമാണ് ചിത്രം കളക്ട് ചെയ്തത്.
ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹൈപ്പോടെ ഇറങ്ങിയ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്. മോഹന്‍ലാലിന്റെ ആധിപത്യം ഈ വര്‍ഷം കാണുമെന്ന് ട്രേഡ് അനലിസ്റ്റുകള്‍ അടക്കം പ്രവചിച്ചിരുന്നു. എന്നാല്‍ നെഗറ്റീവ് റിവ്യൂകളും പ്രേക്ഷകരില്‍ നിന്നുള്ള മോശം അഭിപ്രായം ചിത്രത്തെ തളര്‍ത്തുകയായിരുന്നു. ആദ്യ ദിനം 5.85 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. എന്നാല്‍ ചിത്രത്തിന് അധികം മുന്നോട്ട് പോകാനായിട്ടില്ല.
ഇതുവരെ കേരളത്തില്‍ നിന്ന് 12.65 കോടിയാണ് കളക്ട് ചെയ്തിരിക്കുന്നത്. ഓവര്‍സീസില്‍ നിന്ന് 11.70 കോടിയും ചിത്രം നേടി. മൊത്തം 26.60 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. എന്നാല്‍ 65 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ഓള് ടൈം ഡിസാസ്റ്ററെന്നാണ് ഐഎംഡിബി വാലിബന് നല്യിയിരിക്കുന്ന ടാഗ്.
മലയാളത്തില്‍ നിന്ന് മറ്റ് ചിത്രങ്ങളൊന്നും വിജയം നേടിയിട്ടില്ല. തമിഴില്‍ നിന്ന് കേരള ബോക്സോഫീസില്‍ ജനുവരിയില്‍ വിജയം നേടിയ ചിത്രം ഇറങ്ങിയത്. ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലറാണ് ആ ചിത്രം. 1.75 കോടിയാണ് കേരളത്തിലെ വിതരാണവകാശം ഫോര്‍ച്യൂണ്‍ സിനിമാസ് സ്വന്തമാക്കിയത്. 5.04 കോടിയാണ് ഇതുവരെ ചിത്രം കളക്ട് ചെയ്തത്.
ശിവ കാര്‍ത്തികേയന്റെ അയലാന് അടക്കം ഡിസാസ്റ്ററായി. മലയാള ചിത്രങ്ങളില്‍ മൂന്നാം സ്ഥാനത്ത് ആട്ടമാണ്. തെലുങ്കില്‍ ഹനുമാനും, തമിഴില്‍ അയലാനുമാണ് ജനുവരി മാസം വിജയം നേടിയ ചിത്രങ്ങള്‍. അതേസമയം ഫെബ്രുവരിയില്‍ ഭ്രമയുഗം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്സ്, അന്വേഷിപ്പിന്‍ കണ്ടെത്തും പോലുള്ള ഹൈപ്പേറിയ ചിത്രങ്ങളും റിലീസാവാനുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications