Get Updates
Get notified of breaking news, exclusive insights, and must-see stories!

'അന്ന് മമ്മൂട്ടി സെറ്റിൽ വന്ന് ഞങ്ങളുടെ കുറേ ഡയലോഗുകൾ വെട്ടിക്കുറച്ചു, ദുൽഖറിന്റെ മെസേജ് കണ്ടപ്പോൾ..'; മുകേഷ്

മലയാള സിനിമയിലെ കഴിവുറ്റ അഭിനേതാക്കളിൽ ഒരാളാണ് മുകേഷ്. നാടക പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് വന്നത് കൊണ്ട് തന്നെ സിനിമയിൽ പെട്ടെന്ന് തന്നെ ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മോഹൻലാൽ, മമ്മൂട്ടി എന്നീ സൂപ്പർതാരങ്ങൾക്ക് പോലുമില്ലാത്ത ഒരു റെക്കോർഡും മുകേഷിന് സ്വന്തമാണ്. ഏറ്റവും കൂടുതൽ തിയേറ്ററിൽ ഓടിയ ചിത്രത്തിലെ നായകനാണ് മുകേഷ്, ചിത്രം ഗോഡ്‌ഫാദർ.

എന്നാൽ ഇത്തരം അഭിനയ ജീവിതത്തിലെ നേട്ടങ്ങൾ മാറ്റി നിർത്തിയാൽ ഒരുപാട് വിവാദങ്ങളിലും മുകേഷ് ചെന്നുപെട്ടിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം എംഎൽഎ സ്ഥാനത്ത് ഒരുപാട് ആരോപണങ്ങൾക്ക് അദ്ദേഹം പാത്രമായിരുന്നു. കൂടാതെ പീഡന പരാതിയും മുകേഷിനെതിരെ വന്നു. നിലവിൽ നിയമസഭംഗമായി അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.

mukeshmammootty

ഇപ്പോഴിതാ സിനിമയിലെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് മുകേഷ്. അഭിനയ ജീവിതത്തിലെ നിർണായക സംഭവങ്ങളെ കുറിച്ച് സംസാരിച്ച മുകേഷ് സിബിഐ സീരിസിലെ രണ്ടാമത്തെ ചിത്രത്തിൽ മമ്മൂട്ടിയോടുത്തുള്ള ഒരു അനുഭവവും പങ്കുവച്ചിരുന്നു. കൂടാതെ ദുൽഖർ സൽമാന് ഒപ്പം പ്രധാന വേഷത്തിൽ എത്തിയ ജോമോന്റെ സുവിശേഷങ്ങളെ കുറിച്ചും മുകേഷ് സംസാരിച്ചു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുകേഷിന്റെ വാക്കുകൾ

എന്റേത് ഒരു രാഷ്ട്രീയ കുടുംബം തന്നെയായിരുന്നു. പെട്ടെന്ന് പൊട്ടിമുളച്ച് വന്നതല്ല. എന്റെ അച്ഛൻ ഒരു നടനായിരുന്നു, അമ്മയും നാടക നടി ആയിരുന്നു. അതിനോടൊപ്പം തന്നെ അച്ഛൻ പഞ്ചായത്ത് പ്രസിഡന്റായും സേവനം അനുഷ്‌ഠിച്ചിരുന്നു. കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ നേതാവായിരുന്നു. അങ്ങനെ എംഎൽഎ ആവണമെന്നോ സജീവ രാഷ്ട്രീയത്തിൽ നിൽക്കണമെന്നോ ഒന്നും ആഗ്രഹിച്ചു വന്നൊരാൾ അല്ല ഞാനൊരിക്കലും.

സിനിമ അല്ലാതെ വേറൊന്നും ചിന്തിക്കാൻ പറ്റില്ല. ബലൂൺ സംഭവിച്ചിട്ടില്ലായിരുന്നെങ്കിൽ എന്താവും എന്നറിയില്ല. എല്ലാത്തിന്റെയും അവസാനം സിനിമയാണ്. ഹീറോ ആവണമെന്നൊന്നും ഇല്ല. ചെറിയ റോൾ ആയാലും. ആദ്യത്തെ സിനിമയിൽ ഞാൻ ഹീറോ ആയിരുന്നു. ഞാൻ പഠിക്കുന്ന സമയത്താണ് സിനിമയിലേക്ക് അവസരം വന്നത്. ബലൂൺ എന്നായിരുന്നു സിനിമയുടെ പേര്. പോസ്‌റ്റർ വരെ അടിച്ചിരുന്നു. പിന്നെയാണ് എന്നെ നായകനാക്കി എടുത്തത്.

ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയുമായി ബന്ധപ്പെട്ട് നല്ലൊരു അനുഭവമുണ്ടായിരുന്നു. ഈ അടുത്ത സമയത്ത് ഞാൻ അതിന്റെ കന്നഡ ഡബ്ബിംഗ് വേർഷൻ കാണുകയുണ്ടായി. ആരോ ഒരു സീൻ അയച്ചു തന്നതാണ്. ദുൽഖറും ഞാനും ഒക്കെയുള്ള സീനാണ്. ഞങ്ങൾ ഇങ്ങനെ കന്നഡ അടിച്ചുവിടുകയാണ്. ഞാനത് ദുൽഖറിന് അയച്ചുകൊടുത്തു.

പുള്ളി അത് കാണില്ലെന്നാണ് കരുതിയത്. ഒരു രണ്ട് മിനിറ്റിനകം മെസേജ് വന്നു. മുകേഷ് അങ്കിൾ വണ്ടർഫുൾ ഡേയ്‌സ്, താങ്ക് യു വെരി മച്ച്. എന്നായിരുന്നു അത്. എനിക്ക് വളരെയധികം സന്തോഷമായി. അവരൊക്കെ വളരെയധികം എൻജോയ് ചെയ്‌ത സിനിമയാണ് അതെന്നാണ് അർത്ഥം. ദുൽഖറിന്റെ ഏജിലുള്ള ആരും ഞാനും സത്യൻ അന്തിക്കാടും ഇന്നസെന്റും ഒക്കെ ഇരുന്ന് തമാശ പറയുന്നിടത്ത് വന്നിരിക്കുകയായിരുന്നു.

രണ്ട് ദിവസം കഴിഞ്ഞപ്പോൾ മമ്മൂക്ക വിളിച്ചു. എനിക്ക് ഭയങ്കര സന്തോഷമുള്ള ഒരു കാര്യം പറയാനാണ് വിളിച്ചത്. നിങ്ങളുടെ ആ ഗ്രൂപ്പിൽ ദുൽഖർ വന്നിരിക്കാറുണ്ടല്ലേ. അവൻ അതിലൊക്കെ പെടുന്നതിൽ ഭയങ്കര സന്തോഷം. ഞാൻ എന്റെ മക്കളോടും അവരുടെ പ്രായം ഉള്ളവരോടും ഒക്കെ പറയുന്ന കാര്യമാണത്. സീനിയേഴ്‌സ് പറയുന്ന അനുഭവങ്ങൾ ഒക്കെ കേട്ടാണ് ഞങ്ങൾ വളർന്നത്.

മുൻപ് സിബിഐ സീരിസിലെ രണ്ടാമത്തെ സിനിമയാണ് എന്ന് തോനുന്നു. ഞാനും ജഗതി ചേട്ടനും അതിലുണ്ട്, ചാക്കോയും വിക്രമുമായി. ഞങ്ങൾ നേരത്തെ വന്ന് ഡയലോഗ് ഉണ്ടെന്ന് കണ്ടാൽ കൈകൊട്ടി കളിയൊക്കെ നടത്തും. മമ്മൂക്ക ലേറ്റ് ആയാണ് വരുന്നത്. വന്നപാടെ അതെടുത്ത് നോക്കി ഞങ്ങളുടെ ഡയലോഗ് ഒക്കെ വെട്ടികുറയ്ക്കും, പിന്നെ ഞങ്ങൾ സങ്കടത്തോടെയാവും കൈകൊട്ടി കളിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+