ഭ്രമയുഗത്തിലെ രാക്ഷസ നടനം, സൂര്യക്ക് മുന്നിലെത്തി മമ്മൂട്ടി, മോഹന്‍ലാല്‍ പിന്നോട്ട്
കൊച്ചി: മലയാള സിനിമ ഏറ്റവും നല്ല കാലത്തിലൂടെയാണ് കടന്നുപോകുന്നത്. മൂന്ന് ചിതങ്ങള്‍ ഇപ്പോള്‍ ഗൂഗിളില്‍ അടക്കം ട്രെന്‍ഡിംഗ് ആവുന്നുണ്ട്. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങള്‍ ബ്ലോക്ബസ്റ്ററായി കഴിഞ്ഞു. തമിഴ്‌നാട്ടില്‍ ആദ്യമായി പത്ത് കോടി പിന്നിടുന്ന ചിത്രമെന്ന നേട്ടവും മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തമാക്കി.
അതേസമയം സോഷ്യല്‍ മീഡിയയില്‍ അടക്കം ഫെബ്രുവരി മാസത്തില്‍ ട്രെന്‍ഡിംഗാവുകയും, വാര്‍ത്തകളില്‍ ഇടം നിറഞ്ഞ് നില്‍ക്കുകയും ചെയ്ത നിരവധി പേരുണ്ട്. ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ഫെബ്രുവരി മാസം ട്രെന്‍ഡിംഗായി നിറഞ്ഞുനിന്ന താരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. ഇതില്‍ മലയാളത്തില്‍ നിന്ന് രണ്ടുപേരാണ് നേട്ടമുണ്ടാക്കിയത്.

മലയാളത്തില്‍ നിന്ന് ഏറ്റവും മുന്നിലുള്ളത് മമ്മൂട്ടിയാണ്. സമീപകാലത്ത് സിനിമകളുടെ തിരഞ്ഞെടുപ്പില്‍ അടക്കം അത്ഭുതകരമായ പരീക്ഷണങ്ങള്‍ നടത്തുകയും, അത് വിജയിപ്പിക്കുകയും ചെയ്യുന്നതിലൂടെ മമ്മൂട്ടി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. ജനുവരി മാസത്തില്‍ എബ്രഹാം ഓസ്ലറിലെ അതിഥി വേഷത്തിലൂടെ സിനിമയുടെ മൊത്തം ക്രഡിറ്റും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.
എന്നാല്‍ ഫെബ്രുവരിയില്‍ അതിലും വലിയ സര്‍പ്രൈസായിരുന്നു മമ്മൂട്ടി കാത്തുവെച്ചത്. ഭ്രമയുഗമെന്ന ചിത്രത്തിലെ കൊടുമണ്‍ പോറ്റിയെന്ന ക്രൂര വില്ലനായി അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചു. ചിത്രം 50 കോടി ക്ലബില്‍ കയറുകയും ചെയ്തു. ഇതാണ് ഗൂഗിള്‍ സെര്‍ച്ചിന്‍ ട്രെന്‍ഡിംഗായി നില്‍ക്കാന്‍ മമ്മൂട്ടിയെ സഹായിച്ചത്.
ബോക്‌സോഫീസ് സൗത്ത് ഇന്ത്യയാണ് ഈ പട്ടിക പുറത്തുവിട്ടത്. മമ്മൂട്ടി ഈ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. സൂര്യയുടെയും ചിരഞ്ജീവിയുടെയും മോഹന്‍ലാലിന്റെയും മുന്നിലാണ് താരം. രണ്ട് സ്ഥാനങ്ങളാണ് മമ്മൂട്ടി പട്ടികയില്‍ മെച്ചപ്പെടുത്തിയത്. അതേസമയം മോഹന്‍ലാല്‍ പത്താം സ്ഥാനത്താണ്. മലൈക്കോട്ടെ വാലിബന്‍ മാത്രമായിരുന്നു മോഹന്‍ലാലിന്റെ റിലീസ്.
എന്നാല്‍ ചിത്രം വിജയമായില്ല. പക്ഷേ ചിത്രത്തെ കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ ആദ്യ പത്തില്‍ നിറഞ്ഞുനില്‍ക്കാന്‍ മോഹന്‍ലാലിനെ സഹായിക്കുകയായിരുന്നു. ഒടിടി റിലീസ് അടക്കം ഫെബ്രുവരിയില്‍ ഉണ്ടായതും അദ്ദേഹത്തിന് നേട്ടമായിട്ടുണ്ട്. എമ്പുരാനാണ് വരാനിരിക്കുന്ന മോഹന്‍ലാലിന്റെ അടുത്ത ചിത്രം. അതിന് മുമ്പ് ബറോസ് റിലീസാവാനും സാധ്യതയുണ്ട്.
അതേസമയം ചിരഞ്ജീവിക്ക് പത്മഭൂഷണ്‍ അടക്കം ലഭിച്ചതും അദ്ദേഹം ട്രെന്‍ഡിംഗായി നിലനില്‍ത്തി. ധനുഷാണ് ആറാം സ്ഥാനത്ത്. ക്യാപ്റ്റന്‍ മില്ലര്‍ ഒടിടിയിലെത്തിയതും, രായന്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും ധനുഷിന് നേട്ടമാവുകയായിരുന്നു. അഞ്ചാം സ്ഥാനത്ത് അല്ലു അര്‍ജുനാണ്. പുഷ്പ രണ്ടിനെ കുറിച്ചാണ് വാര്‍ത്തകളാണ് താരത്തിന് നേട്ടമായത്.
നാലാം സ്ഥാനത്ത് പ്രഭാസും, മൂന്നാം സ്ഥാനത്ത് രജനീകാനുമാണ്. രണ്ടാം സ്ഥാനത്ത് മഹേഷ് ബാബുവാണ്. രാജമൗലി ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളും, ഗുണ്ടൂര്‍ കാരത്തിന്റെ ഒടിടി റിലീസുമെല്ലാം താരത്തിന് നേട്ടമായി. പക്ഷേ ഒന്നാം സ്ഥാനത്ത് വിജയ് തന്നെയാണ്. പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമെല്ലാം വിജയിക്ക് വലിയ നേട്ടമായി മാറുകയായിരുന്നു.












Click it and Unblock the Notifications