Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലും ദിലീപുമല്ല, 100 കോടിയുടെ കാറുകള്‍ മമ്മൂട്ടിക്ക് സ്വന്തം; പ്രതിഫലമായി വാങ്ങുന്നത് ഇത്ര

കൊച്ചി: ഒരു വര്‍ഷം അഭിനേതാക്കള്‍ പരമാവധി എത്ര സിനിമകള്‍ ചെയ്യും. ബോളിവുഡിലാണെങ്കില്‍ ഇന്ന് സൂപ്പര്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമാണ് ചെയ്യുക. അക്ഷയ് കുമാര്‍ ഒരു വര്‍ഷം 7 ചിത്രങ്ങള്‍ വരെ ചെയ്യാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ ഇത് 4 ചിത്രങ്ങളായി മാറാറുമുണ്ട്. എന്നാല്‍ ഒരു വര്‍ഷം 35 ചിത്രങ്ങള്‍ ചെയ്യാന്‍ സാധിക്കുമോ?

മലയാള സിനിമയില്‍ ആണെങ്കില്‍ നടക്കും. ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ സിനിമകള്‍ റിലീസ് ചെയ്തതിന്റെ റെക്കോര്‍ഡ് ഒരു മലയാളം സൂപ്പര്‍താരത്തിന്റെ പേരിലാണ്. മമ്മൂട്ടിയാണ് ആ സൂപ്പര്‍ താരം. 1986ലാണ് മമ്മൂട്ടി ആ നേട്ടം കൈവരിച്ചത്. 35 ചിത്രങ്ങളാണ് ആ വര്‍ഷം മമ്മൂട്ടിയുടേതായി റിലീസ് ചെയ്തത്. ഒരാള്‍ക്കും ഇന്ന് തകര്‍ക്കാന്‍ പറ്റാത്ത റെക്കോര്‍ഡാണിത്.

mammootty-car-collection

മലയാളത്തില്‍ മമ്മൂട്ടിയുടേതായി ഒരു സിനിമയും ഇതുവരെ നൂറ് കോടി ക്ലബിലെത്തിയിട്ടില്ല. പക്ഷേ നിരന്തരം ഹിറ്റുകള്‍ ഉണ്ടാക്കാന്‍ മമ്മൂട്ടിക്ക് സാധിക്കുന്നുണ്ട്. അവസാനം ഇറങ്ങിയ ടര്‍ബോ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. അതേസമയം മമ്മൂട്ടിയുടെ മലയാള സിനിമയിലേക്കുള്ള കടന്നുവരവാണ് പുതിയ സൂപ്പര്‍ താര യുഗത്തിന് തുടക്കമിട്ടത്.

എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ബിരുദമെടുത്ത മമ്മൂട്ടി തുടര്‍ന്ന് എല്‍എല്‍ബിയും പാസായ ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. രണ്ട് വര്‍ഷം മഞ്ചേരിയില്‍ പ്രാക്ടീസും ചെയ്തിരുന്നു. 1971ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയായിരുന്നു അരങ്ങേറ്റം.

1981ല്‍ പുറത്തുവന്ന അഹിംസ എന്ന ചിത്രമാണ് മമ്മൂട്ടിയുടെ കരിയറില്‍ വഴിത്തിരിവായത്. 1983ല്‍ പുറത്തിറങ്ങിയ സന്ധ്യക്ക് വിരിഞ്ഞ പൂവ്, ആ രാത്രി എന്നിവ വലിയ ഹിറ്റുകളായി മാറിയതോടെ മമ്മൂട്ടി താരപദവിയിലേക്ക് ഉയരുകയായിരുന്നു. 1988ല്‍ മലയാള സിനിമയിലെ തന്നെ വമ്പന്‍ ഹിറ്റുകളിലൊന്നാണ് മമ്മൂട്ടി സമ്മാനിച്ചത്. സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രമായിരുന്നു അത്.

കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും ചിത്രം വലിയ ഹിറ്റായി മാറി. അഞ്ച് ദശാബ്ദങ്ങള്‍ നീണ്ട കരിയറില്‍ 400 ചിത്രങ്ങളില്‍ അധികം മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ വാഹന ശേഖരത്തിലും മമ്മൂട്ടിക്ക് മറ്റൊരു റെക്കോര്‍ഡുണ്ട്. 100 കോടിയുടെ മൂല്യം വരുന്ന കാറുകളാണ് മമ്മൂട്ടിയുടെ ശേഖരത്തിലുള്ളത്.

മലയാളത്തിലെ ഏറ്റവും വലിയ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ മമ്മൂട്ടി ആഡംബര ജീവിതം തന്നെയാണ് നയിക്കുന്നത്. 369 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലാണ് മമ്മൂട്ടിയുടെ കാറുകള്‍ ഉള്ളത്. 369 ഗ്യാരേജ് എന്നാണ് ഈ കളക്ഷന്‍ അറിയപ്പെടുന്നത്.

ബിഎംഡബ്ല്യു 46 എം3, ഓഡി എ7, മിനി കൂപ്പര്‍ എസ്, മേഴ്‌സിഡസ്, പോര്‍ഷെ, എന്നീ കാറുകള്‍ മമ്മൂട്ടിയുടെ ഗ്യാരേജിലുണ്ട്. ഇതിന്റെ എല്ലാ മൂല്യം നൂറ് കോടി വരും. മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ പ്രതിഫലത്തിലും മമ്മൂട്ടി മുന്നിലാണ്. 4 മുതല്‍ 10 കോടി വരെയാണ് മമ്മൂട്ടി ഒരു ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം. 340 കോടിയുടെ ആസ്തിയാണ് താരത്തിനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+