Get Updates
Get notified of breaking news, exclusive insights, and must-see stories!

200 കോടി ക്ലബില്‍ കയറുമോ മമ്മൂട്ടി? മുന്നില്‍ പൃഥ്വിരാജും ഫഹദും മാത്രം, വരാനുള്ളത് 2 ചിത്രങ്ങള്‍

കൊച്ചി: മലയാള സിനിമ 2024ല്‍ വമ്പന്‍ കുതിപ്പിലാണ്. കളക്ഷന്റെ കാര്യത്തില്‍ സര്‍വകാല റെക്കോര്‍ഡിട്ടിരിക്കുകയാണ് മോളിവുഡ്. ഓണത്തിന് ഇറങ്ങിയ ചിത്രങ്ങളില്‍ രണ്ടെണ്ണം ബ്ലോക്ബസ്റ്ററായും മാറിയിരുന്നു. അതേസമയം കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും മമ്മൂട്ടിയും വമ്പന്‍ ഹിറ്റുകളുമായി മുന്നിലുണ്ട്.

2024ല്‍ രണ്ട് ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസ് ചെയ്തത്. രണ്ടും വിജയിച്ച ചിത്രങ്ങളാണ്. മമ്മൂട്ടിക്ക് ഈ വര്‍ഷം ഇനി രണ്ട് ചിത്രങ്ങളാണ് വരാനുള്ളത്. പക്ഷേ ഔദ്യോഗികമായി റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ബസൂക്ക, ഗൗതം മേനോന്റെ ചിത്രമായ ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്‌സ് എന്നിവയാണ് റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.

mammootty-upcoming-films

അതേസമയം ഇതില്‍ ഗൗതം മേനോന്‍ ചിത്രം 2025ലേക്ക് റിലീസ് നീളാനും സാധ്യതയുണ്ട്. അതേസമയം മമ്മൂട്ടിയെ കാത്തിരിക്കുന്നത് വലിയ റെക്കോര്‍ഡാണ്. ഈ രണ്ട് ചിത്രങ്ങളും വിജയിച്ചാല്‍ ഇതുവരെ നേടാനാവാത്ത വലിയ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ മമ്മൂട്ടിക്ക് സാധിക്കും. 200 കോടി ക്ലബില്‍ കയറുന്ന നേട്ടം കരിയറില്‍ ആദ്യമായി സ്വന്തമാക്കാനും മമ്മൂട്ടിക്ക് സാധിക്കും.

ഈ വര്‍ഷം മമ്മൂട്ടിയുടേതായി വന്ന രണ്ട് ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഫെബ്രുവരിയിലായിരുന്നു മമ്മൂട്ടിയുടെ ആദ്യ ചിത്രമായ ഭ്രമയുഗം റിലീസ് ചെയ്തത്. മലയാളത്തില്‍ ഡിജിറ്റല്‍ യുഗത്തി ല്‍റിലീസ് ചെയ്യുന്ന ആദ്യ ബ്ലാക് ആന്‍ഡ് വൈറ്റ്‌ ചിത്രമായിരുന്നു ഭ്രമയുഗം. നിരൂപക പ്രശംസയും, ബോക്‌സോഫീസില്‍ മികച്ച പ്രകടനവും ചിത്രം കാഴ്ച്ചവെച്ചു.

മുപ്പത് കോടി ബജറ്റിലാണ് ഭ്രമയുഗം നിര്‍മിച്ചത്. വേള്‍ഡ് വൈഡായി ചിത്രം 60.24 കളക്ട് ചെയ്തതെന്ന് ഐഎംഡിബി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൂപ്പര്‍ ഹിറ്റായിരുന്നു ചിത്രം. ടര്‍ബോയാണ് മമ്മൂട്ടിയുടതായി ഈ വര്‍ഷം രണ്ടാമതിറങ്ങിയ ചിത്രം. 22 കോടിയാണ് ചിത്രത്തിന്റെ ബജറ്റെന്ന് സംവിധായന്‍ വൈശാഖ് സ്ഥിരീകരിച്ചിരുന്നു.

ആഗോള തലത്തില്‍ 71.75 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ടര്‍ബോ ബോക്‌സോഫീസില്‍ സൂപ്പര്‍ഹിറ്റായിരുന്നു. ഈ വര്‍ഷത്തെ ഉയര്‍ന്ന ഗ്രോസറുകളിലൊന്നാണ് ചിത്രം. ഓവര്‍സീസില്‍ നിന്ന് മാത്രം ടര്‍ബോ 32 കോടിയാണ് കളക്ട് ചെയ്തത്. ഇന്ത്യയില്‍ നിന്ന് 39.75 കോടിയാണ് ചിത്രത്തിന്റെ ഗ്രോസ് കളക്ഷന്‍.

ടര്‍ബോയും ഭ്രമയുഗവും ചേര്‍ത്ത് 140 കോടിക്ക് ഇടയിലാണ് കളക്ട് ചെയ്തത്. താരങ്ങളുടെ പട്ടികയില്‍ മൂന്നാമനാണ് മമ്മൂട്ടി. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ നടന്‍ പൃഥ്വിരാജാണ്. രണ്ട് ചിത്രങ്ങള്‍ കൊണ്ട് 250 കോടിയാണ് പൃഥ്വി നേടിയത്. ബസൂക്ക 60 കോടിയില്‍ അധികം നേടിയാല്‍ മമ്മൂട്ടി ഇരുന്നൂറ് കോടി ക്ലബില്‍ ഇടംപിടിക്കും.

ഫഹദ് ഫാസിലിന്റെ ആവേശം 156.28 കോടി നേടി രണ്ടാം സ്ഥാനത്തുണ്ട്. ബോഗെയിന്‍വില്ല റിലീസ് ചെയ്യാനുള്ളതിനാല്‍ ഫഹദിനും 200 കോടി ക്ലബില്‍ കയറാന്‍ സാധ്യത മുന്നിലുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളം ചിത്രം. 241.10 കോടിയാണ് ചിത്രം നേടിയത്. ആടുജീവിതം 158.40 കോടിയാണ് കളക്ട് ചെയ്തത്. പ്രേമലു, അജയന്റെ രണ്ടാം മോഷണം എന്നിവയാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+