Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് രങ്കണ്ണന്റെ ടൈം, ഫഹദിന് മുന്നേറ്റം, മമ്മൂട്ടിയോ മോഹന്‍ലാലോ ഒന്നാമന്‍? പൃഥ്വിയുടെ സ്ഥാനം ഇങ്ങനെ

മലയാള സിനിമയ്ക്ക് ഇപ്പോള്‍ ഏറ്റവും നല്ല സമയമാണ്. തുടര്‍ച്ചയായി ബ്ലോക്ബസ്റ്ററുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ജനുവരിയില്‍ എബ്രഹാം ഓസ്ലറില്‍ തുടങ്ങിയതാണ് ഈ വര്‍ഷത്തെ വമ്പന്‍ ഹിറ്റുകളുടെ തുടക്കം. ഫെബ്രുവരിയില്‍ പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങിയ വമ്പന്‍ ഹിറ്റുകളും പിറന്നു.

ഇതില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് ആഗോള തലത്തില്‍ 200 കോടിയിലേറെ കളക്ട് ചെയ്തിരുന്നു. മാര്‍ച്ചില്‍ ബോക്‌സോഫീസിനെ ഞെട്ടിച്ചത് ആടുജീവിതമായിരുന്നു. ചിത്രം ഇപ്പോഴും ഹൗസ്ഫുള്ളായി ഓടി കൊണ്ടിരിക്കുകയാണ്. 150 കോടിയിലേക്കാണ് ചിത്രത്തിന്റെ മുന്നേറ്റം. വിഷു റിലീസായി എത്തിയ ആവേശവും വര്‍ഷങ്ങള്‍ക്ക് ശേഷവും ഇതിനോടകം വന്‍ വിജയമായി മാറിയിരിക്കുകയാണ്.

mammootty-fahad-popularity

അതേസമയം മോളിവുഡിന്റെ ഈ തേരോട്ടം സൂപ്പര്‍ താരങ്ങളുടെ ജനപ്രീതിയിലും വന്‍ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ ആണ് മലയാള സിനിമയിലെ ജനപ്രിയ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. മലയാളത്തില്‍ ഏറ്റവും വലിയ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള മോഹന്‍ലാല്‍ ഒന്നാം സ്ഥാനത്ത് നിന്ന് പുറത്തായിരിക്കുകയാണ്.

നേരത്തെയുള്ള ലിസ്റ്റിലും മോഹന്‍ലാല്‍ പുറത്ത് തന്നെയായിരുന്നു. മമ്മൂട്ടിയാണ് ഒന്നാം സ്ഥാനത്തുള്ളത്. തുടര്‍ ഹിറ്റുകളാണ് മമ്മൂട്ടിയെ ഒന്നാം സ്ഥാനത്ത് എത്താന്‍ സഹായിച്ചിരിക്കുന്നത്. ഭ്രമയുഗവും കണ്ണൂര്‍ സ്‌ക്വാഡും അടുത്തിടെ മമ്മൂട്ടി വലിയ ഹിറ്റുകള്‍ സമ്മാനിച്ചവയാണ്.

എബ്രഹാം ഓസ്ലറില്‍ അതുപോലെ അതിഥി വേഷത്തില്‍ വന്ന് ചിത്രത്തിന്റെ മൊത്തം ക്രെഡിറ്റും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. അതുപോലെ ടര്‍ബോ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും ആരാധകരില്‍ ആവേശം നിറച്ചിരിക്കുകയാണ്. ജൂണിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതുകൊണ്ട് ഈ വര്‍ഷം മമ്മൂട്ടിയുടെ അടുത്ത ഹിറ്റുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ചിത്രത്തിന് ഇതിനോടകം വലിയ ഹൈപ്പും ലഭിച്ചിട്ടുണ്ട്. മോഹന്‍ലാലാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ ഡിസംബറില്‍ റിലീസ് ചെയ്ത നേരാണ് മോഹന്‍ലാല്‍ സമീപകാലത്ത് ഉള്ള വമ്പന്‍ ഹിറ്റ്. ജനുവരി മാസത്തില്‍ മോഹന്‍ലാലിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചതും നേരായിരുന്നു. മലൈക്കോട്ടൈ വാലിബന്‍ പരാജയപ്പെട്ടതോടെ ഫെബ്രുവരി മുതല്‍ അദ്ദേഹം രണ്ടാം സ്ഥാനത്താണ്.

അതേസമയം എമ്പുരാന്‍ അടക്കമുള്ള ചിത്രങ്ങള്‍ വരാനുണ്ട്. അതുകൊണ്ട് വിജയചിത്രങ്ങളുണ്ടായാല്‍ മോഹന്‍ലാല്‍ ഒന്നാം സ്ഥാനം പിടിക്കും. പട്ടികയില്‍ മൂന്നാം സ്ഥാനത്തിന് കാര്യമായ മാറ്റമുണ്ട്. പൃഥ്വിരാജാണ് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ആടുജീവിതത്തിന്റെ വമ്പന്‍ വിജയം പൃഥ്വിരാജിനെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്.

നാലാം സ്ഥാനത്ത് ടൊവിനോ തോമസാണ്. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രം വിജയം നേടിയിരുന്നു. ഇതാണ് ടൊവിനോയ്ക്ക് സഹായകരമായത്. അഞ്ചാം സ്ഥാനത്ത് ഫഹദ് ഫാസിലാണ്. ആവേശത്തിന്റെ ജനപ്രീതിയും ഹൈപ്പുമാണ് ഫഹദിനെ അഞ്ചാം സ്ഥാനത്ത് എത്തിച്ചത്. ചിത്രം ഇതിനോടകം ബ്ലോക്ബസ്റ്ററായി കഴിഞ്ഞു. ഇന്ന് അന്‍പത് കോടി ക്ലബിലും ചിത്രം ഇടംപിടിച്ച് കഴിഞ്ഞു. ചിത്രം നൂറ് കോടി കളക്ട് ചെയ്യുമെന്നാണ് പ്രവചനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+