Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂക്ക കാല് കൊണ്ട് ബ്ലൗസിന്റെ കൊളുത്ത് പൊട്ടിക്കുന്ന സീൻ; മമ്മൂക്ക പറഞ്ഞത് പ്രതീക്ഷിച്ചില്ല';ശ്വേത മേനോൻ

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള സിനിമ അനുഭവം പങ്കിട്ട് നടി ശ്വേത മേനോൻ. അഭിനയിക്കുമ്പോൾ കൂടെയുള്ള താരങ്ങളെ വളരെ കംഫേർട്ട് ആക്കി നിർത്തുന്നവരാണ് ഇരുവരുമെന്നും മുതിർന്ന താരങ്ങളാണെന്ന രീതിയിൽ ഒരിക്കൽ പോലും ഇരുവരും പെരുമാറിയിട്ടില്ലെന്നും ശ്വേത പറഞ്ഞു. വൺ ടു ടോക്സ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. നടിയുടെ വാക്കുകളിലേക്ക്

'മമ്മൂട്ടിയുടെ വ്യക്തിത്വത്തെ കുറിച്ച് നമ്മൾ ആർട്ടിസ്റ്റുകൾക്ക് നന്നായി അറിയാം, വളരെ കംഫേർട്ട് ആക്കും നമ്മളെ. അദ്ദേഹം ഒരു സീനിയറാണ്, നിങ്ങൾ തെറ്റ് ചെയ്തു എന്ന മട്ടിലൊന്നും പെരുമാറില്ല. പാലേരി മാണിക്യത്തിൽ ഒരു സീനുണ്ട്. ചീരു എന്ന എന്റെ കഥാപാത്രത്തെ മമ്മൂക്കയുടെ കഥാപാത്രം ആദ്യമായി കാണുന്ന രംഗമുണ്ട്. അതിൽ അദ്ദേഹം കാല് പൊന്തിച്ചിട്ട് എന്റെ ബ്ലൗസിന്റെ ഹുക്ക് പൊട്ടിക്കുന്നതാണ് . ഈ സീൻ മമ്മൂക്ക ചെയ്യുമോയെന്ന ആശങ്ക രഞ്ജിത്തേട്ടന് ഉണ്ടായിരുന്നു.

mam-1

അതുകൊണ്ട് തന്നെ മമ്മൂക്ക വരുന്നതിന് മുൻപ് ആ സീനിന്റെ ക്ലോസ് അപ്പും ഫീലിങ്ങും എക്സ്പ്രഷനുമൊക്കെ എടുത്തു. അതോടെ മമ്മൂക്ക വരുമ്പോൾ ഞാൻ വെറുതെ നിന്നാമതി ആ കാല് പൊന്തിക്കുന്ന ഷോട്ട് കിട്ടിയാൽ ആ സീൻ കഴിഞ്ഞു. മമ്മൂക്ക വന്നു ഇരുന്നു, സീനിനെ കുറിച്ച് പറഞ്ഞു.

അപ്പോൾ അദ്ദേഹം പറഞ്ഞു, ശ്വേത ഒറ്റ വലി ഉണ്ടാകും കേട്ടോയെന്ന്. അത് ഞങ്ങൾ തീരെ പ്രതീക്ഷിച്ചില്ല. ഇതോടെ എക്സ്പ്രഷൻ കൊടുത്ത സീനൊക്കെ മാറ്റി വെച്ച് ഫുൾ സീൻ തന്നെ എടുത്തു, മമ്മൂക്ക തന്നെ അത് ചെയ്തു. അതേസമയം അനശ്വരത്തിലെ മമ്മൂക്ക അല്ല പാലേരിമാണിക്യത്തിലെ മമ്മൂക്ക.

ആർട്ടിസ്റ്റ് എന്ന നിലക്ക് മാത്രമല്ല ഒരു മനുഷ്യനെന്ന നിലയ്ക്കും അദ്ദേഹം ഒരുപാട് വളർന്നിട്ടുണ്ട്. അദ്ദേഹം വളരെ അധികം ബ്ലന്റായിക്കൊണ്ടിരിക്കുകയാണ്. ന്യൂജനറേഷന്റെ കൂടെയും അദ്ദേഹം ബ്ലന്റാകും. ഞാൻ ഭരതന്റെ കൂടേയും അടൂർ ബാലകൃഷ്ണന്റെ കൂടെയും പ്രവർത്തിച്ചു എന്ന് പറഞ്ഞിരിക്കുന്ന ആളല്ല അദ്ദേഹം. ഈ സമയത്ത് എന്താണ് ആവശ്യം അത് അദ്ദേഹം ചെയ്യും. അത് അദ്ദേഹം ആസ്വദിച്ചാണ് ചെയ്യുന്നത്. അതാണ് മമ്മൂക്ക.

ലാലേട്ടന്റെ കൂടെ എന്ന് പറഞ്ഞാൽ അദ്ദേഹം നമ്മുക്ക് വളരെ അധികം സ്വാതന്ത്ര്യം തരും. ഭക്ഷണപ്രിയനാണ്. അദ്ദേഹം ഭക്ഷണം ഉണ്ടാക്കിയും ഓഡർ ചെയ്തും തിന്നും തീറ്റിപ്പിച്ചുമൊക്കെ പോകും. മമ്മൂക്ക ഭക്ഷണം കഴിക്കുമെങ്കിലും ആഴ്ചയിൽ ഒന്നായിരിക്കും. എന്നാൽ ലാലേട്ടൻ അങ്ങനെയല്ല.

ഞാൻ ഒരു തവണ ലണ്ടനിൽ ഷൂട്ട് ചെയ്യുമ്പോൾ ആ സെറ്റിൽ ലാലേട്ടനും ഗീതുവും മനോജേട്ടനുമുണ്ട്. മനോജേട്ടനും ഗീതുവിനും വർക്കില്ല. ആ സിനിമയിൽ ഞാൻ ലാലേട്ടന്റെ ഭാര്യയാണ്. അന്ന് സീൻ പ്രകാരം എനിക്ക് ഷൂട്ട് ഇല്ല. എന്നാൽ എന്തെങ്കിലും വന്നാലോയെന്ന് കരുതി നിൽക്കുകയാണ്. ആ സമയത്ത് ഗീതുവും മനോജും വന്ന് എന്നോട് പറഞ്ഞു ഞങ്ങൾ ഒന്ന് ഷോപ്പിങ് പോയി വരാമെന്ന്. അതുകേട്ടപ്പോൾ എനിക്ക് സങ്കടം തോന്നി. എനിക്കാണെങ്കിൽ സീനുമില്ല, അവർ പോകുകയും ചെയ്യുന്നു. ഞാൻ ലാലേട്ടനോട് ഇത് പറഞ്ഞു. അദ്ദേഹം നേരെ പോയി ഡയറക്ടറോട് ചോദിച്ചു. ശ്വേതക്ക് ഇന്ന് സീൻ ഇല്ലല്ലോ, അവർ പോയിക്കോട്ടെയെന്ന്. അത്തരത്തിൽ നമ്മളെ കംഫേർട്ട് ആക്കുന്ന ആളാണ്.

സിനിമ അഭിനയിച്ച് കഴിഞ്ഞാൽ ഒരു ലൈഫ് ഉണ്ട്. അത് പ്രധാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ടേക്ക് കഴിഞ്ഞ് ഒകെ ആയാൽ അത് പാസ്റ്റ് ആണ്', ശ്വേത മേനോൻ പറഞ്ഞു'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+