Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്‍പതില്‍ പഠിക്കുമ്പോള്‍ ആദ്യ സിനിമ, പ്രതിഫലമായി കിട്ടിയത് ഇക്കാര്യം; വെളിപ്പെടുത്തി നടി മോഹിനി

മഹാലക്ഷ്മി ശ്രീനിവാസന്‍ ഈ പേര് കേട്ടാല്‍ നമ്മള്‍ പെട്ടെന്ന് തിരിച്ചറിയണമെന്നില്ല. എന്നാല്‍ മോഹിനി എന്ന് കേട്ടാല്‍ എല്ലാവരും അറിയാന്‍ സാധ്യതയുണ്ട്. ദിലീപിനൊപ്പം മായപ്പൊന്മാന്‍, ഉല്ലാസ്പൂങ്കാറ്റ് പോലുള്ള മികച്ച ചിത്രങ്ങളുടെ ഭാഗമായ മോഹിനി മമ്മൂട്ടിക്കൊപ്പം വേഷത്തിലും, ജയറാമിനൊപ്പം പട്ടാഭിഷേകത്തിലും വരെ നായികയായിരുന്നു. ദക്ഷിണേന്ത്യന്‍ സിനിമയിലെ ഏറ്റവും പോപ്പുലര്‍ നായികമാരില്‍ ഒരാളായിരുന്നു മോഹിനി.

എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ നിന്നെല്ലാം അവര്‍ വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ അടുത്തിടെ നടി നല്‍കിയൊരു അഭിമുഖം വൈറലായിരിക്കുകയാണ്. തന്റെ ആദ്യ ചിത്രത്തിലെ പ്രതിഫലത്തെ കുറിച്ചെല്ലാം നടി ഇതില്‍ സംസാരിക്കുന്നുണ്ട്. താന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ ചിത്രം ചെയ്യുന്നതെന്ന് മോഹിനി പറയുന്നു. ഈറമാന റോജാവെ ആയിരുന്നു ആദ്യ ചിത്രം.

mohini-actress

കോത്തണ്ഡ രാമയ്യയായിരുന്നു ആ ചിത്രം കഥയെഴുതി സംവിധാനം ചെയ്ത്. രാമയ്യ ഈ ചിത്രത്തിന് തനിക്ക് നല്‍കിയ പ്രതിഫലം എത്രയാണെന്നും മോഹിനി വെളിപ്പെടുത്തി. ചിത്രത്തിലെ പ്രകടനത്തിന് തന്റെ അഞ്ച് ചോക്ലേറ്റ് ബാറുകളാണ് രാമയ്യ നല്‍കിയതെന്ന് മോഹിനി പറയുന്നു. അതാണ് കരിയറില്‍ തനിക്ക് ആദ്യം ലഭിച്ച പ്രതിഫലമെന്നും നടി വെളിപ്പെടുത്തി. അഭിനയം തനിക്ക് എളുപ്പത്തില്‍ വഴങ്ങുന്നതാവാനായി അദ്ദേഹം ഒരുപാട് സഹായിച്ചുവെന്നും മോഹിനി പറഞ്ഞു.

ഈറമാന റോജെ വലിയ വിജയമായിരുന്നു. ഡിസ്‌കോ ശാന്തി, നാസ, ശിവ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തിയത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇളയരാജയുടേതായിരുന്നു. എല്ലാ ഗാനങ്ങളും ഹിറ്റായിരുന്നു. തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ ജനിച്ച മോഹിനി ബാലതാരമായിട്ടാണ് കരിയര്‍ ആരംഭിച്ചത്. 90കളിലെ സ്വപ്‌ന സുന്ദരി എന്ന വിശേഷണം അവര്‍ക്കുണ്ടായിരുന്നു.

മലയാളത്തില്‍ ദിലീപിനൊപ്പമാണ് കൂടുതല്‍ ചിത്രങ്ങള്‍ മോഹിനി ചെയ്തിരിക്കുന്നത്. ഈ പുഴയും കടന്ന് പോലുള്ള ചിത്രങ്ങളും വലിയ വിജയങ്ങളായിരുന്നു. കരിയറില്‍ വലിയ വിജയങ്ങള്‍ നേടി താര റാണിയായിരുന്നിട്ടും വിവാഹ ശേഷം സിനിമ ഉപേക്ഷിക്കുകയായിരുന്നു മോഹിനി.വിവാഹത്തിന് ശേഷം അമേരിക്കയില്‍ താമസമാക്കുകയായിരുന്നു നടി. എന്നാല്‍ കുറച്ചുകാലത്തിന് ശേഷം വിവാഹ ബന്ധത്തില്‍ വിള്ളല്‍ വീഴുകയും, വിവാഹ മോചിതയാവുകയും ചെയ്തിരുന്നു നടി.

നിലവില്‍ അമേരിക്കയില്‍ വൈദികയാണ് അവര്‍. ഇക്കാര്യത്തില്‍ അഭിമുഖത്തില്‍ അവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മലയാളം ചിത്രം കളക്ടറിലാണ് മോഹിനി അവസാനമായി അഭിനയിച്ചത്. 2011ലാണ് സുരേഷ് ഗോപി നായകനായ ചിത്രം പുറത്തിറങ്ങിയത്. ദക്ഷിണേന്ത്യയിലെ വിവിധ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്. അതേസമയം സിനിമകളിലേക്ക് തിരിച്ചുവരുന്ന കാര്യം മോഹിനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+