കമല്‍ഹാസന് പിന്നില്‍ മമ്മൂട്ടി, കളക്ഷന്‍ റെക്കോര്‍ഡില്‍ മോഹന്‍ലാലിനേക്കാള്‍ മുകളില്‍; നേടിയത് ഇത്ര
കൊവിഡിന് ശേഷം പ്രേക്ഷകരുടെ സിനിമാ നിലവാരത്തില്‍ അടക്കം വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഏറ്റവും നല്ല സീനിമകള്‍ക്ക് മാത്രമേ പ്രേക്ഷകര്‍ മികച്ച കളക്ഷന്‍ നല്‍കാറുള്ളൂ. നിരവധി ചിത്രങ്ങള്‍ വിവിധ ഇന്‍ഡസ്ട്രികളിലായി ഇറങ്ങി വിജയിച്ചിട്ടുണ്ട്. എന്നാല്‍ കൊവിഡ് കാലത്ത് നല്ല കണ്ടന്റ് ലഭിക്കാന്‍ മലയാളം അടക്കമുള്ള ഇന്‍ഡസ്ട്രികളെല്ലാം പരാജയപ്പെട്ടിരുന്നു.
അതുകൊണ്ട് വലിയ പരാജയങ്ങളും സംഭവിച്ചു. മലയാളത്തില്‍ കൊവിഡ് കാലത്ത് സിനിമാ ആസ്വാദനത്തെ പുതുക്കി പണിതത് മമ്മൂട്ടിയായിരുന്നു. ഇക്കഴിഞ്ഞ നാല് വര്‍ഷം അദ്ദേഹം റിലീസ് ചെയ്ത ചിത്രങ്ങള്‍ എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു. ഈ കാലയളവില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

മലയാളത്തില്‍ ഏറ്റവും വലിയ സൂപ്പര്‍ താരം താന്‍ ആണെന്ന് മമ്മൂട്ടി കാണിച്ച് കൊടുത്ത കാലയളവായിരുന്നു ഇത്. പ്രീസ്റ്റായിരുന്നു കൊവിഡ് കാലത്ത് തിയേറ്ററില്‍ എത്തിയ ആദ്യ ചിത്രം. ഇത് വലിയ വിജയമായി. സിനിമകള്‍ പലതും തിയേറ്ററില്‍ ഇറങ്ങാത്ത സമയമായിരുന്നു ഇത്. തിയേറ്ററുകളെ രക്ഷിച്ചതിന് മമ്മൂട്ടിയോട് നന്ദി പറഞ്ഞിരുന്നു തിയേറ്റര്‍ ഉടമകള്‍.
പിന്നീട് വന്ന വണ്‍ വിചാരിച്ചത്ര വിജയിച്ചില്ലെങ്കിലും, ഇവിടം തൊട്ട് മമ്മൂട്ടി ഗിയര്‍ മാറ്റുന്നതാണ് കണ്ടത്. ഭീഷ്മപര്‍വം കൊവിഡ് കാലത്താണെങ്കില്‍ 100 കോടിക്ക് മുകളില്‍ ബിസിനസ് നടന്നിരുന്നു. പിന്നാലെ വന്നത് റോഷാക്കാണ്. മലയാളത്തിലെ പുത്തന്‍ പരീക്ഷണമായിരുന്നു ഇത്. നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍, പുഴു, എബ്രഹാം ഓസ്ലര്‍ എന്നിങ്ങനെ നീളുന്നു മമ്മൂട്ടി ഈ കാലയളവില്‍ ചെയ്ത ചിത്രങ്ങള്‍.
മമ്മൂട്ടിയുടെ പത്ത് പടങ്ങള്‍ ചേര്‍ന്ന് ബോക്‌സോഫീസില്‍ നിന്ന് വാരിയത് 332.5 കോടിയാണെന്ന് ട്വിറ്റര്‍ പേജായ ഡെയ്‌ലി കള്‍ച്ചര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരേസമയം കലാമൂല്യമുള്ള ചിത്രങ്ങളും കൊമേഴ്ഷ്യല്‍ ചിത്രങ്ങളും ഇടകലര്‍ത്തിയാണ് മമ്മൂട്ടി ചെയ്തുകൊണ്ടിരുന്നത്. ഇതാണ് കൊവിഡിന് ശേഷം മമ്മൂട്ടി ജനപ്രീതി ഉയര്‍ത്തിയത്. ഇനി മമ്മൂട്ടിയുടേതായി വരാനുള്ളത് ഭ്രമയുഗമാണ്. ഫെബ്രുവരി പതിനഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
അതേസമയം പട്ടികയില്‍ മമ്മൂട്ടിയല്ല ഒന്നാം സ്ഥാനത്തുള്ളത്. ദക്ഷിണേന്ത്യയിലെ സീനിയര്‍ താരങ്ങളില്‍ അഞ്ചാം സ്ഥാനത്ത് മാത്രമാണ് കളക്ഷനില്‍ മമ്മൂട്ടിയെത്തുന്നത്. പക്ഷേ മോഹന്‍ലാല്‍ മമ്മൂട്ടിക്കും താഴെയാണ്. ആറാം സ്ഥാനത്താണ് താരമുള്ളത്. ആറ് പടങ്ങളില്‍ നിന്നായി 200 കോടിയാണ് മമ്മൂട്ടി ചിത്രം കളക്ട് ചെയ്തത്. നേര് മാത്രമാണ് ഈ കാലയളവില്‍ വിജയ ചിത്രം.
ആറാട്ട്, മോണ്‍സ്റ്റര്‍, എലോണ്‍ പോലുള്ള ചിത്രങ്ങള്‍ മോഹന്‍ലാലിന് തിരിച്ചടിയായി. അതേസമയം ഒന്നാം സ്ഥാനത്ത് രജനീകാന്ത് തന്നെയാണ്. മൂന്ന് ചിത്രങ്ങള്‍ കൊണ്ട് 776 കോടിയാണ് രജനി ചിത്രങ്ങള്‍ നേടിയത്. കൊവിഡിന് ശേഷം അണ്ണാത്തെയാണ് ആദ്യം പുറത്തിറങ്ങിയത്. ഇത് വന്‍ പരാജയമായി. എന്നാല്‍ ജയിലറിലൂടെ വന്‍ തിരിച്ചുവരവാണ് രജനി നടത്തിയത്. 600 കോടിയിലേറെചിത്രം കളക്ട് ചെയ്തു.
മൂന്നാം സ്ഥാനത്ത് ചിരഞ്ജീവിയാണ്. 4 ചിത്രങ്ങളില്‍ നിന്ന് 467.5 കോടി മാത്രമാണ് ചിരഞ്ജീവി ചിത്രങ്ങള്‍ കളക്ട് ചെയ്തത്. വാള്‍ട്ടയര്‍ വീരയ്യ മാത്രമാണ് ചിരഞ്ജീവിയുടെ വിജയ ചിത്രം. മൂന്നാം സ്ഥാനത്ത് കമല്‍ഹാസനാണ്. ഒരു ചിത്രത്തില്‍ നിന്ന് 420 കോടിയാണ് കളക്ഷന്‍. വിക്രമാണ ചിത്രം. ബാലകൃഷ്ണയാണ് നാലാം സ്ഥാനത്ത്. മൂന്ന് ചിത്രങ്ങളില്‍ നിന്നായി 372 കോടിയാണ് കളക്ട് ചെയ്തത്. ഏഴാം സ്ഥാനത്ത് നാഗാര്‍ജുനയും എട്ടാം സ്ഥാനത്ത് വെങ്കടേഷുമാണ്.












Click it and Unblock the Notifications