Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീഷ്മപർവ്വത്തിന്റെ അർത്ഥം എന്തെന്ന് സജി; ഭീഷ്മർ ശരശയ്യയിൽ കിടക്കുന്നതെന്ന് അശ്വന്ത് കോക്ക്, പൊരിഞ്ഞ അടി

കൊച്ചി: സിനിമ റിവ്യൂ ചെയ്യുന്നതിനെ ചൊല്ലി നിർമ്മാതാവ് സജി നന്ത്യാട്ടും യുട്യൂബർ അശ്വന്ത് കോക്കും തമ്മിൽ തർക്കം. അശ്വന്ത് കോക്ക് നിഷ്പക്ഷൻ അല്ലെന്നും കോക്കിന് ഇഷ്ടമല്ലാത്ത സിനിമകൾ റിവ്യൂ പറഞ്ഞ് നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സജി നന്ത്യാട്ട് ആരോപിച്ചു. ബാന്ദ്ര സിനിമയുടെ റിവ്യൂ അവതരിപ്പിച്ചപ്പോൾ കോക്ക് ദിലീപിനെ ബോഡി ഷെയിം ചെയ്തെന്നും സജി കുറ്റപ്പെടുത്തി. ട്വന്റി ഫോർ ന്യൂസ് ചാനലിലെ ജനകീയ കോടതി പരിപാടിയിലാണ് സജി അശ്വന്തിനെതിരെ രംഗത്തെത്തിയത്.

'അശ്വന്ത് കോക്ക് ഒമർ ലുലുവിന്റെ സിനിമ റിവ്യൂ ചെയ്യുന്നില്ല. കോക്ക് നിഷ്പക്ഷനല്ല. അശ്വന്ത് കോക്കിന് ഇഷ്ടമല്ലാത്ത സിനിമകൾ റിവ്യൂ പറഞ്ഞ് നശിപ്പിക്കുകയാണ്. മമ്മൂക്കയെ പോലെ ഫാൻസുള്ളയാളുടെ സിനിമയെ പറയുന്നത് പോലെയല്ല ചെറിയ സിനിമകൾക്കെതിരെ നെഗറ്റീവ് റിവ്യൂ പറയുന്നത്. ബാന്ദ്ര റിവ്യൂ ചെയ്ത് ദിലീപിനെ ബോഡി ഷെയിം ചെയ്തു. നേരത്തേ തന്നെ വിഗ് വാങ്ങി വെച്ചിട്ടുണ്ടായിരുന്നു', സജി നന്ത്യാട്ട് പറഞ്ഞു.

aswanth2

എന്നാൽ താൻ ആരേയും ബോഡി ഷെയിം ചെയ്തിട്ടില്ലെന്നും ബോഡി ഷെയിമിന്റെ അർത്ഥം പറയൂവെന്നുമായിരുന്നു അശ്വന്തിന്റെ മറുപടി. ഇതോടെ ആദ്യം അശ്വന്ത് ഭീഷ്മപർവ്വത്തിന്റെ അർത്ഥം പറയൂ എന്നായി സജി. ഭീഷ്മർ ശരശയ്യയിൽ കിടക്കുന്നതല്ലേയെന്നായിരുന്നു ഇതിന് അശ്വന്തിന്റെ മറുപടി.

എന്നാൽ അശ്വന്ത് പറഞ്ഞത് തെറ്റാണെന്നും മഹാഭാരതത്തിലെ എട്ടാമത്തെ ഏടാണ് ഭീഷ്മ പർവ്വമെന്നും സജി പറഞ്ഞു. അശ്വന്ത് കോക്കിന് സിനിമയെ കുറിച്ച് ഒന്നും അറിയില്ലെന്നും അറിയാതെയാണ് വിമർശിക്കുന്നതെന്നും സജി വിമർശിച്ചു.

'നിങ്ങൾക്ക് ഒന്നും അറിയില്ല, താങ്കളെ ജനം അറിയട്ടെ, ഒരാഴ്ച ആളുകൾ കയറേണ്ട സിനിമയെ നെഗറ്റീവ് പറഞ്ഞ് നശിപ്പിക്കുകയാണ്. യുട്യൂബ് ചാനലിൽ ആളെക്കൂട്ടി സാമ്പത്തിക ലാഭം കൊയ്യാൻ നോക്കുകയാണ്. അശ്വന്ത് കോക്ക് കോമാളിത്തരമാണ് കാണിക്കുന്നത്. സിനിമയുടെ എബിസിഡി അറിയാത്ത ആളാണ് അശ്വന്ത്. അബദ്ധവശാൽ കേരളത്തിലെ പാവപ്പെട്ട പിള്ളേർ ഇയാളുടെ റിവ്യൂവിൽ വീണ് കിടക്കുകയാണ്', സജി പറഞ്ഞു.

ബോഡി ഷെയിം താൻ ചെയ്യാറില്ലെന്നും എന്താണ് പൊളിറ്റിക്കൽ കറക്ട് എന്ന് അറിയാമെന്നുമായിരുന്നു നേരത്തേ ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് അശ്വന്ത് കോക്ക് നൽകിയ മറുപടി. ബോഡി ഷെയിമിങ് എന്താണെന്ന് അറിയാത്ത ആളുകളാണ് ഞാൻ ബോഡി ഷെയിം ചെയ്തെന്ന നിലയിൽ സംസാരിക്കുന്നതന്നും അശ്വന്ത് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+