'എന്തിനാണ് കല്യാണം, വീണ്ടും ഡിവോഴ്‌സ് ചെയ്യാനാണോ?'; മഞ്ജു പിള്ളയോട് ചോദ്യവുമായി ആരാധകൻ
മലയാള സിനിമയിലെ അഭിനേത്രിമാരിൽ മുൻനിരയിൽ തന്നെ സ്ഥാനമുള്ള നടിയാണ് മഞ്ജു പിള്ള. രണ്ട് പതിറ്റാണ്ടിൽ അധികം നീണ്ട കരിയറിൽ നിരവധി വേഷങ്ങളിൽ അവർ തിളങ്ങിയിരുന്നു. സിനിമകളിലും അതുപോലെ തന്നെ സീരിയലുകൾ, മറ്റ് ചാനൽ പരിപാടികൾ, റിലയാലിറ്റി ഷോകൾ എന്നിവയിലും സജീവമാണ് മഞ്ജു പിള്ള. എന്നാൽ അടുത്തിടെയാണ് താരം വിവാഹബന്ധം വേർപെടുത്തിയ വിവരം പുറത്തുവന്നത്.
എമ്പുരാൻ അടക്കമുള്ള സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്‌ത സുജിത് വാസുദേവ് ആയിരുന്നു മഞ്ജു പിള്ളയുടെ ഭർത്താവ്. ഇരുവരും പരസ്‌പര സമ്മതത്തോടെ ഒരുമിച്ചെടുത്ത തീരുമാനത്തിലൂടെയാണ് പിരിഞ്ഞത്. എങ്കിലും പല കോണുകളിൽ നിന്ന് താരത്തിനെതിരെ വിമർശനം ഉയർന്നിരുന്നു.

ഇരുപത് വർഷം പിന്നിട്ടിട്ടുണ്ട് ദാമ്പത്യ ജീവിതത്തിലെ ഇത്രയും നിർണായ തീരുമാനം എന്തിനാണ് മഞ്ജു പിള്ള സ്വീലരിച്ചത് എന്നാണ് ആരാധകർ ചോദിക്കുന്നത്. സുജിത് വാസുദേവുമായുള്ള വിവാഹ ബന്ധത്തിൽ അവർക്ക് ഒരു കുട്ടി കൂടിയുണ്ട്. ഇപ്പോഴിതാ സ്വന്തം ജീവിതത്തെയും സിനിമയെയും കുറിച്ച് മനസ് തുറക്കുകയാണ് മഞ്ജു പിള്ള. കാൻ ചാനൽ എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു മഞ്ജു പിള്ള. താരത്തിന്റെ വാക്കുകൾ..
മകളുടെ പേര് ദയ എന്നാണ്, സുജിത്താണ് ആ പേരിട്ടത്. എന്തെങ്കിലും സ്‌പെഷ്യൽ ആയിട്ട് വേണം എന്ന് വച്ചാണ് ദയ എന്നിട്ടത്. വീട്ടിൽ ജാനകി എന്നാണ് വിളിക്കുന്നത്. മകൾ ഫാഷൻ സ്‌റ്റൈലിംഗ്, ഫോട്ടോഗ്രാഫി എന്നിവയിൽ ഒക്കെയാണ് ശ്രദ്ധ കൊടുക്കുന്നത്. അവൾ തന്നെയാണ് എന്റെ മാറ്റത്തിന് കാരണം. എല്ലാ കാര്യങ്ങൾ ഞങ്ങൾ ഷെയർ ചെയ്യാറുണ്ട്.
ദയ, എന്റെ അമ്മ, അച്ഛൻ എന്നിവരാണ് ഇപ്പോൾ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടവർ. സാബു ശരിക്കും വേറൊരു ടൈപ്പാണ്. തനി കുരുത്തംകെട്ട അനിയന്മാർ ഉണ്ടാവില്ലേ? ശരിക്കും ഞങ്ങൾ തമ്മിൽ രണ്ട് മൂന്ന് വയസ് വ്യത്യാസം മാത്രമേയുള്ളൂ. പക്ഷേ എന്നെ കിളവി എന്നൊക്കെയാണ് വിളിക്കാറുള്ളത്. ലോകത്തിൽ സാബുവിനെ തെറി വിളിക്കാൻ അവകാശമുള്ള ഒരേയൊരു പെണ്ണായിരിക്കും ഞാൻ.
എനിക്ക് ഭയങ്കര വിശ്വാസമുള്ള ഒരുത്തനാണ് സാബു. അവന്റെയടുത്ത് നമ്മൾ സേഫ് ആയിരിക്കും. അവനെക്കുറിച്ച് പുറത്ത് പല കാര്യങ്ങൾ കേൾക്കുന്നുണ്ട്. തരികിട സാബു എന്ന പേരൊക്കെയുണ്ട്. പക്ഷെ, ആൾ വളരെ ജെനുവിനാണ്. സുരക്ഷിതമായി അവന്റെ കൂടെ നമുക്ക് പോകാം. എന്നെയെന്നല്ല ഏതൊരു സ്ത്രീയോടും അവനങ്ങനെ തന്നെയാണ്. സ്ത്രീകൾക്ക് സ്പേസ് കൊടുക്കുന്നത് വലിയ ക്വാളിറ്റിയാണ്.
മറ്റൊരു വിവാഹത്തെക്കുറിച്ച് ചോദിച്ചാൽ നമ്മുടെ ഭാവി നമ്മുടെ കൈയിൽ അല്ല. പക്ഷേ ഞാൻ എന്റെ ഫ്യൂച്ചറിൽ ഞാൻ ഫോക്കസ്‌ഡ് ആണ്. ഞാൻ പ്രൊഫഷണലി എങ്ങനെ ആയിരിക്കണം എന്നൊക്കെ ഇപ്പോഴോ പ്ലാൻ ചെയ്യുന്നുണ്ട്. ഫ്ലാറ്റിന്റെ ലോൺ, അങ്ങനെ ചില കടങ്ങളുണ്ട്. മോളുടെ കല്യാണം ഒക്കെ അവളുടെ ഇഷ്‍ടത്തിനേ നിൽക്കൂ. അത് ഇപ്പോൾ അടുത്തൊന്നും ഉണ്ടാവുമെന്ന് തോന്നുന്നില്ല.
അതേസമയം, നേരത്തെ തന്നെ വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് മഞ്ജു പിള്ള വ്യക്തമാക്കിയിരുന്നു. സുജിത്തുമായി നല്ല ബന്ധം തന്നെയാണ് ഇപ്പോഴുമുള്ളതെന്നും മഞ്ജു പിള്ള പറഞ്ഞിരുന്നു. എന്നാൽ പുതിയ വിവാഹ ജീവിതത്തെ കുറിച്ചുള്ള ചോദ്യത്തിന് ആരാധകരിൽ ചില വിമർശന രീതിയിലാണ് പ്രതികരിച്ചത്.
എന്തിനു കല്യാണം? വീണ്ടും ഡിവോഴ്‌സ് ചെയ്യണോ??? എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. എന്നാൽ കൂടുതൽ പേരും മഞ്ജു പിള്ളയെ പുകഴ്ത്തിയാണ് രംഗത്ത് വന്നത്. മഞ്ജു നല്ലൊരു നടിയാണെന്നാണ് കമന്റ് ബോക്‌സിൽ ചിലർ പറയുന്നത്. നിലവിൽ മഞ്ജു പിള്ളയുടേതായി പുറത്തുവരാനുള്ള ചിത്രം യുണൈറ്റഡ് കിംഗ്‌ഡം ഓഫ് കേരളയാണ്.












Click it and Unblock the Notifications