നിഖിലയും അനശ്വരയുമല്ല, ഒന്നാം സ്ഥാനം മഞ്ജു വാര്യര്‍ക്ക്; ജനപ്രീതിയില്‍ മമിതയ്ക്കും മുന്നേറ്റം
മലയാളം സിനിമ താരമൂല്യമുള്ള ഒട്ടനവധി താരങ്ങളാല്‍ സമ്പന്നമാണ്. ഇവരെല്ലാം വമ്പന്‍ ഹിറ്റുകള്‍ സമ്മാനിക്കുന്നുമുണ്ട്. മമ്മൂട്ടി തുടര്‍ ഹിറ്റുകള്‍ ഒരുക്കുമ്പോള്‍ മോഹന്‍ലാല്‍ മലയാളത്തില്‍ ഇന്‍ഡസ്ട്രി ഹിറ്റുകള്‍ ഒരുക്കിയാണ് ഞെട്ടിക്കാറുള്ളത്. മോഹന്‍ലാലിന്റേതായി അവസാനം വന്ന നേര് വമ്പന്‍ ഹിറ്റായി മാറിയിരുന്നു. അതുപോലെ പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍ പോലുള്ള വമ്പന്‍ താരങ്ങളും ഹിറ്റുകള്‍ സമ്മാനിക്കുന്നുണ്ട്.
അതുപോലെ മലയാള സിനിമയില്‍ വമ്പന്‍ നടിമാരുമുണ്ട്. മഞ്ജു വാര്യര്‍, നിഖില വിമല്‍, നസ്രിയ, അനശ്വര രാജന്‍, പോലുള്ള താരമൂല്യമുള്ള നടിമാരുമുണ്ട്. എന്നാല്‍ ഈ നടിമാരില്‍ ജനപ്രീതിയില്‍ മുന്നിലുള്ളത് ആരാണ്. ഇക്കാര്യത്തില്‍ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ.

ഓരോ മാസത്തെയും ജനപ്രീതി അടിസ്ഥാനമാക്കി പട്ടിക പുറത്തുവിടാറുണ്ട് ഓര്‍മാക്‌സ്. ഏപ്രില്‍ മാസത്തെ പട്ടികയാണ് ഒാര്‍മാക്‌സ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇത്തവണ നിര്‍ണായകമായ മാറ്റങ്ങള്‍ പട്ടികയിലുണ്ട്. ഒന്നാം സ്ഥാനത്തിന് മാത്രം കാര്യമായ മാറ്റമുണ്ടായിട്ടില്ല. ഒന്നാം സ്ഥാനത്ത് പട്ടികയില്‍ മഞ്ജു വാര്യറാണ് ഉള്ളത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി മഞ്ജു തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഉണ്ടാവാറുള്ളത്. നിര്‍ണായകമായ ചില ചിത്രങ്ങളില്‍ മഞ്ജുവാണ് നായികയാവുന്നത്. അതെല്ലാം നടിക്ക് ഗുണകരമായ കാര്യങ്ങളാണ്. മലയാളത്തില്‍ എമ്പുരാനാണ് മഞ്ജുവിന് വരാനിരിക്കുന്ന ചിത്രം. അതുപോലെ തമിഴിലും വമ്പന്‍ പ്രൊജക്ടുകള്‍ നടിക്കുണ്ട്.
മഞ്ജുവിന് അടുത്തിടെയായി ചിത്രങ്ങളൊന്നും റിലീസ് ചെയ്തിട്ടില്ല. എന്നിട്ടും ജനപ്രീതി നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. രജനീകാന്തിനൊപ്പം വേട്ടയ്യന്‍ എന്ന ചിത്രവും മഞ്ജുവിന്റേതായി ഇനി വരാനുണ്ട്. അതും വമ്പന്‍ ചിത്രമാണ്. അങ്ങനെ ജനപ്രീതി നിലനിര്‍ത്താന്‍ വേണ്ട പ്രഖ്യാപനങ്ങളെല്ലാം മഞ്ജുവിന്റെ കാര്യത്തിലുണ്ടായിരുന്നു.
അതാണ് ഒന്നാം സ്ഥാനത്ത് നിലനില്‍ക്കാന്‍ കാരണം. അതേസമയം രണ്ടാം സ്ഥാനത്തിന്റെ കാര്യത്തില്‍ വമ്പന്‍ സര്‍പ്രൈസാണ് ഉള്ളത്. മമിത ബൈജുവാണ് രണ്ടാം സ്ഥാനത്തേക്ക് വന്നിരിക്കുന്നത്. മമിതയുടെ പ്രേമലു നേരത്തെ വമ്പന്‍ ഹിറ്റായിരുന്നു. ഇതാണ് നടിയുടെ താരമൂല്യം ഉയര്‍ത്തിയത്. നൂറ് കോടി നേടിയ ചിത്രം തമിഴിലും തെലുങ്കിലും വരെ നേട്ടമുണ്ടാക്കിയിരുന്നു.
മമിതയുടെ തമിഴ് ചിത്രവും ഏപ്രിലില്‍ റിലീസായിരുന്നു. വിജയിച്ചില്ലെങ്കിലും മറ്റ് ഇന്‍ഡസ്ട്രികളിലും മമിതയുടെ താരമൂല്യം ഉയര്‍ന്നിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് ശോഭനയാണ് ഉള്ളത്. മോഹന്‍ലാലിന്റെ പുതിയ ചിത്രത്തില്‍ ശോഭനയാണ് നായിക. തരുണ്‍ മൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിന്റെ പ്രഖ്യാപനം തന്നെ വലിയ തരംഗമായിരുന്നു.
ഇതാണ് ജനപ്രീതിയില്‍ മുന്നേറാന്‍ ശോഭനയെ സഹായിച്ചത്. നാലാം സ്ഥാനത്ത് ഐശ്വര്യ ലക്ഷ്മിയാണ്. അഞ്ചാം സ്ഥാനത്ത് കല്യാണി പ്രിയദര്‍ശനുമുണ്ട്. വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രമാണ് കല്യാണി അവസാനം ചെയ്ത ചിത്രം. വിഷു റിലീസായ ചിത്രം വമ്പന്‍ വിജയമായിരുന്നു.












Click it and Unblock the Notifications