മഞ്ജു വാര്യര്‍ അഞ്ചാമത്, നിഖിലയും നസ്രിയയുമല്ല; പ്രതിഫലത്തില്‍ മലയാളത്തില്‍ ഒന്നാമത് ഈ നടി
ദക്ഷിണേന്ത്യന്‍ സിനിമാ ലോകം വമ്പന്‍ നടിമാര്‍ വാഴുന്ന ഇടം കൂടിയാണ്. അനുഷ്‌ക ഷെട്ടി മുതല്‍ സാമന്ത വരെ അതില്‍ വന്‍ പ്രതിഫലം വാങ്ങുന്ന നടിമാരാണ്. മലയാള സിനിമ ഇതുസംബന്ധിച്ച് നോക്കുമ്പോള്‍ വളരെ ചെറുതാണ്. പ്രതിഫലത്തില്‍ നായികമാര്‍ക്ക് അത്രത്തോളം വലിയ തുക ലഭിക്കാറുമില്ല. കാരണം മലയാളം സിനിമ മറ്റ് ഇന്‍ഡസ്ട്രികളെ അപേക്ഷിച്ച് ചെറുതാണ്.
എന്നാല്‍ ഇതേ നടിമാര്‍ അന്യഭാഷയില്‍ വന്‍ തുക തന്നെ പ്രതിഫലം വാങ്ങാറുണ്ട്. മലയാളത്തില്‍ താരമൂല്യത്തില്‍ അടക്കം മുന്നിട്ട് നില്‍ക്കുന്ന നടിയാണ് മഞ്ജു വാര്യര്‍. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ മഞ്ജു വാര്യര്‍ ഒന്നാമതല്ല. ഇക്കാര്യത്തില്‍ കുറച്ച് പിന്നിലാണ്. ആരൊക്കെയാണ് വമ്പന്‍ പ്രതിഫലം മലയാളത്തില്‍ വാങ്ങുന്ന താരങ്ങള്‍ എന്ന് നോക്കാം.

മലയാളത്തിന്റെ മഞ്ജു വാര്യര്‍ പ്രതിഫല കാര്യത്തില്‍ അഞ്ചാം സ്ഥാനത്താണ്. 50 ലക്ഷം മുതല്‍ 1.25 കോടി വരെയാണ് പ്രതിഫലമായി മഞ്ജു വാങ്ങുന്നത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണവും അവര്‍ക്കുണ്ട്. അടുത്തൊന്നും മഞ്ജുവിന്റെ ഒരു ചിത്രം റിലീസ് ചെയ്തിട്ടില്ല. വമ്പന്‍ ചിത്രങ്ങളുടെ ഭാഗമായത് കൊണ്ടാണ് നടിക്ക് റിലീസുകള്‍ ഇല്ലാത്തത്.
മോഹന്‍ലാലിന്റെ എമ്പുരാന്‍, രജനീകാന്തിന്റെ വേട്ടയ്യന്‍ പോലുള്ള വമ്പന്‍ ചിത്രങ്ങള്‍ ഇനി മഞ്ജു വാര്യറുടേതായി റിലീസ് ചെയ്യാനുണ്ട്. അതേസമയം അസുരന് ശേഷം വലിയ ചിത്രങ്ങള്‍ നടിയെ തേടി തമിഴില്‍ നിന്ന് വരുന്നുണ്ട്. തമിഴ് നടിമാരെ അപേക്ഷിച്ച് മഞ്ജുവിന്റെ പ്രതിഫലവും കുറവാണ് എന്നത് അവസരങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
നാലാം സ്ഥാനത്ത് അനുപമ പരമേശ്വരനാണ്. പ്രേമത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ നടിയാണ് അനുപമ. ഇപ്പോള്‍ അധികം മലയാള ചിത്രങ്ങളില്‍ നടി അഭിനയിക്കാറില്ല. തമിഴിലും തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങളാണ് അനുപമയ്ക്കുള്ളത്. തെലുങ്കില്‍ അനുപമ നായികയായ കാര്‍ത്തികേയയുടെ രണ്ടാം ഭാഗം വലിയ ഹിറ്റായി മാറിയിരുന്നു.
അതുപോലെ അടുത്തിടെ ജയം രവിയുടെ നായികയായി സൈറന്‍ എന്ന ചിത്രവും അനുപമയുടേതായി പുറത്തിറങ്ങിയിരുന്നു. ഇനി ടില്ലു സ്‌ക്വയറാണ് തെലുങ്കില്‍ റിലീസാവാനുള്ളത്. 50 ലക്ഷം മുതല്‍ രണ്ട് കോടി വരെയാണ് നടിയുടെ പ്രതിഫലം.
മൂന്നാം സ്ഥാനത്ത് നസ്രിയയാണ്. അഭിനയത്തില്‍ ഇപ്പോള്‍ അധികം സജീവമല്ല നസ്രിയ. നേരത്തെ തെലുങ്കില്‍ നസ്രിയ അരങ്ങേറ്റം കുറിച്ചിരുന്നു. അണ്ടേ സുന്ദരാനികി എന്ന ഈ ചിത്രവും ഹിറ്റായിരുന്നു. നാനിയായിരുന്നു ചിത്രത്തിലെ നായകന്‍. സുധ കൊങ്കരയുടെ പുതിയ ചിത്രത്തിലും നസ്രിയ അഭിനയിക്കുന്നുണ്ട്. ഒരു കോടി മുതല്‍ രണ്ട് കോടി വരെയാണ് നടിയുടെ പ്രതിഫലം.
രണ്ടാം സ്ഥാനത്ത് കീര്‍ത്തി സുരേഷാണ്. തെന്നിന്ത്യയാകെ അറിയപ്പെടുന്ന നടിയാണ് കീര്‍ത്തി. ബോളിവുഡില്‍ വരുണ്‍ ധവാന്റെ നായികയായി അരങ്ങേറാന്‍ പോവുകയാണ് കീര്‍ത്തി. ഒരു കോടി മുതല്‍ മൂന്ന് കോടി വരെയാണ് നടിയുടെ പ്രതിഫലം.
അതേസമയം ഒന്നാം സ്ഥാനത്ത് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ്. രണ്ട് കോടി മുതല്‍ അഞ്ച് കോടി വരെയാണ് നടിയുടെ പ്രതിഫലം. നിത്യ മേനോന്‍, അമല പോള്‍, പ്രിയാമണി, കല്യാണി പ്രിയദര്‍ശന്‍, പാര്‍വതി തിരുവോത്ത്, എന്നിവരാണ് ആദ്യ പത്തില്‍.












Click it and Unblock the Notifications