Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്തോഷം ഒരു തിരഞ്ഞെടുപ്പാണെന്ന് മഞ്ജു വാര്യർ; പിന്തുണച്ച് ആരാധകർ, 'ആർക്കും നിങ്ങളെ തടയാനാവില്ല', കമന്റ്

മലയാള സിനിമയിലെ സൂപ്പർനായികമാരിൽ ഒരാളാണ് മഞ്ജു വാര്യർ. ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും മികച്ച നായികയെന്ന വിശേഷണം സ്വന്തമായിരുന്ന മഞ്ജു വാര്യർ സ്വിച്ചിട്ട പോലെയാണ് ദിലീപുമായുള്ള വിവാഹ ശേഷം അഭിനയം നിർത്തിയത്. കരിയറിന്റെ പീക്ക് ടൈമിൽ നിൽക്കവെയാണ് മഞ്ജു അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത്. 1998ലായിരുന്നു മഞ്ജു വാര്യർ സഹതാരമായിരുന്ന ദിലീപിനെ വിവാഹം കഴിക്കുന്നത്.

ഒരുപിടി ചിത്രങ്ങളിലെ നായികാ വേഷം അക്കാലം കൊണ്ട് തന്നെ മഞ്ജുവിന് പ്രശസ്‌തിയുടെ വലിയൊരു ലോകം തന്നെ തുറന്നുകൊടുത്തിരുന്നു. നൃത്തത്തിലും അതുപോലെ തന്നെ പ്രതിഭയുണ്ടായിരുന്ന മഞ്ജു വാര്യർ വിവാഹത്തിന് ശേഷം അതിൽ നിന്ന് മാറി നിന്നു. അങ്ങനെ പതിനേഴ് വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ഇരുവരും വേർപിരിഞ്ഞപ്പോൾ മഞ്ജുവിന് ശരിക്കും നഷ്‍ടമായത് കരിയറിലെ ഏറ്റവും നിർണായകമായ ചില വർഷങ്ങൾ ആയിരുന്നു.

manjuwarrierpost

നാല് വർഷം കൊണ്ട് മഞ്ജു ഇൻഡസ്ട്രിയിൽ നേടിയെടുത്തതൊന്നും മലയാളി പ്രേക്ഷകർ ഒരിക്കലും മറന്നിട്ടില്ല, അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു അവർക്ക് തിരിച്ചുവരവിൽ ലഭിച്ച കൈയടികളും സ്വീകരണവും. നീണ്ട പതിനഞ്ച് വർഷങ്ങൾക്ക് ശേഷം മഞ്ജു നായികയായി എത്തിയ 'ഹൗ ഓൾഡ് ആർ യു' എന്ന ചിത്രം തിയേറ്ററുകളിൽ നിറഞ്ഞാടിയിരുന്നു.

പിന്നീട് ദിലീപിനെതിരെ വലിയ ആരോപണങ്ങൾ വരികയും നടിയെ ആക്രമിച്ച കേസിൽ ജയിലിലേക്ക് പോവുകയും ഒക്കെ ചെയ്‌തിരുന്നു. അതൊക്കെയും മൗനമായി കണ്ടുനിൽക്കുകയായിരുന്നു മഞ്ജു വാര്യർ. മകളായ മീനാക്ഷിയാവട്ടെ അച്ഛനായ ദിലീപിനൊപ്പമാണ്. ഒരിക്കൽ പോലും വിവാഹമോചനത്തിലേക്ക് നയിച്ച കാരണത്തെ പറ്റി മഞ്ജു വാര്യർ തുറന്നുപറഞ്ഞിട്ടില്ല.

ഇപ്പോൾ അഭിനയത്തിൽ മറ്റൊരു തലത്തിൽ എത്തി നിൽക്കുകയാണ് മഞ്ജു വാര്യർ. രണ്ടാം വരവിൽ ആർജിച്ച ഊർജം കുതിപ്പിന് ഇന്ധനമായതോടെ വമ്പൻ ചിത്രങ്ങളുടെ ഭാഗമാവാൻ അവർക്ക് സാധിച്ചിരുന്നു. തമിഴിൽ ഉൾപ്പെടെ വലിയ ചിത്രങ്ങളുടെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്‌തു. സൂപ്പർതാരങ്ങളായ അജിത് കുമാർ, രജനീകാന്ത്, ധനുഷ്, വിജയ് സേതുപതി എന്നിങ്ങനെയുള്ള താരങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ മഞ്ജു വാര്യർക്ക് കഴിഞ്ഞു.

സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ പുതിയ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിൽ മഞ്ജു ഒട്ടും മടി കാണിക്കാറില്ല. ഇപ്പോഴിതാ വിഷുവിന്റെ തലേന്ന് മഞ്ജു പങ്കുവച്ച ഒരു ഫോട്ടോ ആരാധകർ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. ചെവിയിൽ പൂചൂടി ചിരിച്ചുകൊണ്ടാണ് മഞ്ജു വാര്യർ തന്റെ ഫോട്ടോ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചത്.

മിനിറ്റുകൾക്ക് അകം ഫോട്ടോയും ക്യാപ്‌ഷനും ഉൾപ്പെടെ വൈറലായി. 'സന്തോഷം എന്നത് ഒരു തിരഞ്ഞെടുപ്പാണ്' എന്നായിരുന്നു മഞ്ജു വാര്യരുടെ ക്യാപ്‌ഷൻ. ഇതിന് പിന്നാലെ നിരവധി പേരാണ് ഫോട്ടോ ഷെയർ ചെയ്യുന്നതും അതിൽ അഭിപ്രായം രേഖപ്പെടുത്തുന്നതും. ഇന്ദ്രജിത് സുകുമാരൻ അടക്കമുള്ളവർ ചിത്രം ലൈക്ക് ചെയ്‌തിട്ടുണ്ട്‌.

അതിനിടെ ആരാധകർ മഞ്ജുവിന് പിന്തുണയുമായി രംഗത്തുണ്ട്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്‌തത് പോവാൻ മഞ്ജുവിന് കഴിയട്ടെ എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. 'എളുപ്പമല്ലാത്ത ഒരു തിരഞ്ഞെടുപ്പ് നടത്തിയാൽ പിന്നെ ആർക്കും നിങ്ങളുടെ സന്തോഷം തടയാൻ കഴിയില്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് നിങ്ങൾ' എന്നായിരുന്നു മറ്റൊരു ആരാധികയുടെ കമന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+